'എല്ലാം ബാബർ അസമിന്റെ നെഞ്ചത്തോട്ട് ആണല്ലോ'; സെൽഫി എടുക്കാൻ വന്ന ആരാധകനെ തട്ടി മാറ്റി; സോഷ്യൽ മീഡിയയിൽ ട്രോള് മഴ

ഏതെങ്കിലും ക്രിക്കറ്റ് താരത്തിന് ഇപ്പോൾ മോശമായ സമയം ഉണ്ടെങ്കിൽ അത് പാകിസ്ഥാൻ താരമായ ബാബർ ആസാമിനാണ്. നാളുകൾ ഏറെയായിട്ട് അദ്ദേഹം ഇപ്പോൾ മോശമായ ഫോമിലാണ് കളിക്കുന്നത്. നേരത്തെ ഓരോ മത്സരങ്ങളിലും ബാബർ അസമിന്റെ പ്രകടനത്തിന് പ്രാധാന്യം ഉണ്ടായിരുന്നതാണ്. ഇപ്പോൾ അദ്ദേഹം ടീമിന് വേണ്ടി കാര്യമായ ഇമ്പാക്ട് ഉണ്ടാകുന്നില്ല. എന്നാൽ കളിക്കളത്തിൽ മാത്രമല്ല പുറത്തും അദ്ദേഹം ഇപ്പോൾ വലിയ വിവാദ വാർത്തയായി മാറിയിരിക്കുകയാണ്.

ബാബറിന്റെ കൂടെ സെൽഫി എടുക്കാൻ എത്തിയ ആരാധകൻ തോളിൽ കൈ ഇട്ടപ്പോൾ ബാബർ അതിനെ എതിർത്ത് അദ്ദേഹത്തെ തട്ടിമാറ്റി. സംഭവം വൈറൽ ആയതോടെ താരത്തിന് നേരെ ഒരുപാട് വിമർശനങ്ങൾ ഉന്നയിച്ച് ഒരുപാട് താരങ്ങൾ രംഗത്ത് എത്തിയിരിക്കുകയാണ്. ഈ മോശമായ പ്രവർത്തി പാകിസ്ഥാൻ ആരാധകർക്കിടയിലും രോക്ഷത്തിന്‌ കാരണമായിട്ടുണ്ട്. ആഭ്യന്തര മത്സരമായ വൺഡേ കപ്പ് ക്രിക്കറ്റിനിടെ ആണ് സംഭവം നടന്നത്. താരത്തിന്റെ മോശമായ ആറ്റിട്യൂട് ഇത് വരെ മാറിയിട്ടില്ല എന്നാണ് ആരാധകർ അവകാശപ്പെടുന്നത്.

ബംഗ്ലാദേശിനെതിരെ നടന്ന പരമ്പരയിൽ രണ്ട് ടെസ്റ്റ് മത്സരങ്ങളിലും നിന്നായി ബാബർ 0, 22,11,31 എന്നി സ്കോറുകളാണ് നേടിയത്. പ്രധാന മത്സരങ്ങളിലും ഐസിസി ടൂർണമെന്റുകളിലും ബാബർ ടീമിന് വേണ്ടി കാര്യമായ റൺസ് നേടുന്നില്ല. മാത്രമല്ല ഇപ്പോൾ പാകിസ്ഥാൻ ക്രിക്കറ്റിൽ ധാരാളം പ്രശ്ങ്ങളും ഉയർന്നു വരികയാണ്. പ്രധാനമായും താരങ്ങൾ തമ്മിൽ അങ്ങോട്ടും ഇങ്ങോട്ടും ഭിന്നതയിലാണ്. പല മത്സരങ്ങളും ടീം തോൽക്കുന്നതിന്റെ കാരണം കളിക്കളത്തിൽ താരങ്ങൾ തമ്മിൽ ഒരു കോർഡിനേഷൻ ഇല്ലാത്തതാണ് എന്നാണ് ആരാധകർ വിലയിരുത്തുന്നത്.

ബാബർ അസമിന്റെ മോശമായ ക്യാപ്റ്റൻസി കൊണ്ട് അദ്ദേഹത്തിന് സ്ഥാനം നഷ്ടമായിരുന്നു. അതിന് ശേഷം ഷഹീൻ ഷാ അഫ്രിദിയെ ആയിരുന്നു നായകനായി നിയമിച്ചത്. ഷഹീൻ വന്നിട്ടും പാകിസ്ഥാൻ ടീം തോൽക്കുകയായിരുന്നു. പിന്നീട് ക്യാപ്റ്റൻ സ്ഥാനം തിരികെ ബാബറിലേക്ക് നൽകി. തുടർന്നും മോശമായ പ്രകടനമാണ് ബാബർ നടത്തുന്നതെങ്കിൽ ടീമിൽ നിന്നും അദ്ദേഹത്തെ മാറ്റി നിർത്താൻ സാധ്യത ഉണ്ട് എന്നാണ് ആരാധകർ വിലയിരുത്തുന്നത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ