ഐ.പി.എല്‍ 2021: മുംബെ ഇന്ത്യന്‍സ് പേടിക്കേണ്ടത് ആ ടീമിനെ

ഐ.പി.എല്ലിന്റെ 14ാം സീസണില്‍ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സ് ഏറ്റവുമധികം ഭയപ്പെടേണ്ട ടീം ഡല്‍ഹി ക്യാപിറ്റല്‍സ് ആണെന്ന് ആകാശ് ചോപ്ര. മുംബൈയ്ക്ക് വെല്ലുവിളിയുയര്‍ത്താന്‍ പറ്റിയ ശക്തമായ നിരയാണ് ഡല്‍ഹിയുടേതെന്നും ടീമിന്റെ ബാലന്‍സ് നോക്കുമ്പോള്‍ എല്ലാ മേഖലയും അവര്‍ കവര്‍ ചെയ്തിട്ടുണ്ടെന്നും ചോപ്ര വിലയിരുത്തി.

“ഡല്‍ഹി ടീമില്‍ ഒരുപാട് ശക്തികളുണ്ട്. എന്റെ ഏറ്റവും ഫേവറിറ്റ് ടീമുകളിലൊന്നാണിത്. അവര്‍ പേപ്പറില്‍ വളരെ കരുത്തരാണ്. മുംബൈ ഇന്ത്യന്‍സ് ടീമിന് ശക്തമായ വെല്ലുവിളിയുയര്‍ത്താന്‍ ഡല്‍ഹിക്കു കഴിയും. ടീമിന്റെ ബാലന്‍സ് നോക്കുമ്പോള്‍ എല്ലാ മേഖലകളും അവര്‍ കവര്‍ ചെയ്തു കഴിഞ്ഞും.”


“ഡല്‍ഹിയുടെ ഇന്ത്യന്‍ നിര ഗംഭീരമാണ്. ശിഖര്‍ ധവാന്‍, റിഷഭ് പന്ത്, പൃഥ്വി ഷാ, അജിങ്ക്യ രഹാനെ, ആര്‍.അശ്വിന്‍, അക്ഷര്‍ പട്ടേല്‍, ഉമേഷ് യാദവ്, ഇഷാന്ത് ശര്‍മ എന്നിവരെല്ലാം ടീമിന്റെ ഭാഗമാണ്. ഇവയില്‍ ചിലര്‍ മാച്ച് വിന്നര്‍മാരുമാരും ടീമിനു വേണ്ടി സ്ഥിരതയാര്‍ന്ന സംഭാവന നല്‍കാന്‍ സാധിക്കുന്നവരുമാണ്” ചോപ്ര വിലയിരുത്തി.

ശ്രേയസ് അയ്യര്‍ പരിക്കേറ്റ് പുറത്തായ സാഹചര്യത്തില്‍ റിഷഭ് പന്താണ് ഡല്‍ഹിയുടെ ക്യാപ്റ്റന്‍. ഡിസംബര്‍ 10 ന് ശക്തരായ ചെന്നെ സൂപ്പര്‍ കിംഗ്‌സിനെതിരെയാണ് ഡല്‍ഹിയുടെ ആദ്യ മത്സരം. ഏപ്രില്‍ 9 നാണ് ഐ.പി.എല്ലിന് തുടക്കമാകുന്നത്. ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ് റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനെ നേരിടും.

Latest Stories

ISL FINAL: സ്വന്തം കാണികളുടെ മുന്നിൽ മോഹൻ ബഗാനെ തീർത്തുവിട്ട് മുംബൈ സിറ്റി, നടന്നത് മധുരപ്രതികാരം; കേരള ബ്ലാസ്റ്റേഴ്സിനും സന്തോഷം

ആ താരത്തോട് കോഹ്‌ലിക്ക് എന്തോ ദേഷ്യമുണ്ടെന്ന് ഇന്ന് വ്യക്തമായി, സീസണിൽ രണ്ടാം തവണയും കട്ട കലിപ്പിൽ സൂപ്പർതാരം; ഇവർക്ക് തമ്മിൽ എന്താ പ്രശ്നമെന്ന് ആരാധകർ

IPL 2024: ചെണ്ടകളെന്നൊക്കെ വിളിച്ച് കളിയാക്കിയതല്ലേ, പ്രമുഖർക്ക് സ്വപ്നം പോലും കാണാത്ത നേട്ടം സ്വന്തമാക്കി ആർസിബി; ഇന്ത്യക്ക് സന്തോഷ വാർത്തയും

'മഞ്ഞുമ്മൽ ബോയ്സ്' നിർമ്മാതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി; നിർദേശം സൗബിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ

വൈദ്യസഹായമില്ലാതെ പ്രസവിച്ചതുകൊണ്ട് അണുബാധ; യുവതി ഐസിയുവിൽ

മുകുന്ദൻ ഉണ്ണിക്ക് ശേഷം വീണ്ടും അഭിനവ് സുന്ദർ നായക്; കൂടെ നസ്‌ലെനും; 'മോളിവുഡ് ടൈംസ്' ടൈറ്റിൽ പോസ്റ്റർ പുറത്ത്

ബിജെപി കുതന്ത്രങ്ങളില്‍ കിതയ്ക്കുന്ന കോണ്‍ഗ്രസ്

കയ്യടി നേടി സിജു വിത്സന്റെ 'പഞ്ചവത്സര പദ്ധതി'; വിജയകരമായ രണ്ടാം വാരത്തിലേക്ക്

വീണിടം വിദ്യയാക്കുന്ന മോദി ബിജെപി കുടില തന്ത്രത്തില്‍ വീഴുന്ന കോണ്‍ഗ്രസ്

കരീന പിന്മാറി; പകരം നയൻതാര? ; യഷ്- ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുത്തൻ അപ്ഡേറ്റ്