IPL 2025: പന്താണ് എല്ലാത്തിനും കാരണം, അവന്‍ മാത്രം, ആ പിഴവ് സംഭവിക്കാന്‍ പാടില്ലായിരുന്നു, നിര്‍ത്തിപൊരിച്ച് മുന്‍ ഇന്ത്യന്‍ താരം

ഐപിഎല്‍ 2025ല്‍ തുടര്‍ച്ചയായ വിജയങ്ങളുമായി മുന്നേറവേയാണ്‌ റിഷഭ് പന്തിന്റെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന് ചെന്നൈ സൂപ്പര്‍ കിങ്‌സിനോട് തോല്‍വി വഴങ്ങേണ്ടി വന്നത്. ആദ്യ ബാറ്റിങ്ങില്‍ 166 എന്ന തരക്കേടില്ലാത്ത സ്‌കോര്‍ നേടിയെങ്കിലും അവസാന ഓവറില്‍ ധോണിയുടെ ടീം അത് മറികടക്കുകയായിരുന്നു. തുടര്‍തോല്‍വികളില്‍ നിന്നും ചെന്നൈ വിജയവഴിയിലേക്ക് തിരിച്ചെത്തിയ മത്സരം കൂടിയായിരുന്നു ലഖ്‌നൗവിനെതിരെ നടന്നത്. ടീം തോറ്റെങ്കിലും ശ്രദ്ധേയ പ്രകടനമാണ് എല്‍എസ്ജിക്കായി കഴിഞ്ഞ ദിവസം ക്യാപ്റ്റന്‍ റിഷഭ് പന്ത് കാഴ്ചവച്ചത്. ആദ്യ മത്സരങ്ങളിലെല്ലാം ബാറ്റിങ്ങില്‍ പരാജയപ്പെട്ട താരം ചെന്നൈക്കെതിരെ 49 പന്തുകളില്‍ നാല് ഫോറും നാല് സിക്‌സും ഉള്‍പ്പെടെ 63 റണ്‍സ് എടുത്ത് ടീമിന്റെ ടോപ് സ്‌കോറര്‍ ആയി.

എന്നാല്‍ ചെന്നൈക്കെതിരെ റിഷഭ് പന്തിന് സംഭവിച്ച ക്യാപ്റ്റന്‍സി പിഴവിനെ കുറിച്ച് തുറന്നുപറയുകയാണ് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര. ചെന്നൈക്കെതിരെ നിര്‍ണായകമായ അവസാന ഓവര്‍ ആവേശ് ഖാന് പകരം രവി ബിഷ്‌ണോയിക്ക് നല്‍കണമായിരുന്നു എന്നാണ് ചോപ്ര പറഞ്ഞത്. മൂന്ന് ഓവറില്‍ 18 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റെടുത്ത് മത്സരത്തില്‍ മിന്നുംഫോമിലായിരുന്നു ബിഷ്‌ണോയി. എന്നാല്‍ ബിഷ്‌ണോയിയെ അവസാന ഓവറിന് പരിഗണിക്കാതെ ആവേശ് ഖാനെ അത് ഏല്‍പ്പിക്കുകയായിരുന്നു റിഷഭ് പന്ത്.

‘ ക്യാപ്റ്റന്‍സിയില്‍ റിഷഭിന് പിഴവ് പറ്റിയതായി എനിക്ക് തോന്നി. രവി ബിഷ്‌ണോയ് അവസാന ഓവര്‍ ഏറിയണമായിരുന്നു. നിങ്ങള്‍ അദ്ദേഹത്തിന് മുഴുവന്‍ ഓവറുകളും നല്‍കിയില്ലെങ്കില്‍ അദ്ദേഹത്തിന് എന്താണ് ചെയ്യാന്‍ കഴിയുക. മൂന്ന് ഓവറില്‍ അധികം റണ്‍സ് വഴങ്ങാത്ത ആളായിരുന്നു ബിഷ്‌ണോയ്. എന്നാല്‍ അവസാന ഓവര്‍ എറിയുന്നതില്‍ നിന്നും നിങ്ങള്‍ അവനെ തടഞ്ഞു. അവസാന ഓവര്‍ ബിഷ്‌ണോയിക്ക് നല്‍കിയിരുന്നെങ്കില്‍ മത്സരഫലം മറ്റൊന്നാകുമായിരുന്നു. റിഷഭിന് ആ തന്ത്രം മിസ് ആയെന്ന് തോന്നുന്നു. ഗ്രൗണ്ടില്‍ എത്ര മഞ്ഞുണ്ടായിരുന്നുവെന്ന് എനിക്കറിയില്ല. മഞ്ഞുണ്ടായിരുന്നുവെന്ന് പറയപ്പെടുന്നു. പക്ഷേ ബിഷ്‌ണോയ് ഒരു ഓവര്‍ കൂടി ഏറിയണമായിരുന്നു, ചോപ്ര പറഞ്ഞു.

Latest Stories

'ഇനി കണ്ണടയുടെ ആവശ്യമില്ല'; മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകി പിണറായി വിജയൻ

മന്ത്രി കെ മുരളീധരൻ നടത്തിയ വാർത്താ സമ്മേളനത്തിന് താഴെ വിദ്വേഷ കമൻ്റ് ഇട്ടു; സിപിഐഎം പ്രവർത്തകനെതിരെ കേസ്

അതിർത്തി ജില്ലകളിലെ ജനസംഖ്യാ മാറ്റം നേരിട്ട് പരിശോധിക്കാൻ ഉന്നതതല സമിതി എത്തും; നിർദ്ദേശം നൽകി അമിത് ഷാ

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വിസിമാരും കേരളത്തോട് മാപ്പ് പറയണം; വൈസ് ചാൻസലർമാർക്ക് ഉണ്ടായത് ഗുരുതരമായ വീഴ്ച : മുഖ്യമന്ത്രി

പാക്ക് ചെയ്യുന്നതിനുള്ള വസ്തുക്കള്‍ ഇല്ല, സംസ്ഥാനത്ത് ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം പൂര്‍ണമായും നിലച്ചു

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്

'നിപ പ്രതിരോധത്തില്‍ ഏകോപനമില്ലായ്മ തുടരുന്നു, മുന്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ കാണാനില്ല'; ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയന്‍

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്