IPL 2025: ആര്‍സിബിക്ക് ഇനി അവനെ കളിപ്പിക്കേണ്ടി വരും, എന്തൊരു നിവര്‍ത്തികേടാണ് അവര്‍ക്ക്, ഇങ്ങനെ ഒരിക്കലും ഒരു ടീമിന് സംഭവിച്ചിട്ടുണ്ടാവില്ല

ഐപിഎല്‍ പ്ലേഓഫ് സ്വപ്‌നം കണ്ട് ഒരുങ്ങുന്ന ആര്‍സിബിക്ക് ചില പ്രധാന താരങ്ങളുടെ പരിക്ക് വലിയ തിരിച്ചടിയായിട്ടുണ്ട്. ക്യാപ്റ്റന്‍ രജത് പാട്ടിധാര്‍ ഉള്‍പ്പെടെയുളളവര്‍ നിലവില്‍ പരിക്കിന്റെ പിടിയിലാണ്. പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തുളള അവര്‍ക്ക് ഇനിയുളള മത്സരങ്ങളെല്ലാം നിര്‍ണായകമാണ്. അതേസമയം ടീമില്‍ നിന്ന് ഒഴിവാക്കിയ ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ ലിയാം ലിവിങ്‌സ്റ്റണെ ആര്‍സിബിക്ക് വീണ്ടും ഉള്‍പ്പെടുത്തേണ്ട സാഹചര്യം വന്നിരിക്കുകയാണെന്ന് പറയുകയാണ് മുന്‍ ഇന്ത്യന്‍താരം ആകാശ് ചോപ്ര.

മേയ് 17ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെയാണ് ആര്‍സിബിയുടെ അടുത്ത മത്സരം. സ്റ്റാര്‍ പേസര്‍ ജോഷ് ഹേസല്‍വുഡ്, ജേക്കബ് ബെതല്‍, റൊമാരിയോ ഷെപ്പേര്‍ഡ്, ലുങ്കി എന്‍ഗിടി തുടങ്ങിയവര്‍ ഇനിയുളള മത്സരങ്ങളില്‍ ടീമിലുണ്ടാവില്ല. ഈ സാഹചര്യത്തില്‍ ലിവിങ്‌സ്റ്റണിനെയും നുവാന്‍ തുഷാരയേയും ഉള്‍പ്പെടുത്തിയാല്‍ മാത്രമേ അവരുടേത് ഒരു ബാലന്‍സ്ഡ് ലൈനപ്പ് ആവുകയുളളൂവെന്ന് ചോപ്ര പറയുന്നു.

ആര്‍സിബിക്ക് ആദ്യമേ ഹേസല്‍വുഡ് ഇല്ല, ജേക്കബ് ബെതല്‍, റൊമാരിയോ ഷെപ്പേര്‍ഡ്, ലുങ്കി എന്‍ഗിടി തുടങ്ങിയവരും ഇനി കളിക്കില്ല. പ്ലേഓഫില്‍ എത്തുന്നതിന് മുന്‍പ് നാല് കളിക്കാരെയാണ് അവര്‍ക്ക് നഷ്ടപ്പെട്ടത്. ഇനിയുളള നിര്‍ണായക മത്സരങ്ങളില്‍ ഇവരാരും കളിക്കില്ലായെന്നത് തിരിച്ചടിയാണ്. ജേക്കബ് ബെതല്‍ ഇല്ലെങ്കിലും ഫില്‍ സാള്‍ട്ട് ടീമിലുണ്ടെന്നത് അവര്‍ക്ക് ആശ്വാസമാണ്.

അവന്‍ ഇംഗ്ലണ്ടിന്റെ ടി20 ടീമിലുണ്ട്. എന്നാല്‍ സിരീസ് ആരംഭിക്കുക ജൂണ്‍ ആറിനാണ്. അതുകൊണ്ട് ആര്‍സിബി ഫൈനലില്‍ എത്തിയാലും സാള്‍ട്ട് ടീമിനൊപ്പമുണ്ടാവും. എന്നാല്‍ ഹേസല്‍വുഡ്, എന്‍ഗിടി. റൊമാരിയോ ഷെപ്പേര്‍ഡ് തുടങ്ങിയവര്‍ക്ക് കാര്യമായ പകരക്കാരില്ല. ഈ സാഹചര്യത്തില്‍ ലിവിങ്സ്റ്റണിനെയും തുഷാരയേയും അവര്‍ക്ക് കളിപ്പിക്കേണ്ടി വരും. അല്ലെങ്കില്‍ മറ്റാരെയെങ്കിലും പുതിയതായി ടീമില്‍ എത്തിക്കുക, ആകാശ് ചോപ്ര പറഞ്ഞുനിര്‍ത്തി.

Latest Stories

സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല വ്യാപനം; തിരുവനന്തപുരത്തും രോഗം സ്ഥിരീകരിച്ചു

'എരണം കെട്ടവൻ നാടു ഭരിച്ചാൽ നാട് മുടിയും, ഇതുവരെ കേൾക്കാത്ത രോഗങ്ങൾ കേരളത്തിൽ ബാധിക്കുന്നു'; ചർച്ചയായി കെ മുരളീധരന്റെ പഴയ പ്രസംഗം

'പ്രിയപ്പെട്ട ഫുട്ബോൾ ആരാധകരേ... ബ്രസീൽ ഫുട്ബോൾ എന്നത് വെറും ഗെയിമല്ല, അത് ഒരു വികാരമാണ്'; വി ശിവൻകുട്ടി

'രാഷ്ട്രീയ വൈരാഗ്യം കൊണ്ടല്ല കാര്യങ്ങളെ സമീപിക്കേണ്ടത്, നിപ ബാധയിൽ കൂട്ടായി പ്രതിരോധം തീർക്കണം'; കെ കെ ശൈലജ

'നടപ്പാക്കിയത് ഔദ്യോഗിക കൃത്യനിർവഹണം മാത്രം, അടിച്ചത് മനഃപൂർവമല്ല'; ആലപ്പുഴയിലെ രക്ഷാപ്രവർത്തനത്തിൽ ഗൺമാൻ‌ സന്ദീപിന്റെ മൊഴി

ദീദിയുടെ ദുര്‍ഗത്തിൽ വിള്ളൽ: 19 എംപിമാരുടെ കലാപം ബംഗാളിനെയും ഡൽഹിയെയും ഒരുപോലെ കുലുക്കുമ്പോൾ

‘മറ്റാരുണ്ട് എൽഡിഎഫ് അല്ലാതെ’; തിരഞ്ഞെടുപ്പ് മുദ്രാവാക്യം വേണ്ടത്ര ആകർഷിക്കാൻ കഴിഞ്ഞില്ലെന്ന് സിപിഐഎം

ഇന്ത്യന്‍ നിയമത്തിന്റെ വലിയ ദുരുപയോഗമാണ് ഇഡി നടത്തിയതെന്ന് ഡല്‍ഹി ഹൈക്കോടതി; ഇഡി നടപടികള്‍ ദുരുദ്ദേശപരം മാത്രമല്ല അധികാര ദുര്‍വിനിയോഗം കൂടിയാണെന്ന് കോടതി; ന്യൂസ് ക്ലിക്ക് സ്ഥാപകന്‍ പ്രബിര്‍ പുര്‍കായസ്തയ്‌ക്കെതിരായ എഫ്‌ഐആറും ഇഡി കേസും റദ്ദാക്കി കോടതി

തേവര പാലത്തില്‍ ലോറി നിയന്ത്രണം വിട്ട് അപകടം; പാലത്തിന്റെ കൈവരി തകര്‍ത്ത് തൂങ്ങിക്കിടന്ന് ലോറി; ഉയർത്താനുള്ള ശ്രമങ്ങള്‍ തുടരുന്നു

സൗജന്യ യാത്രയിൽ തർക്കം; പണം മുൻകൂർ വേണമെന്ന് കെഎസ്ആർടിസി, ചെലവായ തുക മാസാവസാനം നൽകാമെന്ന് സർക്കാർ