ധനബില്‍ പരാജയപ്പെട്ടു ; യു എസ് സര്‍ക്കാര്‍ പ്രതിസന്ധിയിലേക്ക്

ധനബില്‍ പാസാക്കുന്നതില്‍ യു എസ് സര്‍ക്കാര്‍ പരാജയപ്പെട്ടു. ഇതോടെ യു എസ് സര്‍ക്കാര്‍ പ്രതിസന്ധിയിലാകുമെന്നാണ് വിവരം. ഇന്നു ഇന്ത്യന്‍ സമയം രാവിലെ നടന്ന സെനറ്റര്‍മാരുടെ യോഗത്തിലായിരുന്നു ധനബില്‍ പരാജയപ്പെട്ടത്.

ബില്‍ കുടിയേറ്റക്കാരായ “ഡ്രീമേഴ്‌സ്” എന്നറിയപ്പെടുന്ന യുവാക്കളുടെ പ്രശ്‌നങ്ങളെ പരിഗണിക്കാതെയാണ് അവതരിപ്പിച്ചത്. സെപ്തംബറില്‍ ഒബാമ കുടിയേറ്റക്കാരായ യുവാക്കള്‍ക്കു വേണ്ടി അവതരിപ്പിച്ച പദ്ധതി റദ്ദാക്കുമെന്നു ട്രംപ് പറഞ്ഞിരുന്നു. യുവാക്കളും, രേഖാമൂലമുള്ള കുടിയേറ്റക്കാര്‍ക്കും നിയമപരമായി ആനുകൂല്യം നല്‍കുന്ന പദ്ധതിയായിരുന്നു ഇത്.

കുടിയേറ്റക്കാര്‍ക്ക് വേണ്ടി നിലകൊള്ളുന്നത് ഡെമോക്രാറ്റുകള്‍ മാത്രമാണെന്നു ബില്‍ പരാജയപ്പെട്ട ശേഷം ഡെമോക്രാറ്റ് സെനറ്റുമാര്‍ അഭിപ്രായപ്പെട്ടു.

ബില്‍ പാസാക്കുന്നതിനു കേവലം 60 വോട്ടുകളാണു വേണ്ടിയിരുന്നത്. പക്ഷേ റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ക്കു ആവശ്യമായ വോട്ട് ലഭിച്ചില്ല.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ