ബാറ്റില്‍ 'സ്പ്രിംഗ്' ഉണ്ടെന്ന് വരെ സംശയം ഉണ്ടാക്കുന്ന ഒരു സനത് ജയസൂര്യ ഷോട്ട്, ഒന്ന് പിഴച്ചാല്‍ അപകടം!

ഫ്‌ലിക്ക് ഷോട്ട്., ബാറ്റ്‌സ്മാന്മാര്‍ ലെഗ് സൈഡിലേക്ക് അടിക്കുന്ന ക്രിക്കറ്റിലെ ഏറ്റവും മനോഹരമായ ഷോട്ടുകളില്‍ ഒന്ന്. ഷോട്ട് ഒന്ന് പിഴച്ചാല്‍ വായുവില്‍ ഉയര്‍ന്നിറങ്ങി ക്യാച്ചിനുള്ള അപകട സാധ്യതകള്‍ ഉള്ളതിനാല്‍ ഷോട്ടിനുള്ള ടൈമിംഗ് വളരെ പ്രധാന്യമുള്ളത് കൊണ്ട് കളിക്കാന്‍ ഏറ്റവും കഠിനമായ ഷോട്ടുകളില്‍ ഒന്നുമാണ്.. ഒപ്പം, ഈ ഷോട്ട് കളിക്കുമ്പോള്‍ ഫീല്‍ഡിലെ ഗ്യാപ്പുകള്‍ തിരഞ്ഞെടുക്കുന്നതും വളരെ പ്രധാനമാണ്..

അത്തരത്തില്‍ ഫ്‌ലിക്ക് ഷോട്ടില്‍ പ്രാവീണ്യം നേടിയ ചില കളിക്കാര്‍ ഉണ്ട്. ഇക്കാലത്താണെങ്കില്‍ വിരാട് കോലി, സ്റ്റീവ് സ്മിത്ത് പോലുള്ളവരും.., കളി കണ്ട് തുടങ്ങുന്ന കാലത്താണെങ്കില്‍ സനത് ജയസൂര്യ, സയീദ് അന്‍വര്‍, മുഹമ്മദ് അസ്ഹറുദ്ദീന്‍, സച്ചിന്‍ ടെണ്ടുല്‍ക്കര്‍,, പിന്നീട് വി.വി.എസ് ലക്ഷ്മണ്‍, ആദം ഗില്‍ക്രിസ്റ്റ്, കെവിന്‍ പീറ്റേഴ്‌സണ്‍ etc…. പോലുള്ളവരുമൊക്കെയാണ് ഈ ഷോട്ടിലെ മാസ്റ്റര്‍മാരായിട്ട് തോന്നിയിട്ടുള്ളത്.

ഇതില്‍ തന്നെ ഈ ഷോട്ടിലെ ഏറ്റവും മികച്ചവനായി തോന്നിയിട്ടുള്ളത് സനത് ജയസൂര്യയെയാണ്.. തന്റെ ശക്തമായ കൈ തണ്ടകള്‍ ഉപയോഗിച്ച് കരിയറില്‍ എല്ലായ്‌പ്പോഴും ഫ്‌ലിക്ക് ഷോട്ട് നന്നായി കളിച്ച ബാറ്റ്‌സ്മാന്‍.. മറ്റുള്ളവരെ അപേക്ഷിച്ച് സിക്‌സറുകള്‍ വരെ അനായാസം അടിക്കുന്നത് കണ്ടതും ജയസൂര്യയില്‍ നിന്നാണ്.

ബാറ്റില്‍ ‘സ്പ്രിംഗ്’ ഉണ്ടെന്ന് വരെ സംശയം ഉണ്ടാക്കുന്ന ഒരു സനത് ജയസൂര്യ ഷോട്ട് . ഓണ്‍ സൈഡില്‍ മികച്ചവനായിരുന്ന ജയസൂര്യ ടെസ്റ്റ് ഫോര്‍മാറ്റില്‍ പോലും ഫ്‌ലിക്ക് ഷോട്ടും, പിക് അപ് ഷോട്ടുമൊക്കെ നന്നായി കളിച്ചിരുന്നു..

എഴുത്ത്: ഷമീല്‍ സലാഹ്

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

Latest Stories

എന്നെ കുറിച്ച് പലതും പ്രചരിക്കുന്നുണ്ട്, ഒന്നും ശ്രദ്ധിക്കുന്നില്ല.. നിങ്ങള്‍ എന്റെ പേര് ആഘോഷിക്കുമ്പോള്‍ ഞാന്‍ മറ്റൊരു തിരക്കിലായിരുന്നു: ഇളയരാജ

സ്ത്രീകളുടെ ആ പ്രവൃത്തിയാണ് വിവാഹമോചനം കൂടാൻ കാരണം, വിവാദ പരാമർശവുമായി സയീദ് അൻവർ

കൗമാരകാലം മുതൽ കാമുകൻ കൂടെയുണ്ട്; ഇന്നും പരസ്പരം സപ്പോർട്ട് സിസ്റ്റമായി നിലകൊള്ളുന്നു; തുറന്നുപറഞ്ഞ് ജാൻവി കപൂർ

പൂജാരി തീര്‍ത്ഥ ജലം നല്‍കി പീഡിപ്പിച്ചത് ചാനല്‍ അവതാരകയെ; ഗര്‍ഭഛിദ്രത്തിന് ശേഷം ലൈംഗിക തൊഴിലില്‍ ഏര്‍പ്പെടാന്‍ സമ്മര്‍ദ്ദം; കേസെടുത്ത് പൊലീസ്

'സോളാർ സമരം ഒത്തുതീർപ്പാക്കിയായത്'; മാധ്യമ പ്രവർത്തകന്റെ വെളിപ്പെടുത്തലും തുടർ പ്രതികരണങ്ങളും: കേരളത്തിൽ വീണ്ടും സോളാർ ചർച്ചയാകുമ്പോൾ

ഏറ്റവും മുന്നില്‍ റോക്കി ഭായ്, പിന്നിലാക്കിയത് 'അവഞ്ചേഴ്‌സി'നെയൊക്കെ; 'കെജിഎഫ് 2'വിന് വമ്പന്‍ നേട്ടം

അവന്റെ പന്തുകൾ നേരിടാൻ ധോണി കാത്തിരിക്കുകയാണ്, കിട്ടിയാൽ അടിച്ചുപറത്താൻ നോക്കിയിരിക്കുകയാണ് സൂപ്പർതാരം; ആർസിബിക്ക് അപായ സൂചന നൽകി മുഹമ്മദ് കൈഫ്

പ്രിയപ്പെട്ടവരേ, എനിക്ക് പ്രിയപ്പെട്ട ഒരാള്‍ ജീവിതത്തിലേക്ക് കടന്നു വരാന്‍ പോകുന്നു..; പ്രഖ്യാപിച്ച് പ്രഭാസ്

IPL 2024: എന്റെ എത്ര കളികൾ കണ്ടിട്ടുള്ളത് നിങ്ങൾ, ഈ അടവ് കൂടി കാണുക; നെറ്റ്സിൽ പുതിയ വേഷത്തിൽ ഞെട്ടിച്ച് ധോണി, വീഡിയോ ഏറ്റെടുത്ത് ആരാധകർ

കാണാതായ ഏഴ് വയസുകാരന്റെ മൃതദേഹം സ്‌കൂളിലെ ഓടയില്‍; സ്‌കൂള്‍ തകര്‍ത്തും തീയിട്ടും പ്രതിഷേധം