ഉറക്കം കെടുത്തിയ ബോളർ, നെറ്റ്സിൽ നേരിടാൻ ഇഷ്ടമില്ലാത്ത ബോളർ...; തുറന്നുപറച്ചിലുമായി കെഎൽ രാഹുൽ

കരിയറില്‍ ഏറ്റവുമധികം ഉറക്കമില്ലാത്ത രാത്രികള്‍ സമ്മാനിച്ചിട്ടുള്ള ബോളര്‍മാര്‍ ആരാണെന്നു വെളിപ്പെടുത്തി ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ കെഎൽ രാഹുൽ. ഇഎസ്പിഎന്‍ ക്രിക്ക്ഇന്‍ഫോയോടു സസാരിക്കവെയാണ് തനിക്കു ഏറ്റവുമധികം വെല്ലുവിളി സൃഷ്ടിച്ചിട്ടുള്ള ബോളര്‍മാര്‍ ആരൊക്കെയാണെന്നു കെഎല്‍ രാഹുല്‍ വെളിപ്പെടുത്തിയത്.

ഏറ്റവുമധികം തനിക്കു ബുദ്ധിമുട്ടുകള്‍ സൃഷ്ടിച്ചിട്ടുള്ള ബോളര്‍ അഫ്ഗാനിസ്ഥാൻ സ്പിന്നർ റാഷിദ് ഖാനാണെന്നാണ് രാഹുല്‍ പറഞ്ഞത്. എന്നാല്‍ നെറ്റ്‌സില്‍ മുഹമ്മദ് ഷമിയെ നേരിടുന്നത് താൻ വെറുക്കുന്നുവെന്നും രാഹുൽ തുറന്നുപറഞ്ഞു. ഫീൽഡിൽ മാത്രമല്ല, പ്രാക്ടീസ് സെഷനുകളിലും മുഹമ്മദ് ഷമിയെ നേരിടുന്നത് ബാറ്റർമാർക്ക് ബുദ്ധിമുട്ടാണെന്ന് രാഹുൽ പറയുന്നു.

ഐപിഎലിലേക്ക് വന്നാൽ രാഹുലിനെക്കാൾ ഷമിക്ക് മേൽക്കൈ ഉണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇന്ത്യൻ പ്രീമിയർ ലീഗിന്റെ മൂന്ന് സീസണുകളിലായി ഷമിയിൽനിന്ന് 28 പന്ത് നേരിട്ട് വെറും 31 റൺസ് മാത്രമാണ് അദ്ദേഹം നേടിയത്. അതേസമയം രാഹുലിനെ രണ്ട് തവണ പുറത്താക്കാനും ഷമിക്കായി.

ടി20കളിൽ, ഷമിയെപ്പോലെ രാഹുലിന് മേൽ റാഷിദിനും മേൽക്കൈ ലഭിച്ചിട്ടുണ്ട്. അഫ്ഗാൻ സ്പിന്നറെ നേരിട്ട 47 പന്തിൽ മൂന്ന് തവണ പുറത്തായപ്പോൾ വെറും 40 റൺസ് മാത്രമാണ് അദ്ദേഹം നേടിയത്. ഇതിൽ രണ്ട് പുറത്താക്കലുകൾ 2018 ഐപിഎല്ലിലാണ് നടന്നത്. മറ്റൊന്ന് 2018 ലെ ഏഷ്യാ കപ്പിലും.

ഏത് മൂന്ന് കളിക്കാരാവും തൻ്റെ ടി20 ഇലവനിൽ തീർച്ചയായും ഉണ്ടാവുക എന്ന ചോദ്യത്തിന് ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറ, ടി20 ക്യാപ്റ്റൻ സൂര്യകുമാർ യാദവ്, വിൻഡീസ് താരം നിക്കോളാസ് പൂരൻ എന്നിവരെയാണ് രാഹുൽ തിരഞ്ഞെടുത്തത്. മറ്റൊരു ബാറ്ററുടെ ഏത് ഷോട്ടാണ് മോഷ്ടിക്കാൻ ആഗ്രഹിക്കുന്നതെന്ന് ചോദിച്ചപ്പോൾ വിരാട് കോഹ്ലിയുടെ ഫ്ളിക്ക് ഷോട്ട് വേണമെന്ന് രാഹുൽ മറുപടി നൽകി.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ