സൈബര്‍ ആക്രമണങ്ങള്‍ പ്രതിരോധിക്കാന്‍ പുതിയ സുരക്ഷാ പ്ലാറ്റ് ഫോമുമായി ഖത്തര്‍; 'വാണിംഗ്

സൈബര്‍ ആക്രമണങ്ങള്‍ പ്രതിരോധിക്കാന്‍ സുരക്ഷാ പ്ലാറ്റ്ഫോമുമായി ഖത്തര്‍. വാണിങ് എന്ന് പേരിട്ടിരിക്കുന്ന പുതിയ സംവിധാനം സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കെതിരെയടക്കമുള്ള ആക്രമണത്തെ പ്രതിരോധിക്കാനാണ് അവതരിപ്പിച്ചത്. ലോകമൊട്ടാകെ സൈബര്‍ ആക്രമണങ്ങള്‍ വര്‍ധിച്ച് വരുന്ന സാഹചര്യത്തിലാണ് സുരക്ഷാ പ്ലാറ്റ്ഫോമം ഖത്തര്‍ രൂപ കൽപന ചെയ്തിരിക്കുന്നത്.

ലോകകപ്പിന് ആതിഥേയത്വം വഹിക്കുക കൂടി ചെയ്യുന്നതിനാല്‍ സൈബര്‍ സുരക്ഷ ഖത്തറിന് പരമ പ്രധാനവുമാണ്. ഈ സാഹചര്യത്തിലാണ് സൈബര്‍ ഭീഷണികളെ പ്രതിരോധിക്കാന്‍ വാണിങ് അവതരിപ്പിച്ചത്.

ആർട്ടിഫിഷ്യൽ ഇൻറലിജൻസ് സാങ്കേതികവിദ്യയുടെ സഹായത്തോടെ വ്യാജ ഡൊമൈനുകൾ തിരിച്ചറിയുകയും അവയെ പ്രതിരോധിക്കുകയും ചെയ്യുക, ഉപദ്രവകരമായ സോഫ്റ്റ്വെയറുകൾ കണ്ടെത്തുക, അപകടകാരികളായ നെറ്റ്വർക്ക് ട്രാഫിക്ക് തിരിച്ചറിയുക തുടങ്ങിയവയാണ് ‘വാണിങി’ൻെറ പ്രധാന പ്രവര്‍ത്തനങ്ങള്‍.

ആഭ്യന്തര മന്ത്രാലയം, ലോകകപ്പ് പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി, വിവിധ വിദേശ സര്‍വകലാശാലകള്‍ എന്നിവയുടെ സഹായത്തോടെ ഹമദ് ബിൻ ഖലീഫ സർവകലാശാലയിലെ ഖത്തർ കമ്പ്യൂട്ടിങ് റിസർച്ച് ഇൻസ്റിറ്റ്യൂട്ട് ശാസ്ത്രജ്ഞരാണ് മൂന്ന് വർഷത്തെ ശ്രമഫലമായി സൈബർ സുരക്ഷാ പ്രതിരോധ സംവിധാനം വികസിപ്പിച്ചത്.

Latest Stories

ന്യൂ തഗ് ഇന്‍ ടൗണ്‍.. തോക്കുമായി കുതിച്ച് സിമ്പു; 'തഗ് ലൈഫ്' ടീസര്‍ എത്തി

റാബി വിളവെടുപ്പിന്റെ പ്രഖ്യാപനം തിരിച്ചടിയായി; തെലുങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

തൊഴില്‍ പ്രശ്‌നങ്ങള്‍ രൂക്ഷം; എയര്‍ ഇന്ത്യയില്‍ അപ്രതീക്ഷിത അവധിയെടുത്ത് 300 ജീവനക്കാര്‍; 79 സര്‍വീസുകള്‍ റദ്ദാക്കി

ഇത്രയും പതുക്കെ ടി 20 കളിക്കുന്ന ഒരു ഇന്ത്യൻ താരത്തെ ഞാൻ കണ്ടിട്ടില്ല, അവന്റെ ബാറ്റിംഗ് കാണാൻ തന്നെ ബോറാണ്; ബ്രെറ്റ് ലീ പറയുന്നത് ഇങ്ങനെ

80 ഓളം ദിവസങ്ങള്‍ കൊണ്ട് 163 ജോലിക്കാര്‍ നെയ്‌തെടുത്ത സാരി; ആലിയയുടെ മെറ്റ് ഗാല ലുക്കിന് പിന്നിലെ രഹസ്യം

അന്ന് കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് സഞ്ജു സാംസൺ, പാർത്ഥ് ജിൻഡാലിൻ്റെ മലയാളി വിരോധം തുടരുന്നു; ലീഗ് ചരിത്രത്തിലെ മോശം ഉടമയുടെ വീഡിയോ ദൃശ്യങ്ങൾ പുറത്ത്

പാര്‍ശ്വഫലങ്ങള്‍ക്ക് കാരണമാകുന്നു, കോവിഷീല്‍ഡ് പിന്‍വലിച്ചു; ഉത്പാദനവും വിതരണവും അവസാനിപ്പിച്ചതായി ആസ്ട്രാസെനേക

കോളിവുഡില്‍ ഇത് ചരിത്രം, 50 കോടി മറികടക്കാനൊരുങ്ങി 'ഗില്ലി'; 'അവതാറി'ന്റെയും 'ഷോലെ'യുടെ റെക്കോര്‍ഡുകള്‍ തകര്‍ത്ത് വിജയ് ചിത്രം!

ഐപിഎല്‍ 2024: ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ വിവാദ പുറത്താകലും കോലാഹലങ്ങളും, സഞ്ജുവിനെ ശിക്ഷിച്ച് ബിസിസിഐ

IPL 2024: 'അത് വളരെ വ്യക്തമായിരുന്നു'; സഞ്ജുവിന്റെ വിവാദ പുറത്താക്കലില്‍ നവജ്യോത് സിംഗ് സിദ്ധു