ഒരു മാസം വൈകിയാൽ നിന്റെ കൈ മുറിച്ച് മാറ്റേണ്ടതായി വരും എന്ന് ഡോക്ടർ പറഞ്ഞു , ക്രിക്കറ്റ് കളിക്കാൻ എനിക്ക് പറ്റില്ല എന്നതോർത്ത് ഞാൻ കരഞ്ഞു ; ദുരന്തകാലത്തെ ഓർത്ത് മൊഹ്സിന്‍ ഖാൻ

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) 2023 ലെ 63-ാം മത്സരത്തില്‍ ക്രുണാല്‍ പാണ്ഡ്യ നയിക്കുന്ന ലഖ്നൗ സൂപ്പര്‍ ജയന്റ്സും അഞ്ച് തവണ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സും തമ്മില്‍ ചൊവ്വാഴ്ച ലഖ്‌നൗവിലെ ഏകാന സ്പോര്‍ട്സ് സിറ്റി സ്റ്റേഡിയത്തില്‍ ഏറ്റുമുട്ടിയിരുന്നു. മത്സരത്തില്‍ ലഖ്‌നൗ അഞ്ച് റണ്‍സിന് മുംബൈയെ മുട്ടുകുത്തിച്ചു. ക്രുണാല്‍ പാണ്ഡ്യയുടെയും മാര്‍ക്കസ് സ്റ്റോയിനിസിന്റെയും മികവില്‍ ലഖ്നൗ ഒന്നാം ഇന്നിംഗ്സില്‍ 177 റണ്‍സ് നേടി. രണ്ടാം ഇന്നിംഗ്‌സില്‍ ഇഷാന്‍ കിഷനും രോഹിത് ശര്‍മ്മയും നല്‍കിയ മികച്ച തുടക്കം മുതലാക്കുന്നതില്‍ മുംബൈ പരാജയപ്പെട്ടു. ടിം ഡേവിഡിന്റെ ചെത്തുനില്‍പ്പും മുംബൈയെ തുണച്ചില്ല.

ഇന്ത്യന്‍ പേസ് ബൗളര്‍ മൊഹ്സിന്‍ ഖാന്റെ അവസാന ഓവറിലെ ഉജ്ജ്വല പ്രകടനമാണ് ലഖ്നൗവിനെ അഞ്ച് റണ്‍സിന് ത്രസിപ്പിക്കുന്ന വിജയത്തിലേക്ക് നയിച്ചത്. ടിം ഡേവിഡും കാമറൂണ്‍ ഗ്രീനും ക്രീസില്‍ നില്‍ക്കെ ജയിക്കാന്‍ മുംബൈക്ക് 11 റണ്‍സ് വേണ്ടിയിരിക്കെ അവസാന ഓവര്‍ എറിയാന്‍ മൊഹ്സിന്‍ ഖാനെയാണ് ക്രുണാല്‍ നിയോഗിച്ചത്. 24-കാരന്‍ ഉജ്ജ്വലമായി ബൗള്‍ ചെയ്യുകയും ഓവറില്‍ അഞ്ച് റണ്‍സ് മാത്രം വഴങ്ങി ലഖ്നൗവിന് വിജയം സമ്മാനിച്ചു. ആവേശകരമായ വിജയത്തിന് ശേഷം, ഗെയിമിലെ തന്റെ പ്രകടനം രോഗിയായ പിതാവിന് താരം സമര്‍പ്പിച്ചു. മൂന്നോവറില്‍ 26 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തിയാണ് 24-കാരന്‍ കളി പൂര്‍ത്തിയാക്കിയത്.

‘ഒരു വര്‍ഷത്തിന് ശേഷം ഞാന്‍ കളിക്കുന്നു, എനിക്ക് പരിക്കേറ്റു, അത് വളരെ ബുദ്ധിമുട്ടുള്ള സമയമായിരുന്നു. എനിക്ക് പന്തെറിയാന്‍ സന്തോഷമുണ്ട്, എന്റെ അച്ഛന്‍ ആശുപത്രിയില്‍ ഐസിയുവിലായിരുന്നു. ഇന്നലെ ഡിസ്ചാര്‍ജ് ചെയ്തു. അദ്ദേഹം എന്റെ പ്രകടനം കണ്ടുവെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ഇന്ന് ഞാന്‍ എന്റെ പിതാവിന് വേണ്ടിയാണ് കളിച്ചത്. എന്നില്‍ വിശ്വാസമര്‍പ്പിച്ചതിന് ടീമിനും സപ്പോര്‍ട്ട് സ്റ്റാഫിനും നന്ദി- മൊഹ്സിന്‍ മത്സരത്തിന് ശേഷമുള്ള അവതരണ ചടങ്ങില്‍ പറഞ്ഞു.

കൂടാതെ ഈ കാലയളവിൽ തന്നെ ബാധിച്ച വളരെ ഗുരുതരമായ അസുഖത്തെക്കുറിച്ചും അതിൽ നിന്ന് താൻ എങ്ങനെ കരകയറി എന്നതിനെക്കുറിച്ച് സംസാരിച്ചു.

“എന്റെ പരിക്കിനെ കുറിച്ച് ഞാൻ പറയാൻ ആഗ്രഹിക്കുന്നു, മറ്റൊരു ക്രിക്കറ്റ് താരത്തിനും ഇത് ബാധിക്കില്ലെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. എന്റെ കൈക്ക് ഗുരുതരമായി പരിക്കേറ്റു. എന്റെ കൈയിലെ ഞരമ്പുകൾ പൂർണ്ണമായും അടഞ്ഞിരുന്നു. അസോസിയേഷൻ, രാജീവ് ശുക്ല സാർ, ഗൗതം ഗംഭീർ സാർ, എൽഎസ്ജി ഫ്രാഞ്ചൈസി, സഞ്ജീവ് [ഗോയങ്ക] സാർ, എന്റെ കുടുംബം, എല്ലാവരും എന്നെ വളരെയധികം പിന്തുണക്കുകയും ആ മോശം സമയത്ത് പിന്തുണച്ചു.

“ഞാൻ അങ്ങനെയൊരു അവസ്ഥയിലൂടെ കടന്നുപോകുമ്പോൾ എന്നെ അവർ ഒരുപാട് പിന്തുണച്ചു. സർജറിക്ക് മുമ്പും ശേഷവും ഞാൻ ഒരുപാട് അനുഭവിച്ചു. ഇനി ക്രിക്കറ്റ് കളിക്കാൻ പറ്റില്ലെന്ന് വരെ എനിക്ക് തോന്നി . കാരണം എനിക്ക് എന്റെ കൈ ഉയർത്താൻ പോലും സാധിച്ചില്ല. ഇതൊരു മെഡിക്കൽ സംബന്ധമായ കാര്യമായിരുന്നു. അതിനെക്കുറിച്ച് ആലോചിക്കുമ്പോൾ എനിക്ക് ഇപ്പോഴും ഭയമാണ്. ഒരു മാസം വൈകിയാൽ അവർക്ക് എന്റെ കൈ മുറിച്ചുമാറ്റേണ്ടി വരുമെന്ന് ഡോക്ടർ എന്നോട് പറഞ്ഞു.”

എന്തായാലും ഇന്നലത്തെ പ്രകടനം താരത്തിന്റെ ആത്മവിശ്വാസം വർദ്ധിപ്പിക്കുമെന്ന കാര്യത്തിൽ യാതൊരു സംശയവും ഇല്ല.

Latest Stories

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ