തികച്ചും അപ്രതീക്ഷിതമായ തീരുമാനം; ഹാര്‍ദ്ദിക്കിന്റെ മണ്ടന്‍ തീരുമാനത്തെ വിമര്‍ശിച്ച് ജാഫര്‍

വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ടി20യിലും പരാജയപ്പെട്ടതിന് പിന്നാലെ നായകന്‍ ഹാര്‍ദ്ദിക് പാണ്ഡ്യയുടെ ക്യാപ്റ്റന്‍സിയെ വിമര്‍ശിച്ച് മുന്‍ ഓപ്പണര്‍ വസീം ജാഫര്‍. മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും യുസ്വേന്ദ്ര ചാഹലിന് നാലോവറും പന്തെറിയാന്‍ അവസരം നല്‍കാതിരുന്നതിനെയാണ് ജാഫര്‍ വിമര്‍ശിച്ചത്.

ഹാര്‍ദ്ദിക്കിന്റേത് തികച്ചും അപ്രതീക്ഷിതമായ തീരുമാനമാണ്. എന്തുകൊണ്ടാണ് ചാഹലിന് നാലാം ഓവര്‍ എറിയാന്‍ അവസരം ലഭിക്കാതിരുന്നത്. ആ സമയത്ത് അക്ഷര്‍ പട്ടേലിനും ബോളിംഗില്‍ അവസരം നല്‍കിയില്ല.

ആശ്ചര്യപ്പെടുത്തുന്ന തീരുമാനമായിരുന്നു അത്. ചാഹല്‍ 18ാം ഓവര്‍ എറിയുമെന്നാണ് കരുതിയത്. 19ാം ഓവറെങ്കിലും ചാഹലിന് കൊടുക്കണമായിരുന്നു’-ജാഫര്‍ പറഞ്ഞു.

മത്സരത്തില്‍ മൂന്ന് ഓവര്‍ പന്തെറിഞ്ഞ ചാഹല്‍ 19 റണ്‍സ് മാത്രം വിട്ടുകൊടുത്ത് രണ്ട് വിക്കറ്റ് വീഴ്ത്തിയിരുന്നു. 6.33 എന്ന മികച്ച ഇക്കോണമിയിലായിരുന്നു ചാഹലിന്റെ പ്രകടനം.

Latest Stories

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം