ഫ്‌ളോയിഡിന്റെ മരണത്തില്‍ 'ശ്വാസം മുട്ടി' അമേരിക്ക; പ്രതിഷേധം കത്തുന്നു

അമേരിക്കയിലെ മിനസോട്ടയില്‍ പൊലീസുകാരന്റെ കൊടുംക്രൂരതയെ തുടര്‍ന്ന് കറുത്ത വര്‍ഗ്ഗക്കാരന്‍ ജോര്‍ജ് ഫ്‌ളോയിഡ് മരിച്ച സംഭവത്തില്‍ പ്രതിഷേധം കത്തുന്നു. പലയിടത്തും അക്രമവും വെടിവയ്പുമുണ്ടായി. ഡെട്രോയിറ്റില്‍ പ്രക്ഷോഭകാരികള്‍ക്കു നേരെ കാറിലെത്തിയ അജ്ഞാത സംഘം നടത്തിയ വെടിവയ്പില്‍ 19 വയസ്സുകാരന്‍ മരിച്ചു. മിനിയപ്പലിസില്‍ പൊലീസിനു നേരെയും വെടിവയ്പുണ്ടായി.

പ്രതിഷേധം അടിച്ചമര്‍ത്തുമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പ് അവഗണിച്ച് ആയിരക്കണക്കിന് പ്രതിഷേധക്കാരാണ് തെരവുകളില്‍ ഇറങ്ങിയത്. പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് ഗ്രനേഡും കണ്ണീര്‍ വാതകവും പ്രയോഗിച്ചു. ലോസ് ഏഞ്ചല്‍സ്, ചിക്കാഗോ, അറ്റ്‌ലാന്റ തുടങ്ങി ഇരുപത്തിനാലോളം നഗരങ്ങളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. കലാപം നിയന്ത്രിക്കാന്‍ കൂടുതല്‍ നഗരങ്ങള്‍ സൈന്യത്തിന്റെ സഹായം തേടി.

George Floyd death:

അതേസമയം, ജോര്‍ജ് ഫ്‌ളോയ്ഡിനെ പൊലീസ് അതിക്രൂരമായി പീഡിപ്പിക്കുന്നതിന്റെ മറ്റൊരു വിഡിയോ കൂടി പുറത്തുവന്നു. “എന്നെ എഴുന്നേല്‍ക്കാന്‍ അനുവദിക്കൂ, ഞാന്‍ ശ്വാസം വിടട്ടെ” എന്നു നിലവിളിക്കുന്ന ഫ്ളോയ്ഡിന്റെ ദേഹത്ത് മൂന്ന് പൊലീസുകാര്‍ മുട്ടുകുത്തി നില്‍ക്കുന്നതാണ് യുഎസ് മാധ്യമങ്ങള്‍ പുറത്തുവിട്ട പുതിയ വിഡിയോയിലുള്ളത്.

Latest Stories

നായകന്‍ വരുന്നു, അടിക്കുന്നു, പോകുന്നു.. മാസ് സിനിമയുടെ ട്രെയ്‌ലര്‍ എല്ലാം ഒന്നു തന്നെ! ലോകേഷ് സിനിമകളെ പേരെടുത്ത് പറയാതെ പരിഹസിച്ച് നടന്‍, പിന്തുണച്ച് വെങ്കട് പ്രഭു

അത് ഞാൻ ഭാവനയോട് ചെയ്തിട്ടുള്ള അപരാധം, അതിന് ഒരുപാട് പഴി കേൾക്കേണ്ടി വന്നിട്ടുണ്ട്: കമൽ

ഈ സീസൺ ഇന്ത്യൻ പ്രീമിയർ ലീഗിലെ തോൽവി ടീം ബാംഗ്ലൂർ അല്ല, അവന്മാരാണ് ഏറ്റവും മോശം; നവ്‌ജ്യോത് സിംഗ് സിദ്ധു പറയുന്നത് ഇങ്ങനെ

തൃശൂർ വെള്ളാനിക്കര സഹകരണ ബാങ്കിലെ സെക്യൂരിറ്റി ജീവനക്കാർ മരിച്ച നിലയിൽ

തമിഴിലും തെലുങ്കിലും ജാതി മുഖ്യം, മലയാള സിനിമ കണ്ട് പഠിക്കണം..; ചര്‍ച്ചയായി സമുദ്രക്കനിയുടെ പരാമര്‍ശം

ചരിത്രനേട്ടവുമായി കൊച്ചി വാട്ടര്‍ മെട്രോ; ഒരു വര്‍ഷം കൊണ്ട് 20 ലക്ഷം യാത്രക്കാര്‍; 10 ടെര്‍മിനലുകളിലായി ആറു റൂട്ടിലേക്ക് സര്‍വീസുകള്‍

ഐപിഎല്‍ 2024: 'സ്പിന്നിനെതിരെ ഭൂലോക തോല്‍വി'; വിമര്‍ശനങ്ങളോട് പ്രതികരിച്ച് കോഹ്‌ലി

'വര്‍ഗീയ ടീച്ചറമ്മ', ശശികല ടീച്ചറേതാ, ഷൈലജ ടീച്ചറേതായെന്ന് മനസിലാകുന്നില്ല; വടകരയിലെ ''കാഫിര്‍' പരാമര്‍ശത്തില്‍ ആഞ്ഞടിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

ടി20 ലോകകപ്പ് 2024: ന്യൂസിലന്‍ഡ് ടീമിനെ പ്രഖ്യാപിച്ചു

മുതലപ്പൊഴിയിൽ വീണ്ടും അപകടം; കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി