ഏകദിന ക്രിക്കറ്റിന്റെ തലവര തന്നെ മാറ്റി എഴുതി എന്ന് ഒരു വലിയ കൂട്ടം ക്രിക്കറ്റ് പണ്ഡിതര്‍ അവകാശപ്പെടുന്ന താരം

ഒരിക്കല്‍ ഒരു സ്‌കൂളിന്റെ ഏഴാം ക്ലാസ്സില്‍ കുട്ടികള്‍ക്ക് ഉണര്‍വ് കിട്ടുന്നതിനായി അധ്യാപകരിലൊരാള്‍ വിദ്യാര്‍ത്ഥികളോട് അവരുടെ പ്രിയപ്പെട്ട വ്യക്തിത്വത്തെ കുറിച്ച് എഴുതാന്‍ ആവശ്യപ്പെട്ടു. ഒന്നര പേജോളം എഴുതിയ ഒരാളൊഴികെ എല്ലാ കുട്ടികളും അവരുടെ മാതാപിതാക്കളെ കുറിച്ചായിരുന്നു എഴുതിയത്. ആ ഒന്നര പേജ് എഴുതിയ കുട്ടി തന്റെ പ്രിയപ്പെട്ട ക്രിക്കറ്റ് കളിക്കാരനെ കുറിച്ചായിരുന്നു എഴുതിയത്. എന്തുകൊണ്ടാണ് തന്റെ സുഹൃത്തുക്കളെ പോലെ ചെയ്തില്ല? എന്ന് പയ്യനോട് ചോദിച്ചപ്പോള്‍, അവന്റെ മറുപടി ‘അമ്മ’, ‘അച്ഛന്‍’ എന്നിവരില്‍ നിന്നും ഒരാളെ തിരഞ്ഞെടുക്കാന്‍ കഴിഞ്ഞില്ല. അതിനാലാണ് എനിക്ക് ഇഷ്ടപ്പെട്ട മറ്റൊരു വ്യക്തിത്വത്തെ തിരഞ്ഞെടുത്തത്. ഒരു ക്രിക്കറ്റ് കളിക്കാരന് ഒരു ജനതക്ക് എത്രത്തോളം പ്രിയപ്പെട്ടവനാകുന്നു എന്ന രീതിയിലാണ് ഇതിനെ കാണേണ്ടത്ത്.

ആ പയ്യന്‍ ഇവിടെ അപ്രസക്തനാണ്, പക്ഷേ ആ ക്രിക്കറ്റ് താരം അങ്ങനെയല്ല; ഏകദിന ക്രിക്കറ്റിന്റെ തലവര തന്നെ മാറ്റി എഴുതി എന്ന് ഒരു വലിയ കൂട്ടം ക്രിക്കറ്റ് പണ്ഡിതര്‍ അവകാശപ്പെടുന്ന സനത്  ജയസൂര്യയാണത്. എങ്ങനെ ബോള്‍ ചെയ്യണം ? എവിടെ ഫീല്‍ഡിംഗ് നിര്‍ത്തണം ? എന്ന ആശയക്കുഴപ്പത്തോടെ കളി തുടങ്ങുന്ന എതിര്‍ ടീമുകളെ കാണിച്ചു തന്ന ജയസൂര്യ 1990 കളുടെ മദ്ധ്യകാലഘട്ടം മുതല്‍ക്കു തന്നെ ഒരു അത്ഭുതമായിരുന്നു.

ആ കാലഘട്ടത്തില്‍ ശ്രീലങ്ക, ഇപ്പോഴത്തെ ഇന്ത്യന്‍ ടീം പോലെ ആയതുകൊണ്ടല്ല അവര്‍ തുടര്‍ച്ചയായുള്ള വിജയങ്ങള്‍ നേടിയത്, ആ വിജയങ്ങളില്‍ നിന്നും ഒരിക്കലും ആ കൂക്കോബുര ബാറ്റും കഷണ്ടി തലയും കാര്‍ട്ടൂണ്‍ കഥാപാത്രം ‘പോപെയേ’ പോലുള്ള കൈത്തണ്ടകളും ഒഴിച്ചുനിര്‍ത്താനാകില്ല.

ഒരു അഞ്ചു വയസുകാരന്‍ പയ്യന്റെ ബോളുകള്‍ മുറ്റത്തു വെച്ച് നേരിടുന്ന ലാഘവത്തോടെയായിരുന്നു പലപ്പോഴും ഇന്ത്യന്‍ ടീമിനെതിരെ അദ്ദേഹം പ്രത്യക്ഷപ്പെട്ടത്. 1996 ലോക കപ്പില്‍ ഡല്‍ഹിയില്‍ വെച്ച് നടന്ന മല്‍സരത്തില്‍ മനോജ് പ്രഭാകര്‍ അനുഭവിച്ച മാനസിക പീഡനം ഒരു ആരാധകരും മറന്നിട്ടുണ്ടാകില്ല. ആ നിഷ്പ്രയാസ സ്വഭാവം അദ്ദേഹത്തെ ഇന്ത്യക്ക് എതിരെ 7 സെഞ്ചുറികള്‍ നേടാന്‍ സഹായിക്കുകയും എതിര്‍ ടീമിനോട് ഏറ്റവും അധികം സെഞ്ചുറികള്‍ നേടുന്ന ശ്രീലങ്കക്കാരന്‍ എന്ന ബഹുമതിക്ക് അര്‍ഹനാക്കുകയും ചെയ്തു.

Sanath Jayasuriya Wallpapers - Wallpaper Cave

‘സനത് ജയസൂര്യ” ഒരു കളിക്കാരന്‍ മാത്രമായിരുന്നില്ല, മറിച്ചു ദ്വീപുവാസികള്‍ക്കിടയില്‍ അദ്ദേഹം ഒരു വികാരമായിരുന്നു. ഗ്രൗണ്ടിന്റെ മദ്ധ്യത്തിലേക്ക് എത്തുന്ന സമയം മുതല്‍ സമയാസമയങ്ങളില്‍ തന്റെ പാഡുകള്‍ ക്രമീകരിക്കുന്ന ആ അയാളില്‍ മുഴുകി ഒരു ജനത ടെലിവിഷന് മുമ്പില്‍ ഇരുന്നിരുന്നു. അദ്ദേഹം പന്ത് വായുവില്‍ ഉയര്‍ത്തി അടിക്കുമ്പോള്‍ ശ്വാസമടക്കിയും, ബോള്‍ നിലത്തേക്ക് വിഴുന്നതോടെ ഒരു ആര്‍പ്പുവിളിയോടെ അവര്‍ ജയസൂര്യയെ മനസ്സില്‍ ആരാധിച്ചു. സനത് ബാറ്റ് ചെയ്യുന്നത് കാണാന്‍ ആരാധകര്‍ എപ്പോഴും ആഗ്രഹിച്ചപ്പോള്‍ മറുവശക്കാര്‍ക്ക് അദ്ദേഹം ഒരു തലവേദനയായിരുന്നു, ഓരോ കളിയിലും അദ്ദേഹത്തെ എങ്ങനെ പുറത്താക്കും എന്ന ആശങ്ക. പലപ്പോഴും സനത് ജയസൂര്യ പുറത്തായതിന് ശേഷം മത്സരം സാധാരണ ഗതിയിലേക്ക് പോകുന്നതായും ഒരു വെടിക്കെട്ടിന് ശേഷമുള്ള ശാന്തത അനുഭവപ്പെടുന്നതായും അക്കാലങ്ങളില്‍ തോന്നിയിരുന്നു.

ശ്രീലങ്കന്‍ ടെസ്റ്റ് ക്രിക്കറ്റ് ടീമെന്ന തുടരെത്തുടരെ ഫോളോ-ഓണ്‍ ആകുന്ന ഒരു ടീമില്‍ നിന്നും ജയസൂര്യയുടെ ബാറ്റിംഗ് കാണാനുള്ള ആഗ്രഹത്തോടെ മറ്റൊരു ദിവസത്തിനായി കാത്തിരുന്ന ഒരു സമയമുണ്ടായിരുന്നു ശ്രീലങ്കക്ക്. ആ സമയത്തു ശ്രീലങ്കന്‍ ജനതയുടെ സ്വഭാവം ബാലിശവും അത്യാഗ്രഹികളെ പോലെയും ആയിരുന്നു, കാരണം അദ്ദേഹം ദിവസങ്ങളോളം ബാറ്റ് ചെയ്യുന്നത് കാണാന്‍ അവര്‍ ആഗ്രഹിച്ചിരുന്നു. അതിനു അവരെ നമ്മുക്ക് കുറ്റപ്പെടുത്താനാകുമോ? രോമാഞ്ചമുണ്ടാക്കുന്ന കട്ട് ഷോട്ടുകള്‍, ലോഫ്റ്റഡ് സ്റ്റാന്‍ഡ് സ്റ്റില്‍ ഡ്രൈവുകള്‍, ലാഘവത്തോടെയുള്ള പിക്ക് അപ്പ് സ്റ്റാന്‍ഡ്സ്, ഇവയെല്ലാം കാണുന്ന ഏതൊരു ക്രിക്കറ്റ് ആരാധകരും അദ്ദേഹവുമായി പ്രണയത്തിലാകുമായിരുന്നു.

ഏകദിനങ്ങള്‍ കളിക്കുന്ന രീതി അദ്ദേഹം മാറ്റി, ക്രൂരമായ സ്‌ട്രോക്ക് പ്ലേയിലൂടെ ഒരു ജനതയെ അദ്ദേഹം പ്രചോദിപ്പിച്ചു, അവര്‍ ആ കാഴ്ചയുടെ അടിമകളായിരുന്നു. ഓരോ തെരുവിലും കുട്ടികള്‍ ബാറ്റില്‍ നിന്നും നിലം തൊടിയിക്കാതെ ബോളിനെ വെട്ടി വിളിക്കാന്‍ ശ്രമിച്ചിരുന്നു ഒരു പക്ഷേ അവക്ക് വേണ്ടത്ര ഊര്‍ജ്ജം ഉത്പാദിപ്പിച്ചിരുന്നത് ജയസൂര്യയുടെ സ്‌ട്രോക്കുകളായിരുന്നു. ആ ജനത എല്ലായിപ്പോഴും അദ്ദേഹത്തിന്റെ നില്‍പ്പും ബാറ്റിംഗ് സ്‌ട്രോക്കുകളും അനുകരിക്കാന്‍ ശ്രമിച്ചിരുന്നു.

ഷാര്‍ജയിലെ 189 റണ്‍സ് ഏതൊരു ഇന്ത്യക്കാരനും ഒരു ഭയത്തോടെയാണ് ഇപ്പോഴും ഓര്‍ക്കുന്നത്. ഇന്ത്യന്‍ ബോളിംഗില്‍ ആദ്യ 4 വിക്കറ്റുകള്‍ നഷ്ടപ്പെട്ടു എങ്കിലും ജയസൂര്യ ശ്രീലങ്കയെ 299 റണ്‍സിലേക്ക് എത്തിച്ചു. ഗാംഗുലിയുടെ ഒരു വൈഡ് ബോളില്‍ ശ്രീലങ്കന്‍ ജനത തലയില്‍ കൈ വെച്ചു നിന്നു …ഈ നിശ്ശബ്ദതയില്‍ ടോണി ഗ്രെയ്ഗിന്റെ വാക്കുകള്‍ കാതില്‍ ഇങ്ങനെ പതിഞ്ഞു …. ” ഇവിടെ ഇന്ത്യക്കാരുണ്ട്, അറബികളുണ്ട്, ശ്രീലങ്കക്കാരും ഇംഗ്ലീഷുകാരും ഉണ്ട്, എല്ലാവരും ഒരേ പോലെ എഴുന്നേറ്റു നില്‍ക്കുന്നു, ആ മനുഷ്യനെ ആശ്വസിപ്പിക്കുന്നു” നമ്മള്‍ ഏവരും ഒരു മനോഹരമായ ഇന്നിംഗ്സിനാണ് സാക്ഷ്യം വഹിച്ചത് ‘ആ ദിവസം വേദനയും ഉല്ലാസവും ശ്രീലങ്കന്‍ ജനത ഒരുമിച്ചനുഭവിച്ചു.

ഒരു ജനത മുഴുവന്‍ കുമാര്‍ സംഗക്കാരയെ ചീത്തവിളിച്ചു കാണും അന്ന് അഡലെയ്ഡില്‍ 99 റണ്‍സില്‍ വെച്ച് ജയസൂര്യയെ റണ്‍ ഔട്ട് ആകാന്‍ കാരണക്കാരനായതിനാല്‍. അതുപോലെ തിരിച്ചുവരവില്‍ 98 റണ്‍സുമായി കളിച്ച ജയസൂര്യയെ ഔട്ട് വിധിച്ച അമ്പയറിനെ ചീത്ത വിളിക്കാത്തവരും ശ്രീലങ്കയില്‍ ഉണ്ടാകില്ല. കാരണം ദ്വീപുവാസികള്‍ ആ മനുഷ്യനെ അത്രയധികം സ്‌നേഹിച്ചിരുന്നു, ജയസൂര്യ വരുത്തുന്ന തെറ്റുകളില്‍ പോലും അദ്ദേഹത്തെ വിമര്‍ശിക്കാന്‍ അവര്‍ തയ്യാറായിരുന്നില്ല പകരം ആ കോപം മറ്റുള്ളവരിലേക്ക് പ്രകടിപ്പിച്ചിരുന്നു.

മിക്കവാറും ഒരു കളിക്കാരന്റെ സെഞ്ച്വറികളാകും നമു ക്ക് ആദ്യം ഓര്‍മ്മയില്‍ വരുക എന്നാല്‍ ജയസൂര്യയുടെ സെഞ്ചുറിയെക്കാള്‍ വീരോചിതമായ അനേകം ഇന്നിംഗ്സുകള്‍ നമ്മുടെ മനസ്സില്‍ ഓടിയെത്തും. ഒരു പക്ഷെ ബോളര്‍മാരെ കടന്നാക്രമിച്ച ഹെഡിംഗ്ലിയിലെ ഇംഗ്ലണ്ടിന് എതിരെ നേടിയ 152 റന്‍സിനേക്കാള്‍ വേഗത്തില്‍ നമ്മുടെ മനസ്സില്‍ ആദ്യം എത്തുക ദംബുള്ളയില്‍ ഇന്ത്യക്ക് എതിരെ നേടിയ 43* റണ്‍സായിരിക്കും ഏകദിന ക്രിക്കറ്റില്‍ 13000 ത്തിലധികം റണ്‍സുകളും 300 ലധികം വിക്കറ്റുകളും 28 സെഞ്ച്വറികളും നേടിയ അദ്ദേഹത്തിന്റെ 24 സെഞ്ച്വറികള്‍ ശ്രീലങ്കക്ക് വിജയം നേടി കൊടുത്തു എന്നത് ജയസൂര്യ എന്ന കളിക്കാരനെ കുറിച്ച് പറയുമ്പോള്‍ അദ്ദേഹത്തിന്റെ പകിട്ട് കൂട്ടുന്ന ഒന്നാണ്. എന്നാല്‍ ഈ സ്ഥിതിവിവരക്കണക്കുകളെല്ലാം ”ജയസൂര്യ വികാരം” ശ്രീലങ്കക്കാരെ എങ്ങനെ ബാധിച്ചു എന്നു നോക്കുമ്പോള്‍ വളരെ ചെറുതാണ്.

ഒരു കാലത്ത് ശ്രീലങ്ക ക്രിക്കറ്റില്‍ അറിയപ്പെട്ടിരുന്നത് അല്ലങ്കില്‍ കൂടുതല്‍ അറിയപ്പെട്ടത് ജയസൂര്യയുടെ വാണിജ്യമുദ്രയില്‍ ആയിരുന്നു. അദ്ദേഹം അവര്‍ക്ക് പ്രതീക്ഷ നല്‍കി. ഒരു ലോകകപ്പ് വിജയത്തിനായുള്ള സംഭാവനകള്‍ നല്‍കി. അദ്ദേഹം ഒരു ശ്രീലങ്കക്കാരനായതില്‍ അവര്‍ അഭിമാനിച്ചു! വിരമിച്ച ശേഷം, ചില പ്രവര്‍ത്തനങ്ങളിലൂടെ അദ്ദേഹത്തിന്റെ മാന്യതയ്ക്ക് കോട്ടം സംഭവിച്ചിരിക്കാം, പക്ഷേ മാസ്റ്റര്‍ ബ്ലാസ്റ്ററിനോടുള്ള സ്‌നേഹം ശ്രീലങ്കന്‍ ജനത എപ്പോഴും അവരുടെ ഹൃദയത്തില്‍ ചില്ലിട്ട് സൂക്ഷിക്കുന്നു.

എഴുത്ത്: വിമല്‍ താഴെത്തുവീട്ടില്‍

Latest Stories

INDIAN CRICKET: അവന്‍ നായകനായാല്‍ മാത്രമേ ഇന്ത്യന്‍ ടീം രക്ഷപ്പെടൂ, ആ താരങ്ങള്‍ ടീമിലുണ്ടെങ്കില്‍ പരമ്പര എളുപ്പത്തില്‍ ജയിക്കാം, ഇലവനെ തിരഞ്ഞെടുത്ത് വസീം ജാഫര്‍

'കഴിഞ്ഞ ഒരു വർഷമായി കുഞ്ഞിനെ പീഡിപ്പിച്ചിരുന്നു, കൊല്ലപ്പെട്ട ദിവസവും ബലാത്സംഗം ചെയ്‌തു'; അമ്മ പുഴയിൽ എറിഞ്ഞുകൊന്ന നാല് വയസുകാരി പീഡനത്തിന് ഇരയായ സംഭവത്തിൽ പ്രതിയുടെ മൊഴി

IPL 2025: ആര്‍സിബിക്ക് വീണ്ടും തിരിച്ചടി, പ്ലേഓഫിന് ഈ സൂപ്പര്‍താരം ഉണ്ടാവില്ല, കിരീടമോഹം തുലാസിലാവുമോ, എന്താണ് ടീമില്‍ സംഭവിക്കുന്നത്

കേരളം തകരണമെന്ന് ആഗ്രഹിച്ചവര്‍ നിരാശപ്പെടുന്ന വളര്‍ച്ച; പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ സര്‍ക്കാര്‍ നടപ്പാക്കി; പോഗ്രസ് റിപ്പോര്‍ട്ട് നാളെ അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി

'ദേശീയപാതയിലെ വിള്ളൽ യുഡിഎഫ് സുവർണാവസരമായി കാണണ്ട, പ്രശനങ്ങൾ പരിഹരിച്ച് മുന്നോട്ട് പോകും'; മന്ത്രി റിയാസ്

ഇന്ത്യൻ ബോക്‌സ് ഓഫീസിലെ 3691 കോടി നേട്ടത്തിൽ മുന്നിൽ മോളിവുഡും ; മലയാള സിനിമയ്ക്ക് ഈ വർഷം മികച്ച മുന്നേറ്റം നടത്താൻ സാധിച്ചതായി റിപ്പോർട്ട്

ദേശീയ പാത തകർച്ചയിൽ കടുത്ത നടപടിയുമായി കേന്ദ്രം; KNR കൺസ്ട്രക്ഷൻസിനെ ഡീബാർ ചെയ്തു, ഹൈവേ എൻജിനിയറിങ് കമ്പനിക്കും വിലക്ക്

'ഭയമില്ല, സംഘപരിവാറിന് ധാർഷ്ട്യം, റാപ്പ് പാടും പറ്റുമായിരുന്നെങ്കിൽ ഗസലും പാടിയേനേ'; വേടൻ

സഹോദരിയെ മർദ്ദിച്ചെന്ന പരാതി; യൂട്യൂബ് വ്‌ളോഗർ ഗ്രീൻഹൗസ് രോഹിത്തിനെതിരെ കേസ്

'സിന്ദൂരം വെടിമരുന്നാകുന്നതിന് ലോകം സാക്ഷിയായി, സിന്ദൂരം മായ്ച്ചവരെ നമ്മൾ മണ്ണിൽ ലയിപ്പിച്ചു'; ഓപ്പറേഷൻ സിന്ദൂർ വിവരിച്ച് പ്രധാനമന്ത്രി