'ബ്രിട്ടീഷ് പടയോട് മുട്ടാൻ നിൽക്കല്ലേ'; ശ്രീലങ്കയ്‌ക്കെതിരെ രണ്ടാം ടെസ്റ്റിൽ ഇംഗ്ലണ്ടിന് വമ്പൻ ജയം

ശ്രീലങ്കയ്‌ക്കെതിരെ ഉള്ള പരമ്പരയിലെ രണ്ടാം ടെസ്റ്റ് മത്സരത്തിൽ ഇംഗ്ലണ്ടിന് 190 റൺസിന്റെ കൂറ്റൻ ജയം. ആദ്യ ടെസ്റ്റ് മത്സരവും വിജയിച്ചത് ഇംഗ്ലണ്ട് ആയിരുന്നു. ഇതോടെ മൂന്ന് പരമ്പരയ്ക്കുള്ള ടെസ്റ്റിൽ ഇംഗ്ലണ്ട് സീരീസ് സ്വന്തമാക്കി. 483 റൺസ് നേടിയെടുക്കാൻ ഇറങ്ങിയ ലങ്കൻ പടയ്ക്ക് 292 റൺസിന്‌ അടിയറവ് പറയേണ്ടി വന്നു.

മത്സരത്തിലെ നാലാം ദിവസം ശ്രീലങ്ക 53 റൺസിന്‌ രണ്ട് വിക്കറ്റ് നഷ്ടത്തിലാണ് ഇറങ്ങിയത്. മികച്ച ബോളിങ് പ്രകടനത്തിലൂടെ ശ്രീലങ്കയുടെ എല്ലാ വിക്കറ്റുകളും ഇംഗ്ലണ്ട് എറിഞ്ഞ് വീഴ്ത്തി. ശ്രീലങ്കയ്ക്ക് വേണ്ടി 58 റൺസെടുത്ത ദിനേശ് ചന്ദിമാൽ ആണ് രണ്ടാം ഇന്നിങ്സിലെ ടോപ് സ്കോറെർ. കൂടാതെ ദിമുക്ത് കരുണരത്നെ (55 റൺസ്), ധനഞ്ജയ ഡി സിൽവ (50 റൺസ്), മിലൻ രഥ്നായകെ (43 റൺസ്) എന്നിവരും ഇംഗ്ലണ്ടിനോട് പൊരുതി നിന്നു.

ഇംഗ്ലണ്ടിന്റെ ഗസ് ആറ്റ്കിൻസൺ അഞ്ച് വിക്കറ്റെടുത്തു. കൂടാതെ ക്രിസ് വോക്സും, ഒലി സ്റ്റോണും രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്യ്ത ഇംഗ്ലണ്ട് 427 റൺസ് എടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ശ്രീലങ്ക 196 റൺസിന്‌ ഓൾ ഔട്ട് ആയി. 231 റൺസിന്റെ ലീഡ് ആയിരുന്നു ഇംഗ്ലണ്ട് നേടിയിരുന്നത്.

ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിങ്സിൽ 251 റൺസിന്‌ ശ്രീലങ്കൻ ബോളർമാർ എല്ലാ വിക്കറ്റുകളും നേടിയിരുന്നു. പക്ഷെ ബാറ്റിങ്ങിൽ മികവ് കാട്ടാൻ ലങ്കൻ ബാറ്റ്‌സ്മാന്മാർക്ക് സാധിച്ചില്ല. 483 റൺസ് വിജയലക്ഷ്യം നേടാൻ ഇറങ്ങിയ താരങ്ങളെ 292 റൺസിൽ ഒതുക്കി ഇംഗ്ലണ്ട് ബോളിങ് യൂണിറ്റ് മികച്ച പ്രകടനം കാഴ്ച വെച്ചു. അവസാന ടെസ്റ്റ് മത്സരം 6 ആം തിയതി ആണ് ആരംഭിക്കുന്നത്.

Latest Stories

ശബരിമല സ്വർണക്കൊള്ള: സന്നിധാനത്ത് പരിശോധനയ്ക്ക് എസ്ഐടി; പ്രഭാമണ്ഡലം അടക്കം ഇളക്കി പരിശോധന നടത്തും

'കാൻസർ ഇപ്പോൾ മൂന്നാം സ്റ്റേജിൽ, പൈസ വേണം, അതാണ് തെറി കേട്ടിട്ടും സബ്സ്ക്രിപ്ഷനുമായി പോയത്; വിവരം അറിഞ്ഞിട്ടും കിച്ചു ഇതുവരെ വിളിച്ചിട്ടില്ല: രേണു സുധി

സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

'ഇനി കണ്ണടയുടെ ആവശ്യമില്ല'; മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകി പിണറായി വിജയൻ

മന്ത്രി കെ മുരളീധരൻ നടത്തിയ വാർത്താ സമ്മേളനത്തിന് താഴെ വിദ്വേഷ കമൻ്റ് ഇട്ടു; സിപിഐഎം പ്രവർത്തകനെതിരെ കേസ്

അതിർത്തി ജില്ലകളിലെ ജനസംഖ്യാ മാറ്റം നേരിട്ട് പരിശോധിക്കാൻ ഉന്നതതല സമിതി എത്തും; നിർദ്ദേശം നൽകി അമിത് ഷാ

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വിസിമാരും കേരളത്തോട് മാപ്പ് പറയണം; വൈസ് ചാൻസലർമാർക്ക് ഉണ്ടായത് ഗുരുതരമായ വീഴ്ച : മുഖ്യമന്ത്രി

പാക്ക് ചെയ്യുന്നതിനുള്ള വസ്തുക്കള്‍ ഇല്ല, സംസ്ഥാനത്ത് ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം പൂര്‍ണമായും നിലച്ചു

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്