30 ലക്ഷത്തിന്റെ സ്റ്റമ്പ് ഒടിച്ച അർശ്ദീപ് സിംഗിന് സമ്മാനം, 18000 രൂപയുടെ ഹെൽമെറ്റ് താഴെയിട്ട ആവേശ് ഖാന് പിഴ; ഇരട്ടത്താപ്പ്; ട്രോളുകൾ സജീവം

ഐപിഎളിൽ ഇന്നലെ നടന്ന രണ്ടാം മത്സരത്തില്‍ പഞ്ചാബ് കിംഗ്‌സിനെതിരെ മുംബൈ ഇന്ത്യന്‍സിന് 13 റണ്‍സ് തോല്‍വിയേറ്റ് വാങ്ങിയിരുന്നു. പഞ്ചാബ് മുന്നോട്ടുവെച്ച 215 റണ്‍സിലേക്ക് ബാറ്റ് വീശിയ മുംബൈയ്ക്ക് 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സെടുക്കാനെ ആയുള്ളു. അവസാന ഓവറില്‍ 16 റണ്‍സ് വഴങ്ങാതെ പ്രതിരോധിച്ച അര്‍ഷ്ദീപ് സിംഗാണ് പഞ്ചാബിന് ജയം സമ്മാനിച്ചത്. രണ്ട് റണ്‍സ് മാത്രമാണ് ഈ ഓവറില്‍ അര്‍ഷ്ദീപ് വഴങ്ങിയത്. രണ്ട് വിക്കറ്റും വീഴ്ത്തി. ഈ രണ്ട് വിക്കറ്റ് ബോളിലും മിഡില്‍ സ്റ്റംപ്സ് ഒടിഞ്ഞ് തെറിച്ചു. ഇതിലെ അർശ്ദീപ് എറിഞ്ഞ ആ രണ്ട് പന്തുകളാണ് ഇപ്പോഴത്തെ താരം. തുടർച്ചയായ 2 പന്തുകളിൽ മിഡിൽ സ്റ്റമ്പ് ഒടിഞ്ഞ് വീഴുന്ന കാഴ്ച ക്രിക്കറ്റ് ലോകം അങ്ങനെ കണ്ടിട്ടുണ്ടാവില്ല. ഒരു സെറ്റ് എൽ.ഈ.ഡി സ്റ്റമ്പിന് 30 ലക്ഷം രൂപയാണ് വില.

തീപ്പൊരി ബോളറുമാർ ക്രിക്കറ്റിൽ നിറഞ്ഞാടിയ കാലത്ത് ഇത്തരത്തിൽ സ്റ്റമ്പുകൾ ഒടിഞ്ഞിട്ടുണ്ട്. പക്ഷെ അതൊന്നും ഇന്നലത്തെ എൽ.ഈ.ഡി സ്റ്റമ്പുകളുടെ യുഗത്തിൽ ആയിരുന്നില്ല. അതിനാൽ അതൊന്നും അത്ര വലിയ നഷ്ടം ആയിരുന്നില്ല. മിഡിൽ സ്റ്റമ്പ് മാത്രമായി മേടിക്കാൻ സാധിക്കില്ലലോ, അതിനാൽ സെറ്റ് മുഴുവൻ മേടിക്കണം. പണം ഒഴുകുന്ന ലീഗിന് ഇതൊക്കെ നിസാരമാണ്, ഇന്നലത്തെ 4 വിക്കറ്റ് പ്രകടനത്തിന് അർശ്ദീപിന് മാൻ ഓഫ് ദി മാച്ച് കിട്ടി. മികച്ച ബോളിങ്ങിന് താരത്തിന് അഭിനന്ദനം കിട്ടുന്നു.

ട്രോളന്മാർ ഇതിന്റെ വേറെ ഒരു വശമാണ് കണ്ടത്. ബാംഗ്ലൂരിനെതിരെ നടന്ന മത്സരത്തിൽ അവസാന പന്തിൽ തന്റെ ടീമിനെ ജയത്തിലേക്ക് നയിച്ച ആവേശ ഖാന് പിഴ കിട്ടിയിരുന്നു. ലക്നൗവിന്റെ 11-ാം നമ്പർ ബാറ്റ്സ്മാൻ ആവേശ്, വിജയ റൺ പൂർത്തിയാക്കിയ ശേഷം തന്റെ ഹെൽമെറ്റ് എടുത്തെറിയുക ആയിരുന്നു, അത് മാച്ച് റഫറിയുടെ ശാസനയ്ക്ക് കാരണമായി. താരത്തിന് പിഴയും കിട്ടി.
18000 രൂപയുടെ ഹെൽമെറ്റ് എറിഞ്ഞ ആവേശിന് പിഴ കൊടുത്തപ്പോൾ 30 ലക്ഷത്തിന്റെ നാശം വരുത്തിയ താരത്തിന് സമ്മാനം കൊടുത്തത് ശരിയായില്ല എന്നാണ് ആരാധകർ പറയുന്നത്,

Latest Stories

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം