തന്റെ സ്ലോ ബോള്‍ തന്ത്രത്തിന് മുന്നില്‍ കുടുങ്ങാത്ത ബാറ്റര്‍, അതിന് പുറത്തെടുത്ത തന്ത്രം; ആദ്യമായി വെളിപ്പെടുത്തി ബ്രെറ്റ് ലീ

തന്റെ സ്ലോ ബോള്‍ തന്ത്രത്തിന് മുന്നില്‍ കുടുങ്ങാത്ത ബാറ്റര്‍ ആരാണെന്ന് വെളിപ്പെടുത്തി ഓസീസ് പേസിംഗ് ഇതിഹാസം ബ്രെറ്റ് ലീ. ശ്രീലങ്കന്‍ ബാറ്റിംഗ് ഇതിഹാസം കുമാര്‍ സംഗക്കാരയാണ് ആ ബാറ്റര്‍. തന്റെ സ്ലോ ബോളുകളെ എങ്ങനെയാണ് ഇത്ര നന്നായി നേരിട്ടതെന്ന് ഒരിക്കല്‍ സംഗക്കാര തന്നോട് വെളിപ്പെടുത്തിയ കാര്യവും ലീ വെളിപ്പെടുത്തി.

നോണ്‍സ്ട്രൈക്കറെ ഉപയോഗിച്ചാണ് ലീയുടെ തന്ത്രത്തെ സംഗക്കാര പൊളിച്ചത്. ബ്രെറ്റ് ലീയുടെ ബോളിംഗ് നോണ്‍സ്ട്രൈക്കിലിരിക്കുന്ന ബാറ്റ്സ്മാന്‍ ശ്രദ്ധിച്ചിരുന്നു. ലീ പന്ത് കൈയില്‍ പിടിക്കുന്നത് ശ്രദ്ധിക്കുമ്പോള്‍ത്തന്നെ നോണ്‍സ്ട്രൈക്കര്‍ക്ക് സ്ലോ ബോളാണെന്ന് മനസിലാവും.

ബ്രെറ്റ് ലീ സ്ലോ ബോളെറിയുമ്പോള്‍ നോണ്‍സ്ട്രൈക്കര്‍ തലകുനിച്ച് പിടിക്കും. അപ്പോള്‍ സംഗക്കാരക്ക് വരാനിരിക്കുന്നത് സ്ലോ ബോളാണെന്ന് മനസിലാവും. കരിയറില്‍ ഒരു തവണ പോലും സംഗക്കാരയുടെ ഈ തന്ത്രം മനസിലാക്കാന്‍ സാധിച്ചില്ലെന്നതോര്‍ത്ത് അത്ഭുതം തോന്നിയിട്ടുണ്ട്. മികച്ച പദ്ധതിയാണ് സംഗക്കാര നടത്തിയത്- ലീ പറഞ്ഞു.

2011ല്‍ ശ്രീലങ്കയെ ഏകദിന ലോകകപ്പ് ഫൈനലിലേക്കെത്തിച്ച നായകനാണ് സംഗക്കാര. 134 ടെസ്റ്റില്‍ നിന്ന് 12400 റണ്‍സും 404 ഏകദിനത്തില്‍ നിന്ന് 14234 റണ്‍സും 56 ടി20യില്‍ നിന്ന് 1382 റണ്‍സും സംഗക്കാര നേടിയിട്ടുണ്ട്.

Latest Stories

'മൂന്ന് വര്‍ഷമെങ്കിലും കളിക്കേണ്ടതായിരുന്നു, പക്ഷേ....'; കൊച്ചി ടസ്‌ക്കേഴ്സ് കേരളക്കെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ശ്രീശാന്ത്

സഹതാരങ്ങളുടെ കല്യാണം കഴിഞ്ഞു, ഗർഭിണിയുമായി, ഞാൻ ഇപ്പോഴും കല്യാണം കഴിച്ചിട്ടില്ല; എനിക്ക് വിവാഹം കഴിക്കാൻ അതിയായ ആഗ്രഹമുണ്ട് : സോനാക്ഷി സിൻഹ

ഡോ. ആന്റണി വാലുങ്കല്‍ വരാപ്പുഴ അതിരൂപത സഹായമെത്രാന്‍; പ്രഖ്യാപിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ

ആടുജീവിതം കണ്ടിട്ട് സിമ്പു പറഞ്ഞ ഒരു കാര്യമുണ്ട്, ഇതിനു മുൻപ് അങ്ങനെ ഒരു കാര്യം എന്നോട് ആരും പറഞ്ഞിട്ടില്ല: പൃഥ്വിരാജ്

ക്രിക്കറ്റിലെ ഒരു സൗന്ദര്യം കൂടി അവസാനിക്കുന്നു, വിരമിക്കല്‍ പ്രഖ്യാപിച്ച് ഇംഗ്ലണ്ട് ഇതിഹാസം

75 വയസാകുന്നതോടെ മോദി റിട്ടയർ ചെയ്യേണ്ടി വരുമെന്ന പരാമർശം; കെജ്‌രിവാളിന് മറുപടിയുമായി അമിത് ഷാ

സൂക്ഷിച്ചോ.., സൂര്യകുമാര്‍ യാദവിന്റെ ബാറ്റിംഗിലെ ഭയാനക ദൗര്‍ബല്യം എടുത്തുകാട്ടി അമ്പാട്ടി റായിഡു

ഐപിഎല്‍ 2024: പേരിലല്ല പ്രകടനത്തിലാണ് കാര്യം, സൂപ്പര്‍ താരത്തെ മുംബൈ പുറത്താക്കണമെന്ന് സെവാഗ്

തെറ്റ് ചെയ്തത് താനല്ല, ആദ്യം വഞ്ചിച്ചത് കോണ്‍ഗ്രസ്; നേതൃത്വത്തിനെതിരെ ആരോപണങ്ങളുമായി നിലേഷ് കുംഭാണി തിരിച്ചെത്തി

അഞ്ച് മാസം, പുറത്തിറങ്ങിയ സിനിമകളിൽ ഭൂരിഭാഗവും ഹിറ്റ്; 1000 കോടിയെന്ന ചരിത്രനേട്ടത്തിലേക്ക് മലയാളസിനിമ!