യു.എ.ഇയില്‍ നിന്ന് വിദേശികളുമായി പറന്നത് 312 വിമാനങ്ങള്‍; പാകിസ്ഥാന്‍ 2130 പേരെ തിരിച്ചെത്തിച്ചു

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ച യു.എ.ഇയില്‍ നിന്ന് തങ്ങളുടെ പൗരന്മാരെ നാട്ടിലെത്തിക്കാന്‍ വിദേശ രാജ്യങ്ങള്‍ നടത്തിയത് 312 വിമാന സര്‍വീസുകള്‍. ഇതുവഴി 37,469 പേരാണ് സ്വന്തം രാജ്യങ്ങളിലെത്തിയത്. ഇത്തരത്തില്‍ 10 സര്‍വീസുകള്‍ നടത്തി 2130 പേരെ പാകിസ്ഥാന്‍ നാട്ടിലെത്തിച്ചു. ഏകദേശം 15 ലക്ഷം പാകിസ്ഥാനികള്‍ യു.എ.ഇയില്‍ ഉണ്ടെന്നാണ് കണക്ക്.

54 എയര്‍ലൈന്‍ സ്ഥാപനങ്ങളാണ് സര്‍വീസ് നടത്തിയത്. ഇതിനു പുറമെ കാര്‍ഗോ സര്‍വീസുകളും നടക്കുന്നുണ്ട്. മൃതദേഹങ്ങള്‍ എത്തിക്കുന്നത് ഇത്തരം വിമാനങ്ങളിലാണ്. പൗരന്മാരെ ഇന്ത്യയിലെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഊര്‍ജ്ജിതമായി ശ്രമം തുടരുന്നു എന്ന് പറയുമ്പോഴാണ് മറ്റു രാജ്യങ്ങള്‍ ഇത്രയേറെ സര്‍വീസുകള്‍ നടത്തിയിരിക്കുന്നത്.

ഇന്ത്യയിലേക്ക് സര്‍വീസ് നടത്താന്‍ തയ്യാറാണെന്ന് എമിറേറ്റ്‌സ്, ഇത്തിഹാദ്, എയര്‍ അറേബ്യ, ഫ്ലൈ ദുബായ് എന്നിവ അറിയിച്ചിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ സമ്മതത്തിനായി കാത്തിരിക്കുകയാണവര്‍.

Latest Stories

കോണ്‍ഗ്രസ് വിട്ട രാധിക ഖേരയും നടന്‍ ശേഖര്‍ സുമനും ബിജെപിയില്‍

IPL 2024: കെകെആറിന് സന്തോഷവാര്‍ത്ത, പ്ലേഓഫിന് മുന്നോടിയായി സൂപ്പര്‍ താരം ടീമില്‍ തിരിച്ചെത്തുന്നു

ബഹിരാകാശ പേടകം ബോയിങ് സ്റ്റാര്‍ലൈന്‍ ഉടൻ വിക്ഷേപിക്കും; സുനിതാ വില്യംസ് ക്യാപ്റ്റനായുള്ള പേടക യാത്രയുടെ പുതുക്കിയ തീയതി അറിയിച്ചു

IPL 2024: മിച്ചലിന്റെ ഷോട്ട് കൊണ്ട് ഐഫോൺ പൊട്ടി, പകരം ഡാരിൽ മിച്ചൽ കൊടുത്ത ഗിഫ്റ്റ് കണ്ട് ഞെട്ടി ആരാധകർ; വീഡിയോ കാണാം

നാല് സീറ്റില്‍ വിജയിക്കുമെന്ന് ബിജെപി; സംസ്ഥാന ഭാരവാഹി യോഗത്തില്‍ പങ്കെടുക്കാതെ കൃഷ്ണദാസ് പക്ഷം

മാരി സെൽവരാജ് ചിത്രങ്ങളും മൃഗങ്ങളും ; 'ബൈസൺ' ഒരുങ്ങുന്നത് പ്രശസ്ത കബഡി താരത്തിന്റെ ജീവിതത്തിൽ നിന്ന്

കാമറകള്‍ പൊളിച്ചു; ഓഫീസുകള്‍ തകര്‍ത്തു; ഉപകരണങ്ങള്‍ കണ്ടുകെട്ടി; അല്‍ ജസീറ ഹമാസ് ഭീകരരുടെ ദൂതരെന്ന് നെതന്യാഹു; ചാനലിനെ അടിച്ചിറക്കി ഇസ്രയേല്‍

ചാമ്പ്യന്‍സ് ട്രോഫിക്കായി പാകിസ്ഥാനിലേക്കു പോകുമോ?, നിലപാട് വ്യക്തമാക്കി ബിസിസിഐ

ബിഗ്‌ബിക്ക് ശേഷം ഞാനല്ലെങ്കിൽ പിന്നെ ആരാണ്? ഖാൻമാർ, കപൂർ? പ്രസ്താവന കടുപ്പിച്ച് കങ്കണ റണാവത്ത്

ഐസിയു പീഡനക്കേസ്; ഗൈനക്കോളജിസ്റ്റ് ഡോ. കെവി പ്രീതിക്കെതിരെ പുനരന്വേഷണത്തിന് ഉത്തരവ്