രണ്ട് മാറ്റങ്ങളോടെ ഇന്ത്യ; റോഷന്‍ സില്‍വയ്ക്ക് അരങ്ങേറ്റം

ന്യൂഡല്‍ഹി: ശ്രീലങ്കയ്‌ക്കെതിരെ മൂന്നാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ബാറ്റിംഗ്. ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 71 റണ്‍സ് എടുത്തിട്ടുണ്ട്. 23 റണ്‍സെടുത്ത ശിഖര്‍ ധവാനാണ് പുറത്തായത്.

മുരളി വിജയും ചേതേശ്വര്‍ പൂജാരയുമാണ് ക്രീസില്‍. പെരേരയുടെ പന്തില്‍ ലക്മല്‍ പിടിച്ചാണ് ധവാന്‍ പുറത്തായത്.

രണ്ട് മാറ്റങ്ങളോടെയാണ് ടീം ഇന്ത്യ ശ്രീലങ്കയെ നേരിടുന്നത്. കെഎല്‍ രാഹുലിന് പകരം ശിഖര്‍ ധവാന്‍ ഓപ്പണിംഗ് സ്ഥാനത്ത് തിരിച്ചെത്തിയപ്പോള്‍ ഉമേശ് യാദവിന് പകരം മുഹമ്മദ് ഷമ്മിയും ടീമില്‍ മടങ്ങിയെത്തി.

അതെസമയം ലങ്കന്‍ നിരയിലും മാറ്റങ്ങളുണ്ട്. ലഹ്‌റു തിരിമന്നയ്ക്കും ദാസുന്‍ ഷാകയ്ക്കും ടീമില്‍ സ്ഥാനം നഷ്ടപ്പെട്ടു. പകരം ധനഞ്ജയ സില്‍വയും റോഷന്‍ സില്‍വയും ടീമില്‍ ഇടംപിടിച്ചു. മധ്യനിര ബാറ്റ്‌സ്മാനായ റോഷന്‍ സില്‍വയുടെ അരങ്ങേറ്റ മത്സരമാണിത്. 103 ഫസ്റ്റ് ക്ലാസ് മത്സരത്തിന് ശേഷമാണ് സില്‍വ ശ്രീലങ്കന്‍ ജെഴ്‌സി അണിയുന്നത്.

നിലവില്‍ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 1-0ത്തിന് മുന്നിലാണ്. കൊല്‍ക്കത്തയില്‍ നടന്ന ആദ്യ ടെസ്റ്റ് സമനിലയില്‍ കലാശിച്ചപ്പോള്‍ നാഗ്പൂര്‍ ടെസ്റ്റ് ഇന്ത്യ അനായാസം വിജയിച്ചു.

Latest Stories

ടി20 ലോകകപ്പ് 2024: വിന്‍ഡീസ് മെന്‍ററായി ആ ഇന്ത്യന്‍ താരം വന്നാല്‍ എതിരാളികള്‍ നിന്നുവിറയ്ക്കും; വിലയിരുത്തലുമായി വരുണ്‍ ആരോണ്‍

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ട വോട്ടെടുപ്പ് തുടങ്ങി; രാജ്യത്തെ 94 മണ്ഡലങ്ങൾ ഇന്ന് പോളിംഗ് ബൂത്തിൽ, അമിത് ഷാ അടക്കമുള്ള പ്രമുഖർ ജനവിധി തേടുന്നു

പാലക്കാട്ട് ഇന്ന് താപനില കുതിച്ചുയരും; അഞ്ചു ജില്ലകളില്‍ നാലു ഡിഗ്രി സെല്‍ഷ്യസ് വരെ ചൂടുയരും; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്; ജാഗ്രത നിര്‍ദേശം

ആര്യയും സച്ചിന്‍ദേവുമടക്കം അഞ്ചുപേര്‍ക്കെതിരേ ജാമ്യമില്ലാ വകുപ്പ് ചുമത്തി; കോടതി ഉത്തരവില്‍ വീണ്ടും കേസെടുത്ത് പൊലീസ്; നീതി ലഭിക്കുമെന്ന് ഡ്രൈവര്‍

നടി കനകലത അന്തരിച്ചു, വിടവാങ്ങിയത് 350ല്‍ അധികം സിനിമകളില്‍ അഭിനയിച്ച പ്രതിഭ

അമ്മയെ കൊലപ്പെടുത്തിയത് മൂന്ന് പവന്റെ മാലയ്ക്ക് വേണ്ടി; ഹൃദയാഘാതമെന്ന തട്ടിപ്പ് പൊളിഞ്ഞത് ഡോക്ടര്‍ എത്തിയതോടെ; പ്രതി അറസ്റ്റില്‍

ഇത്തവണ തിയേറ്ററില്‍ ദുരന്തമാവില്ല; സീന്‍ മാറ്റി പിടിക്കാന്‍ മോഹന്‍ലാല്‍; ബറോസ് വരുന്നു; റിലീസ് തീയതി പുറത്ത്

റിപ്പോര്‍ട്ടിംഗിനിടെ മാധ്യമ പ്രവര്‍ത്തകയ്ക്ക് നേരെ ആക്രമണം; പ്രതിയെ പിടികൂടി പൊലീസ്

കെജ്രിവാളിനെതിരെ എന്‍ഐഎ അന്വേഷണം നിര്‍ദ്ദേശിച്ച് ലഫ്റ്റനന്റ് ഗവര്‍ണര്‍; അന്വേഷണം ഖാലിസ്ഥാന്‍ ഭീകരനില്‍ നിന്ന് പണം കൈപ്പറ്റിയെന്ന ആരോപണത്തില്‍

മലയാള സിനിമയുടെ സുകൃതം വിടവാങ്ങി; ഹരികുമാറിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് സിനിമാലോകം