RCB VS PBKS: ആര്‍സിബി അവനെ ഇനി കളിപ്പിക്കരുത്, ഒരു കാര്യവുമില്ല, ഈ വെടിക്കെട്ട്‌ താരം ഇനി നല്ലൊരു ഓപ്ഷന്‍, നിര്‍ദേശവുമായി മുന്‍ ഇന്ത്യന്‍ താരം

ഐപിഎലില്‍ ഇന്ന് റോയല്‍ ചലഞ്ചേഴ്സ്‌ ബെംഗളൂരു- പഞ്ചാബ് കിങ്‌സ് പോരാട്ടമാണ്. ആര്‍സിബിയുടെ ഹോംഗ്രൗണ്ടായ ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ വച്ചാണ് മത്സരം. രാജസ്ഥാനെ അവരുടെ ഹോംഗ്രൗണ്ടില്‍ ഒമ്പത് വിക്കറ്റിന് തോല്‍പ്പിച്ച ശേഷമാണ് രജത് പാടിധാര്‍ നയിക്കുന്ന ബെംഗളൂരുവിന്റെ വരവ്. കൊല്‍ക്കത്തയ്‌ക്കെതിരെ ത്രില്ലിങ് മാച്ചില്‍ സര്‍പ്രൈസ് വിജയം നേടിയ ശേഷം ശ്രേയസ് അയ്യരുടെ പഞ്ചാബ് കിങ്‌സും എത്തുന്നു. മികച്ച ബാറ്റിങ്-ബോളിങ് ലൈനപ്പാണ് ഇരുടീമുകള്‍ക്കുമുളളത്. പോയിന്റ് ടേബിളില്‍ മൂന്നും നാലും സ്ഥാനത്തുളള പഞ്ചാബിനും ആര്‍സിബിക്കും പ്ലേഓഫ് പ്രതീക്ഷകള്‍ സജീവമാക്കി നിലനിര്‍ത്തണമെങ്കില്‍ ഇനിയും വിജയിച്ച് മുന്നേറണ്ടതുണ്ട്.

മത്സരത്തിന് മുന്‍പായി ആര്‍സിബി ലൈനപ്പിനെ കുറിച്ച് തുറന്നുപറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര. ഈ സീസണില്‍ അധികം തിളങ്ങാത്ത ലിയാം ലിവിങ്സ്റ്റണ്‍ ടീമിന് ശരിക്കും മൂല്യം നല്‍കുന്നുണ്ടോ എന്ന് ആകാശ് ചോപ്ര ചോദിക്കുന്നു. “ബെംഗളൂരുവിനെ കുറിച്ചുളള ലളിതമായ കഥ എന്താണെന്നുവച്ചാല്‍ അവര്‍ ഈ സീസണില്‍ ഇതുവരെ സ്വന്തം നാട്ടില്‍ ജയിച്ചിട്ടില്ല, പുറത്താകട്ടെ തോറ്റിട്ടില്ല താനും. ബെംഗളൂരു എന്താണ് ചെയ്യേണ്ടത്. അവര്‍ക്ക് പ്രശ്‌നമുളള സ്ഥലങ്ങളൊന്നുമില്ല. പക്ഷേ അവര്‍ ഒന്നോ രണ്ടോ കാര്യങ്ങളില്‍ ഇനി ചിന്തിക്കേണ്ടതുണ്ട്. ലിയാം ലിവിങ്‌സ്റ്റണ്‍, അവന്‍ ശരിക്കും ടീമിന് മൂല്യം നല്‍കുന്നുണ്ടോ? അവര്‍ ആ ചോദ്യം ശരിക്കും അവരോട് തന്നെ ചോദിക്കേണ്ടതുണ്ട്”.

“ഫിലിപ്പ് സാള്‍ട്ട് ബാറ്റിങ് ഓര്‍ഡറില്‍ മുകളില്‍ കളിക്കുന്നു. വിരാട് കോഹ്ലി അവനൊപ്പം കളിക്കുന്നു. സാഹചര്യങ്ങള്‍ക്കനുസരിച്ച് കോഹ്ലി തന്റെ കളിയില്‍ മാറ്റം വരുത്തുന്നുണ്ട്. ചില സമയങ്ങളില്‍ അദ്ദേഹം വേഗത്തിലും സാവധാനത്തിലും കളിക്കുന്നു. അദ്ദേഹം എപ്പോഴും കളിയോട് പൊരുത്തപ്പെടുന്ന കളിക്കാരനാണ്. എന്നാല്‍ ഫില്‍ സാള്‍ട്ട് ഒരു രീതിയില്‍ മാത്രമേ കളിക്കുകയുളളൂ. അദ്ദേഹം വലിയ ഷോട്ടുകള്‍ അടിക്കുന്നു. അതാണ് അദ്ദേഹത്തിന്റെ കളിയുടെ ശൈലി. ദേവ്ദത്ത് പടിക്കലും നന്നായി കളിക്കുന്നു. അവനും രജത് പാട്ടിധാറും കളിയെ മുന്നോട്ടുകൊണ്ടുപോകുന്നു. ജിതേഷ് ശര്‍മയും മോശമില്ലാതെ കളിക്കുന്നു. എന്നാല്‍ ലിയാം ലിവിങ്‌സ്റ്റണോ? ഈ ഗ്രൗണ്ടില്‍ അവന്റെ സ്പിന്‍ ബോളിങ് വര്‍ക്ക് ആവുമോ. അത് വര്‍ക്കായില്ലെങ്കില്‍ ജേക്കബ് ബെതെലിനെ കളിപ്പിക്കൂ. അവന് ബോളും ബാറ്റും ചെയ്യാനറിയാം, ചോപ്ര വ്യക്തമാക്കി.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിൽ നാളെ വിധിയെഴുത്ത്

സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

'പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചു, പിന്നീട് ഇന്ത്യയേയും'; കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

'സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്'; അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്ന് പ്രമോദ് പുഴങ്കര

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10 ന്

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ