ഇപ്പോൾ നടക്കുന്ന കേരള ക്രിക്കറ്റ് ലീഗ് (കെസിഎൽ) ടൂർണമെന്റിൽ മിന്നും ഫോം തുടർന്ന് ഇന്ത്യൻ ദേശീയ ക്രിക്കറ്റ് ടീമിന്റെ സ്റ്റാർ വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസൺ. ചൊവ്വാഴ്ച തിരുവനന്തപുരത്തെ ഗ്രീൻഫീൽഡ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ തൃശൂർ ടൈറ്റൻസിനെതിരെ നടന്ന മത്സരത്തിലും സഞ്ജു ബാറ്റിംഗിൽ കളം നിറഞ്ഞു. മത്സരത്തിൽ സഞ്ജു ഒരു പന്തിൽ 13 റൺസ് നേടി എക്സ്ട്രാ കരുത്ത് കാട്ടി.
അഞ്ചാം ഓവറിൽ, സാംസൺ നാലാം പന്തിൽ സിജോമോൻ ജോസഫിനെ സിക്സറിലേക്ക് പറത്തി. ബോളർ ഓവർ സ്റ്റെപ്പ് ചെയ്തപ്പോൾ അത് നോ-ബോൾ ആയി. പിന്നീട്, ഫ്രീ ഹിറ്റ് പരമാവധി പ്രയോജനപ്പെടുത്തി താരം ഒരു വലിയ സിക്സ് കൂടി നേടി ഒരു പന്തിൽ 13 റൺസ് നേടി.
എന്നാൽ 18-ാം ഓവറിൽ അജിനാസ് കെ എറിഞ്ഞ പന്ത് സെഞ്ച്വറി നഷ്ടപ്പെടുത്തി സഞ്ജുവിന്റെ ഇന്നിംഗ്സ് അവസാനിപ്പിച്ചു. 46 പന്തിൽ നിന്ന് 4 ഫോറുകളും 9 സിക്സറുകളും സഹിതം താരം 89 റൺസ് നേടി. കഴിഞ്ഞ മത്സരത്തിൽ സഞ്ജു സെഞ്ച്വറി (121) നേടിയിരുന്നു.
കെസിഎല്ലിലെ തകർപ്പൻ പ്രകടനത്തിലൂടെ ഇന്ത്യയുടെ ടി20 വൈസ് ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിൽ സഞ്ജു സമ്മർദ്ദം ചെലുത്തിയിട്ടുണ്ട്. 2025 ഏഷ്യാ കപ്പിൽ ഇന്ത്യയുടെ പ്ലെയിംഗ് ഇലവനിൽ ഓപ്പണിംഗ് സ്ഥാനത്തിനായി സഞ്ജുവും ഗില്ലും പോരാടുമെന്ന് ബിസിസിഐ ചീഫ് സെലക്ടർ അജിത് അഗാർക്കർ വ്യക്തമാക്കിയിരുന്നു, അഭിഷേക് ശർമ്മയാണ് ഓപ്പണിംഗിലെ ഒന്നാം ചോയിസ്.