ഇത്രപെട്ടെന്ന് ഇന്ത്യന്‍ ജഴ്‌സി അണിയാന്‍ സാധിച്ചതില്‍ നന്ദി: ബേസില്‍ തമ്പി

ഇന്ത്യന്‍ ടീമിലിടം നേടിയതില്‍ സന്തോഷം അറിയിച്ച് മലയാളി താരം ബേസില്‍ തമ്പി. എല്ലാ ക്രിക്കറ്റ് താരങ്ങളുടെയും ആഗ്രഹമാണ് ഇന്ത്യന്‍ ജഴ്‌സിയണിയുകയെന്നത്. അതിന് വേണ്ടി ദൈവം തന്നെ ഇത്ര പെട്ടെന്ന് അനുഗ്രഹിച്ചതില്‍ സന്തോഷമുണ്ട്. തനിക്ക് പൂര്‍ണ്ണ പിന്തുണ നല്‍കിയ കേരള ക്രിക്കറ്റ് അസോസിയേഷനും കുടുംബാംഗങ്ങള്‍ക്കും പരിശീലകര്‍ക്കും സുഹൃത്തുകള്‍ക്കും നന്ദിയറിയിക്കുന്നു. രഞ്ജി ട്രോഫിയില്‍ വിദര്‍ഭയ്‌ക്കെതിരായ ക്വാര്‍ട്ടര്‍ മത്സരത്തിനായി സൂറത്തിലുള്ള ബേസില്‍ തമ്പി പ്രതികരിച്ചു.

ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള ടീമിലാണ് ബേസിലിന് ഇടം ലഭിച്ചത്. ടിനു യോഹന്നാനും എസ് ശ്രീശാന്തിനും സഞ്ജു വി സാംസണും ശേഷം ഇന്ത്യന്‍ ജഴ്‌സിയണിയുന്ന മലയാളിതാരമാണ് ബേസില്‍. എറണാകുളം പെരുമ്പാവൂര്‍ സ്വദേശിയായ ബേസില്‍ തമ്പി രഞ്ജി ട്രോഫിയില്‍ കാഴ്ച്ചവെക്കുന്ന ഓള്‍റൗണ്ട് മികവിലൂടെയാണ് ടീമിലെത്തിയത്. നേരത്തെ ഐപിഎല്ലില്‍ ഗുജറാത്ത് ലയണ്‍സിന്റെ താരമായ ബേസില്‍ മികച്ച ഭാവിതാരത്തിനുള്ള പുരസ്‌കാരം നേടിയിരുന്നു. ബേസില്‍ ഇന്ത്യന്‍ ടീമിലെത്തിയതിന്റെ സന്തോഷത്തിലാണ് അദേഹത്തിന്റെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും.

Latest Stories

വോയിസ് ശരിയല്ലെന്ന് പറഞ്ഞ് വേറെ ആളുകളാണ് തന്റെ ശബ്‌ദം നൽകുന്നതെന്ന വിഷമം കാവ്യയ്ക്കുണ്ടായിരുന്നു: കമൽ

കോഴ്സ് തുടങ്ങി നാലു മാസം കഴിഞ്ഞാണു ഞാനൊരു നടിയാണെന്നു സഹപാഠികൾക്കു മനസ്സിലായത്: അഭിരാമി

'താനെന്ന് സൂപ്പർ സ്റ്റാറായി അന്ന് തന്റെ പണി പാളി..'; ഡേവിഡ് പടിക്കലായി ടൊവിനോ; കൂടെ ഭാവനയും; 'നടികർ' ട്രെയ്‌ലർ പുറത്ത്

പല കാരണം കൊണ്ടും സിനിമയിൽ അവഗണിക്കപ്പെടും, അത് ചിലപ്പോൾ ആരുടെയെങ്കിലും കാമുകിയെ കാസ്റ്റ് ചെയ്യാനായിരിക്കാം..: പ്രിയങ്ക ചോപ്ര

എത്രയോ വർഷങ്ങളായിട്ട് സർക്കാരിന് ലാഭം ഉണ്ടാക്കിക്കൊടുത്ത ആളാണ് ഞാൻ, എന്റെ സിനിമകളെ ടാർഗറ്റ് ചെയ്യുന്നത് എല്ലാവരെയും ബാധിക്കുന്ന കാര്യം: ദിലീപ്

കാണുമ്പോൾ ഒരു രസമൊക്കെ ഉണ്ട് എന്നത് സത്യം തന്നെയാണ്, ഇന്നത്തെ ജേക്ക് ഫ്രേസർ അടിച്ച അടി ഇന്ത്യൻ ക്രിക്കറ്റിന്റെ മരണമണി; വരാനിരിക്കുന്നത് വമ്പൻ അപകടം; സംഭവം ഇങ്ങനെ

വദ്രയുടെ മോഹവും അമേഠിയിലെ കോലാഹലവും ഉറഞ്ഞുതുള്ളുന്ന സ്മൃതിയും!

കേരളം കഴിഞ്ഞു, ഇനി കാണാനുള്ളത് യുപിയിലെ കോണ്‍ഗ്രസ് ഒളിപ്പോര്

വസ്ത്രം മാറുമ്പോള്‍ വാതില്‍ തകര്‍ക്കാന്‍ ശ്രമിച്ചു, നിര്‍മ്മാതാവ് മേക്കപ്പ് റൂമില്‍ പൂട്ടിയിട്ടു.. അഞ്ച് മാസത്തെ ശമ്പളവും തന്നിട്ടില്ല: നടി കൃഷ്ണ

വീട്ടുജോലിക്കാരിയുടെ ആത്മഹത്യാ ശ്രമം; 'കങ്കുവ' നിർമ്മാതാവ് കെ ഇ ജ്ഞാനവേല്‍ രാജയ്‌ക്കെതിരെ കേസ്