എല്ലാ സാധ്യതകളും അടഞ്ഞു, അവന് ഇനി ഇന്ത്യൻ ടീമിൽ എത്താൻ കഴിയില്ല, കാരണമിതാണ്, തുറന്നുപറഞ്ഞ് മുൻ ഇന്ത്യൻ താരം

ഇം​ഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുളള ഇന്ത്യൻ ടീമിൽ സ്റ്റാർ ബാറ്റർ ശ്രേയസ് അയ്യർക്ക് ഇടം നേടാൻ സാധിച്ചിരുന്നില്ല. ശ്രേയസിനെ ഒഴിവാക്കിയ സെലക്ടർമാർ കരുൺ നായർ, സായി സുദർശൻ, അഭിമന്യൂ ഈശ്വരൻ എന്നിവർക്ക് അവസരം നൽകുകയായിരുന്നു. ഐപിഎലിലും ആഭ്യന്തര ക്രിക്കറ്റിലും അടക്കം ശ്രദ്ധേയ പ്രകടനം കാഴ്ചവച്ച ശ്രേയസിനെ ടീമിലുൾപ്പെടുത്താത്തതിൽ വലിയ രീതിയിലുളള വിമർശനങ്ങളാണ് ഉണ്ടായത്. എന്നാൽ ശ്രേയസ് അയ്യർക്ക് ഉടനെയൊന്നും ഇന്ത്യയുടെ ടെസ്റ്റ് ടീമിൽ എത്തിപ്പെടാൻ കഴിയില്ലെന്ന് പറയുകയാണ് മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര.

“ഇം​ഗ്ലണ്ട് പരമ്പരയിൽ നിലവിൽ ഇന്ത്യൻ ബാറ്റിങ് യൂണിറ്റ് മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. ഈ സമയം തന്നെ ഒരവസരത്തിനായി ധ്രുവ് ജുറൽ, സർഫറാസ് ഖാൻ പോലുളള താരങ്ങൾ പുറത്ത് കാത്തിരിക്കുകയാണ്. അതിനാൽ ശ്രേയസിനെ ഇനി അടുത്തൊന്നും ടീമിൽ ഉൾപ്പെടുത്താൻ സാധ്യതയില്ലെന്ന്” ആകാശ് ചോപ്ര പറഞ്ഞു.

“കരുൺ നായർ ഏറെ നാൾക്ക് ശേഷം ഇം​ഗ്ലണ്ടിനെതിരെ ആദ്യ ടെസ്റ്റിൽ കളിച്ചു. ധ്രുവ് ജുറൽ, സർഫറാസ് ഖാൻ പോലുളള താരങ്ങൾ അവസരത്തിനായി കാത്തിരിക്കുന്നു. ഇപ്പോൾ ടീമിലുളള കളിക്കാർക്ക് തന്നെ പൂർണമായി അവസരങ്ങൾ ലഭിക്കാത്തപ്പോൾ എങ്ങനെയാണ് ശ്രേയസിന് അവസരം ലഭിക്കുക. അതിനാൽ ശ്രേയസിന് ഉടനെയൊന്നും ടെസ്റ്റ് ടീമിൽ എത്താൻ സാധ്യതയില്ലെന്നാണ് എനിക്ക് തോന്നുന്നത്”, ആകാശ് ചോപ്ര കൂട്ടിച്ചേർത്തു.

“ശ്രേയസിന് വളരെ മികച്ച ഒരു ഫസ്റ്റ് ക്ലാസ് സീസൺ ആയിരുന്നു കഴിഞ്ഞതെന്ന് എനിക്ക് അറിയാം. ഐപിഎലിൽ പഞ്ചാബ് ടീമിനായും വ്യക്തിപരമായും അദ്ദേഹം ശ്രദ്ധേയ പ്രകടനം കാഴ്ചവച്ചു. ടീമിനെ ഫൈനലിൽ എത്തിച്ചു. ഇപ്പോൾ ടെസ്റ്റ് ക്രിക്കറ്റിന്റെ സമയമാണ്. പ്രത്യേകിച്ച് ഇന്ത്യയ്ക്ക് പുറത്ത് മത്സരങ്ങൾ നടക്കുന്നു. ആയതിനാൽ അദ്ദേഹത്തിന് ഇപ്പോൾ അവസരം ലഭിക്കില്ലെന്നും കുറച്ചുകൂടി കാത്തിരിക്കേണ്ടി വരുമെന്നും ഞാൻ കരുതുന്നു”, ആകാശ് ചോപ്ര അഭിപ്രായപ്പെട്ടു.

Latest Stories

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം