താരങ്ങളിലാരെയും നിലനിര്‍ത്താതെ ഒരു ടീം; മുഴുവന്‍ പണവും ലേലച്ചന്തയില്‍ ചെലവിടും

ഐപിഎല്ലില്‍ പുതിയ മുഖം തേടി പഞ്ചാബ് കിംഗ്‌സ്. നിലവില്‍ ടീമിലുള്ള കളിക്കാരില്‍ ആരെയും നിലനിര്‍ത്തേണ്ടെന്നാണ് പഞ്ചാബ് ഫ്രാഞ്ചൈസിയുടെ തീരുമാനം എന്നറിയുന്നു. റിപ്പോര്‍ട്ടുകള്‍ ശരിയായാല്‍ 90 കോടി രൂപ ഐപിഎല്‍ മെഗാ ലേലത്തില്‍ പഞ്ചാബ് കിംഗ്‌സിന് ചെലവിടാന്‍ സാധിക്കും.

മെഗാ ലേലത്തിന് മുന്‍പ് ടീമില്‍ നിലനിര്‍ത്തുന്ന നാല് താരങ്ങളുടെ പട്ടിക സമര്‍പ്പിക്കേണ്ട അവസാന തിയതി നവംബര്‍ 30 ആണ്. എല്ലാ കളിക്കാരെയും റിലീസ് ചെയ്യാന്‍ പഞ്ചാബ് കിംഗ്‌സ് ആലോചിക്കുന്നതായാണ് വിവരം.

ഐപിഎല്ലിന്റെ ആദ്യ സീസണ്‍ മുതല്‍ വന്‍ താരനിരയെ അണിനിരത്തിയ പഞ്ചാബിന് ഇതുവരെ കിരീടം നേടാന്‍ സാധിച്ചിട്ടില്ല. കിംഗ്‌സ് ഇലവന്‍ പഞ്ചാബ് എന്ന് അറിയപ്പെട്ടിരുന്ന കാലത്ത് ഒരു തവണ റണ്ണറപ്പ് ആയതാണ് ഏറ്റവും മികച്ച പ്രകടനം. കഴിഞ്ഞ ഐപിഎല്‍ പോയിന്റ് ടേബിളില്‍ ആറാം സ്ഥാനത്തേക്ക് പഞ്ചാബ് കിംഗ്‌സ് പിന്തള്ളപ്പെട്ടിരുന്നു.

Latest Stories

വയറുവേദനയുമായി മെഡിക്കല്‍ കോളേജില്‍; നീക്കം ചെയ്തത് 10 കിലോഗ്രാമിലേറെ ഭാരമുള്ള ഗര്‍ഭാശയ മുഴ

ബ്രിജ് ഭൂഷണ്‍ സിംഗിന് പകരം മകന്‍; കൈസര്‍ഗഞ്ചില്‍ പിതാവിന് പകരം കരണ്‍ ഭൂഷണ്‍ ബിജെപി സ്ഥാനാര്‍ത്ഥി

മേയര്‍-കെഎസ്ആര്‍ടിസി വിവാദം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

കൂട്ടയിടി നടക്കാതെ രണ്ടിനെയും പിടിച്ചുമാറ്റിയത് ഒരു തരത്തിൽ, മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ നടന്നത് വമ്പൻ നാണക്കേട്; സംഭവം ഇങ്ങനെ

സിനിമാക്കഥ പോലെ തലൈവര്‍ ജീവിതം, ഇനി സ്‌ക്രീനില്‍ കാണാം; റെക്കോര്‍ഡ് തുകയ്ക്ക് അവകാശം വാങ്ങി നിര്‍മ്മാതാവ്

വില്‍പ്പനയില്‍ ഒന്നാമന്‍! ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കുന്ന കാർ ഇതാണ്..

ബലാത്സംഗ കേസ് പ്രതിയ്ക്ക് വേണ്ടി മോദി വോട്ട് ചോദിക്കുന്നു; പ്രധാനമന്ത്രി സ്ത്രീകളോട് മാപ്പ് പറയണമെന്ന് രാഹുല്‍ ഗാന്ധി

ലോകകപ്പിലും ഐപിഎൽ 2. 0 കാണാൻ പറ്റും, അങ്ങനെ വന്നാൽ ആ കൂട്ടരുടെ മരണം കാണാം; റിപ്പോർട്ടുകൾ ഇങ്ങനെ

ഫഹദിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്, അതിനൊരു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍: രണ്‍ബിര്‍ കപൂര്‍

സംസ്ഥാനത്ത് ലോഡ്ഷെഡിങ് വേണ്ട; മറ്റുമാര്‍ഗങ്ങള്‍ തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍