ശാസ്ത്ര-ബാലശാസ്ത്ര കോണ്‍ഗ്രസ് 2024-25ന് സമാപിച്ചു; കുട്ടികളില്‍ ശാസ്ത്രാവബോധം വളര്‍ത്താന്‍ ഒന്നിച്ചിറങ്ങി ശാസ്ത്ര ട്രസ്റ്റും റോട്ടറി ക്ലബ് ഓഫ് കൊച്ചിന്‍ ലോഡ്‌സും ക്യാമ്പ്യന്‍ സ്‌കൂളും

ശാസ്ത്ര-ബാലശാസ്ത്ര കോണ്‍ഗ്രസ് 2024-25ന് സമാപനം. ശാസ്ത്ര ട്രസ്റ്റും റോട്ടറി ക്ലബ് ഓഫ് കൊച്ചിന്‍ ലോഡ്‌സും ക്യാമ്പ്യന്‍ സ്‌കൂളും സംയുക്താഭിമുഖ്യത്തില്‍ നടത്തുന്ന ശാസ്ത്ര-ബാലശാസ്ത്ര കോണ്‍ഗ്രസ് കുട്ടികളില്‍ ശാസ്ത്രാവബോധം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെയുള്ളതാണ്. ശാസ്ത്ര സയന്‍സ് കോണ്‍ഗ്രസ് എല്ലാ വര്‍ഷവും ശാസ്ത്ര ട്രസ്റ്റും റോട്ടറി ക്ലബ് ഓഫ് കൊച്ചിന്‍ ലോഡ്‌സും ക്യാമ്പ്യന്‍ സ്‌കൂളും ചേര്‍ന്ന് സംഘടിപ്പിക്കുന്നുണ്ട്. കുരുന്ന് ശാസ്ത്ര പ്രതിഭകള്‍ക്ക് ശാസ്ത്ര സാങ്കേതിക മേഖലകളിലെ അവരുടെ നൂതനവും വ്യത്യസ്തവുമായ കഴിവുകളെ വികസിപ്പിക്കാനുള്ള ഒരു അതുല്യ വേദിയാണ് ശാസ്ത്ര- ബാലശാസ്ത്രകോണ്‍ഗ്രസ്.

കുട്ടികളുടെ ശാസ്ത്ര മേഖലയിലുള്ള കഴിവ് തെളിയിക്കുന്നതോടൊപ്പം പ്രതിഭ വളര്‍ത്താന്‍ കൂടിയുള്ള ഒരു വേദിയായാണ് ഇത് ശാസ്ത്ര ട്രസ്റ്റും റോട്ടറി ക്ലബ് ഓഫ് കൊച്ചിന്‍ ലോഡ്‌സും ക്യാമ്പ്യന്‍ സ്‌കൂളും സംയുക്താഭിമുഖ്യത്തില്‍ നടത്തുന്നത്. സിബിഎസ്ഇ, സ്റ്റേറ്റ്, മറ്റ് സെന്‍ട്രല്‍ സിലബസുകളില്‍ ഉള്ള സ്‌കൂളുകളിലെ 7 മുതല്‍ 11വരെയുള്ള ക്ലാസ്സുകളിലെ കുട്ടികളാണ് ശാസ്ത്ര-ബാലശാസ്ത്ര കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നത്.

ഗണിതം, ഭൗതികശാസ്ത്രം, രസതന്ത്രം, ജീവശാസ്ത്രം , ജനറല്‍ സയന്‍സ് എന്നീ വിഷയങ്ങളില്‍ വിദ്യാര്‍ത്ഥികളുടെ ശാസ്ത്രാന്വേഷണങ്ങളും കണ്ടുപിടുത്തങ്ങളും പ്രബന്ധങ്ങളിലൂടെയോ പോസ്റ്റര്‍- പവര്‍ പോയിന്റ് എന്നീ രൂപങ്ങളിലോ അവതരിപ്പിക്കാന്‍ അവസരമുണ്ട്. പൈതഗോറസ്, ആര്യഭട്ട, ഐസക് ന്യൂട്ടണ്‍, എപിജെ അബ്ദുല്‍കലാം, റോബര്‍ട്ട്‌ബോയില്‍
പി സി റേ, ജെ സി ബോസ്, ലൂയി പാസ്റ്റര്‍ തുടങ്ങിയ പ്രസിദ്ധരായ ശാസ്ത്രജ്ഞരുടെ പേരുകളിലുള്ള ഇരുപതോളം അവാര്‍ഡുകള്‍ വിവിധ വിഭാഗങ്ങളിലെ മികച്ച പ്രബന്ധാവതരണത്തിനായി ക്രമീകരിച്ചിട്ടുണ്ട്.

രണ്ടാം ദിവസം നടന്ന സമാപനയോഗത്തില്‍ ശാസ്ത്ര ട്രസ്റ്റ് ചെയര്‍മാന്‍ ഡോ കെ വി തോമസ് അധ്യക്ഷപ്രസംഗം നടത്തി. മുഖ്യാതിഥി റോട്ടറി ക്ലബിന്റെ അസിസ്റ്റന്റ് ഗവര്‍ണര്‍ ആര്‍ ഐ ഡിസ്ട്രിക്റ്റ് 3201 ഡോ കുര്യാക്കോസ് ആന്റണി പുരസ്‌കാരദാനം നിര്‍വ്വഹിച്ചു. ശാസ്ത്ര 2024-25 പ്രമേയം ഡോ തനുജ രാമചന്ദ്രന്‍ അവതരിപ്പിച്ചു. റോട്ടറി ക്ലബ് ഓഫ് കൊച്ചിന്‍ ലോഡ്‌സ് മുന്‍ പ്രസിഡന്റ് കെ എം ഉണ്ണി സ്വാഗതവും സെക്രട്ടറി നാന്‍സി ജോണ്‍സന്‍ നന്ദിയും ആശംസിച്ച ചടങ്ങില്‍ ക്യാമ്പ്യന്‍ സ്‌കൂള്‍ ഡീന്‍ & സീനിയര്‍ പ്രിന്‍സിപ്പല്‍ ഡോ. ലീലാമ്മ തോമസ് സംബന്ധിച്ചു.

കെമിസ്ട്രി, ബയോളജി എന്നി വിഷയങ്ങളില്‍ ക്യാമ്പ്യന്‍ സ്‌കൂള്‍ ഓവറോള്‍ ട്രോഫി കരസ്ഥമാക്കി, ജനറല്‍ സയന്‍സ്, ഗണിതം എന്നിവയില്‍ ഭവന്‍സ് എരൂര്‍ സ്‌കൂള്‍ ഓവറോള്‍ ട്രോഫി കരസ്ഥമാക്കി. ഭവന്‍സ് എരൂരും, ചിന്മയ വടുതലയും ഫിസിക്‌സ് ഓവറോള്‍ പങ്കിട്ടു. ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ചതിനുള്ള അവാര്‍ഡ് ക്യാമ്പ്യന്‍ സ്‌കൂള്‍ നേടി.

Latest Stories

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും

യുദ്ധത്തിന്റെ നടുവിൽ കുടുങ്ങിയവർ - ഗൾഫിലെ കുടിയേറ്റ തൊഴിലാളികളുടെ നിശ്ശബ്ദ പോരാട്ടം