'കട്ടകലിപ്പിൽ റിഷഭ് പന്ത്'; ബംഗ്ലാദേശ് താരവുമായി വാക്കേറ്റം; സംഭവം ഇങ്ങനെ

633 ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് റിഷഭ് പന്ത് ടെസ്റ്റ് ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയിരിക്കുന്നത് ഇന്നത്തെ മത്സരത്തിൽ ഗംഭീര പ്രകടനമാണ് അദ്ദേഹം നടത്തിയതും. ടീമിലെ ടോപ് ഓർഡർ തകർന്നപ്പോൾ യശസ്‌വി ജയ്‌സ്വാളിന്റെ ഒപ്പം സ്കോർ ഉയർത്തിയത് റിഷഭ് പന്ത് ആയിരുന്നു. താരം 52 പന്തുകളിൽ ആറ് ഫോറുകൾ അടക്കം 39 റൺസ് നേടി ടീമിന് മികച്ച അടിത്തറ നൽകി. ഇതോടെ വെല്ലുവിളി നിറഞ്ഞ നിമിഷങ്ങളിൽ ടീമിനെ രക്ഷിക്കാൻ തനിക്ക് സാധിക്കുമെന്ന അദ്ദേഹം വീണ്ടും തെളിയിച്ചു.

മത്സരത്തിന്റെ ഇടയ്ക്ക് വെച്ച് റിഷഭ് പന്തും ബംഗ്ലാദേശ് വിക്കറ്റ് കീപ്പർ ആയ ലിറ്റൻ ദാസും തമ്മിൽ വാക്‌പോര് ഉണ്ടായതാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരിക്കുന്നത്. ജൈസ്വാളും പന്തും സിംഗിൾ എടുക്കാൻ ഓടുന്നതിന്റെ ഇടയിൽ ഫീൽഡർ ത്രോ ചെയ്ത് റിഷഭിന്റെ പാഡിൽ കൊണ്ടു, ബോൾ തട്ടി പോയ സമയത്ത് വീണ്ടും താരങ്ങൾ സിംഗിൾ എടുത്തു. അത് കണ്ട് ലിറ്റൻ ദാസ് ഉടൻ തന്നെ വാക്‌പോര് നടത്താൻ പന്തിന്റെ അടുക്കലേക്ക് ചെന്നു. ഇതാണ് പ്രശ്നത്തിന് കാരണമായത്.

“ഫീൽഡറോട് മര്യാദക്ക് ത്രോ ചെയ്യാൻ പറയണം, എന്തിനാണ് എന്റെ ദേഹത്തോട്ട് പന്ത് എറിയുന്നത്” ഇതാണ് റിഷഭ് പന്ത് ചോദിച്ചത്. അതിൽ രണ്ട് പേരും തർക്കത്തിൽ ഏർപ്പെടുകയും ചെയ്‌തു. എന്നാൽ അധികം വൈകാതെ തന്നെ പന്തിന് മടങ്ങേണ്ടി വന്നു. ഹസൻ മഹ്മൂദിന്റെ പന്തിൽ കീപ്പർ ലിറ്റൻ ദാസിന്റെ കൈകളിലേക്ക് വിക്കറ്റ് നൽകി അദ്ദേഹം മടങ്ങി.

അതിന് ശേഷം ടീമിനെ മുൻപിൽ നിന്ന്‌ നയിച്ചത് രവീന്ദ്ര ജഡേജയും, ആർ അശ്വിനും ചേർന്നായിരുന്നു. പരമ്പരയിലെ ആദ്യ ടെസ്റ്റിന്റെ ഒന്നാം ദിനം അവസാനിക്കുമ്പോൾ ഇന്ത്യ 339 -6 എന്ന നിലയിലാണ് ഇപ്പോൾ നിൽക്കുന്നത്. 102 റൺസുമായി ആർ അശ്വിനും, 86 റൺസുമായി രവീന്ദ്ര ജഡേജയുമാണ് ഇപ്പോൾ ക്രീസിൽ ഉള്ളത്.

Latest Stories

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം