'ബാറ്റുകൊണ്ട് മാത്രമല്ല ബോളുകൊണ്ടും സെഞ്ച്വറി അടിക്കാൻ ഞങ്ങൾക്ക് അറിയാം'; പാകിസ്ഥാൻ ടീമിന് നേരെ ട്രോൾ മഴ

ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തെയും മോശമായ ടീം എന്ന പേര് ലഭിക്കാനുള്ള ശ്രമത്തിലാണ് ഇപ്പോൾ പാകിസ്ഥാൻ താരങ്ങൾ. ഏകദിനമായാലും, ടി-20 ആയാലും ടെസ്റ്റ് ആയാലും ഏത് ചെറിയ ടീമിന് വേണമെങ്കിലും വന്ന് തോൽപ്പിച്ചിട്ട് പോകാം. അത്തരം പ്രകടനമാണ് താരങ്ങൾ കളിക്കളത്തിൽ വെച്ച് നടത്തുന്നത്. ഇപ്പോൾ നടക്കുന്ന ഇംഗ്ലണ്ട് പരമ്പരയിലെ ആദ്യ ടെസ്റ്റിൽ പാകിസ്ഥാൻ ടീം തകർന്നടിയുകയാണ്. സമൂഹ മാധ്യമങ്ങളിലൂടെ പാകിസ്ഥാൻ ടീമിന് നേരെ ട്രോൾ മഴയാണ്.

ആദ്യ ഇന്നിങ്സിൽ മൂന്ന് പാകിസ്ഥാൻ താരങ്ങൾ സെഞ്ച്വറി നേടി. എന്നാൽ ബോളിങ്ങിൽ അവരുടെ 6 താരങ്ങൾ അതേ പോലെ ആവർത്തിക്കും എന്ന ആരാധകർ പ്രതീക്ഷിച്ചില്ല. ഷഹീൻ ഷാ അഫ്രീദി (120), അബ്രാർ അഹമ്മദ് (174), നസീം ഷാ (157), ആമിർ ജമാൽ (126), സൽമാൻ അലി (118), സായേം അയൂബ് (101) എന്നിവർ ആണ് ബോൾ കൊണ്ട് സെഞ്ച്വറി നേടിയ താരങ്ങൾ.

ആദ്യ ഇന്നിങ്സിൽ പാകിസ്ഥാൻ 556 റൺസിന് ഓൾ ഔട്ട് ആയിരുന്നു. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇംഗ്ലണ്ട് പാകിസ്ഥാൻ ബോളർമാരെ നിലംപരിശാക്കി. 823 റൺസ് ആണ് അവർ നേടിയത്. ഓപണർ സാക്ക് ക്രോളി 78 റൺസും, ജോ റൂട്ട് 262 റൺസും, ഹാരി ബ്രുക് 317 റൺസും നേടി തകർപ്പൻ പ്രകടനം കാഴ്ച വെച്ചു. അവസാന ഇന്നിങ്സിന് ഇറങ്ങിയ പാകിസ്ഥാൻ 278 റൺസ് പുറകിൽ എന്ന നിലയിലായിരുന്നു.

രണ്ടാം ഇന്നിങ്സിൽ പാകിസ്ഥാൻ 152/6 എന്ന നിലയിലാണ് ഇപ്പോൾ ഉള്ളത്. ആദ്യ ടെസ്റ്റിലെ അവസാന ദിവസമായ ഇന്ന് വിക്കറ്റുകൾ നഷ്ടമാകാതെ സമനിലയിൽ കളി അവസാനിപ്പിക്കാനാണ് ടീം ശ്രമിക്കുന്നത്. പാകിസ്താന് വേണ്ടി സൽമാൻ അലി 41 റൺസുമായും, ആമിർ ജമാൽ 27 റൺസുമായാണ് ഇപ്പോൾ ക്രീസിൽ ഉള്ളത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ