MI VS PBKS: ധോണിയെ പോലെ മികച്ച ഫിനിഷറാണ്‌ അവന്‍, സിക്‌സടിക്കാനും മിടുക്കന്‍, ആ താരത്തെ മുംബൈ എന്തായാലും കളിപ്പിക്കണം, ആവശ്യപ്പെട്ട്‌ മുന്‍ താരം

ഐപിഎലില്‍ ഇന്ന് പഞ്ചാബ് കിങ്‌സ്-മുംബൈ ഇന്ത്യന്‍സ് ക്വാളിഫയര്‍ 2 പോരാട്ടമാണ്. ഫൈനലില്‍ ആര്‍സിബിയുടെ എതിരാളികള്‍ ആരായിരിക്കുമെന്ന് ഈ മത്സരത്തോടെ അറിയാം. വലിയ വിജയപ്രതീക്ഷയോടെയാണ് പഞ്ചാബും മുംബൈയും ഇന്നത്തെ മത്സരത്തിനിറങ്ങുന്നത്. ഐപിഎലിലെ തങ്ങളുടെ ആദ്യ കിരീടം നേടാന്‍ പഞ്ചാബും ആറാം കിരീടം ലക്ഷ്യമിട്ട് മുംബൈ ഇന്ത്യന്‍സും എത്തുന്നു. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ വച്ചാണ് ക്വാളിഫയര്‍ 2 പോരാട്ടം.

മത്സരത്തിന് മുന്‍പായി ഇന്ന് മുംബൈക്കായി അഞ്ച്, ആറ് ബാറ്റിങ് പൊസിഷനില്‍ ആരൊക്കെയാണ് മികച്ച ഓപ്ഷനുകള്‍ എന്ന് പറയുകയാണ് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര. ഹാര്‍ദിക് പാണ്ഡ്യയും നമന്‍ ദീറും തന്നെയാണ് ഈ സ്ഥാനങ്ങളിലേക്കുളള മികച്ച ഓപ്ഷനെന്ന് ആകാശ് ചോപ്ര പറയുന്നു.

‘പഞ്ചാബിനായി 5 മുതല്‍ 7 വരെ ബാറ്റിങ് പൊസിഷനുകളില്‍ ആരൊക്കെയാവും ഇറങ്ങുക? നേഹാല്‍ വധേര, ശശാങ്ക് സിങ്, മാര്‍ക്കസ് സ്റ്റോയിനസ് എന്നിവര്‍ തന്നെ ഇറങ്ങിയേക്കും. മുംബൈ ഇന്ത്യന്‍സിനാണെങ്കില്‍ ഹാര്‍ദിക് പാണ്ഡ്യ, നമന്‍ ദീര്‍, രാജ് അങ്കദ് ബാവ എന്നിവരായിരിക്കും ആ പൊസിഷനില്‍ ഇറങ്ങുക. രാജ് അംഗദ് ബാവ ഒരു ചെറിയ വൈല്‍ഡ് കാര്‍ഡ് എന്‍ട്രി ആയിട്ടാണ് എത്തിയത്’.

‘നമന്‍ ദീറും ഹാര്‍ദിക് പാണ്ഡ്യയും ഈ ടീമിലെ നിര്‍ണായക ഘടകങ്ങളാണ്. നമന്‍ ദീര്‍ ഇതിനോടകം മികച്ച ഇന്നിങ്‌സുകള്‍ കാഴ്ചവച്ചിട്ടുണ്ട്. പഞ്ചാബുകാരനാണ് അവന്‍. നിരവധി നിര്‍ണായക ഇന്നിംഗ്‌സുകള്‍ അദ്ദേഹം കളിച്ചിട്ടുണ്ട്, കൂടാതെ അദ്ദേഹം സിക്‌സറുകള്‍ നേടുന്ന കളിക്കാരനുമാണ്’, ആകാശ് ചോപ്ര കൂട്ടിച്ചേര്‍ത്തു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ