'ഇന്ത്യൻ ബോളേഴ്‌സ് എന്ന സുമ്മാവ'; ബംഗ്ലാദേശിനെ എറിഞ്ഞിട്ട് ചുണകുട്ടന്മാർ; ഇന്ത്യക്ക് വിജയ ലക്ഷ്യം 128

ആദ്യ ടി-20 പരമ്പരയിൽ തകർപ്പൻ ബോളിംഗുമായി ബംഗ്ലാദേശിനെ വിറപ്പിച്ച് ഇന്ത്യൻ ചുണകുട്ടന്മാർ. അരങ്ങേറ്റ മത്സരത്തിന്റെ ആദ്യ ഓവർ തന്നെ മെയ്ഡൻ ആക്കിയ മായങ്ക് യാദവ് അന്താരാഷ്ട്ര മത്സരങ്ങളിലേക്ക് രാജകീയ വരവാണ് അറിയിച്ചത്. മത്സരത്തിന്റെ വിക്കറ്റ് വേട്ട ആരംഭിച്ചത് പേസർ അർശ്ദീപ് സിങ് ആയിരുന്നു. ആദ്യ പവർ പ്ലേയിൽ തന്നെ രണ്ട് വിക്കറ്റുകളും അദ്ദേഹം സ്വന്തമാക്കി. അർശ്ദീപ് 3.5 ഓവറിൽ വഴങ്ങി ,മൂന്നു വിക്കറ്റുകൾ നേടി.

മത്സരത്തിൽ മൂന്നു വിക്കറ്റുകളുമായി വരുൺ ചക്രവർത്തിയും ഗംഭീര പ്രകടനം ആണ് കാഴ്ച്ച വെച്ചത്. അദ്ദേഹം നാല് ഓവറിൽ 31 റൺസ് വഴങ്ങി 3 വിക്കറ്റുകൾ സ്വന്തമാക്കി. മായങ്ക് യാദവ് അരങ്ങേറ്റ മത്സരത്തിൽ തന്നെ ആദ്യ ഓവർ മെയ്ഡൻ ആകുകയും 21 റൺസ് വഴങ്ങി ഒരു വിക്കറ്റ് കരസ്ഥമാക്കുകയും ചെയ്യ്തു. ഒപ്പം വാഷിങ്ടൺ സുന്ദർ, ഹാർദിക്‌ പാണ്ട്യ എന്നിവർ ഓരോ വിക്കറ്റുകൾ വീതം നേടി.

ടോസ് നേടിയ ഇന്ത്യ ബംഗ്ലാദേശിനെ ബാറ്റിംഗിന് അയച്ചു. മെഹന്ദി ഹസൻ 28 പന്തുകളിൽ നിന്ന് 32 റൺസും, നജ്മുൽ ഷാന്റോ 25 പന്തുകളിൽ നിന്ന് 27 റൺസും നേടി ടോപ് സ്കോറെർസ് ആയി. ടാസ്കിന് അഹമ്മദ്, ടോഹിദ് ഹൃദോയ് എന്നിവർ 12 റൺസും റിഷാദ് ഹൊസൈൻ 11 റൺസും നേടി രണ്ടക്കം കടന്നു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ