കുവൈറ്റില്‍ പള്ളികള്‍ തുറന്നു; കര്‍ശന നിയന്ത്രണങ്ങള്‍

മൂന്നു മാസത്തിന് ശേഷം കുവൈറ്റില്‍ കര്‍ശന നിയന്ത്രമണങ്ങളോടെ പള്ളികള്‍ തുറന്നു. ജനസാന്ദ്രത കുറഞ്ഞ പാര്‍പ്പിട മേഖലകളിലെ പള്ളികളാണ് ആദ്യഘട്ടത്തില്‍ ബുധനാഴ്ച മധ്യാഹ്ന പ്രാര്‍ത്ഥനയോടെ തുറന്നത്. അഞ്ചു നേരത്തെ നിര്‍ബന്ധ നമസ്‌കാരങ്ങള്‍ക്ക് മാത്രമാണ് ആദ്യഘട്ടത്തില്‍ അനുമതി നല്‍കിയിട്ടുള്ളത്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 900 ത്തോളം പള്ളികള്‍ അണുവിമുക്തമാക്കിയിരുന്നു. ശാരീരിക അകലം പാലിക്കല്‍ ഉള്‍പ്പെടെയുള്ള ആരോഗ്യമാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് മാത്രമാണ് പള്ളിയില്‍ പ്രവേശനം അനുവദിക്കുക. വീട്ടില്‍നിന്ന് അംഗശുദ്ധി വരുത്തിയും മുസല്ല കൈയില്‍ കരുതിയും വേണം എത്താന്‍. പരസ്പരം കെട്ടിപ്പിടിക്കുകയോ ഹസ്തദാനമോ അരുത്. മാസ്‌ക് ധരിച്ചിരിക്കണം.

അടുത്ത വെള്ളിയാഴ്ച മുതല്‍ ഗ്രാന്‍ഡ് മോസ്‌കില്‍ ജുമുഅ പ്രാര്‍ത്ഥന പുനരാരംഭിക്കാനും തീരുമാനമായിട്ടുണ്ട്. എന്നാല്‍ ആദ്യഘട്ടത്തില്‍ ഇമാമിനും പള്ളി ജീവനക്കാര്‍ക്കും മാത്രമായിരിക്കും പ്രവേശനം. ദേശീയ ടെലിവിഷന്‍ ചാനലില്‍ ജുമാ ഖുതുബയും പ്രാര്‍ഥനയും തത്സമയം സംപ്രേക്ഷണം ചെയ്യും.

Latest Stories

ബാംഗ്ലൂരിന്റെ ലോർഡായി താക്കൂർ, രഞ്ജി നിലവാരം പോലും ഇല്ലാത്ത താരത്തെ ട്രോളി ആരാധകർ; ചെന്നൈക്ക് വമ്പൻ പണി

കൗതുകം ലേശം കൂടുതലാണ്; കാട്ടാനയ്ക്ക് ലഡുവും പഴവും നല്‍കാന്‍ ശ്രമം; തമിഴ്‌നാട് സ്വദേശി റിമാന്റില്‍

ലൈംഗിക പീഡന പരാതി; പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ അറസ്റ്റ് വാറന്റ്

ഫണ്‍ ഫില്‍ഡ് ഫാമിലി എന്റര്‍ടെയിനറുമായി ഒമര്‍ ലുലു; ധ്യാന്‍ ശ്രീനിവാസനും റഹ്‌മാനും പ്രധാന വേഷങ്ങളില്‍

ആർസിബിക്ക് പ്ലേ ഓഫിൽ എത്താൻ അത് സംഭവിക്കണം, ആദ്യം ബാറ്റ് ചെയ്യുമ്പോൾ ഉള്ള അവസ്ഥ ഇങ്ങനെ; രസംകൊല്ലിയായി മഴയും

വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ഒഴുകുന്നത് കോടികള്‍; മുന്നില്‍ ഗുജറാത്ത്, കണക്കുകള്‍ പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ബിജെപി ആസ്ഥാനത്തെത്താം, തങ്ങളെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കൂ; ബിജെപിയെ വെല്ലുവിളിച്ച് കെജ്രിവാള്‍

'എല്ലാവരേയും അത്ഭുതപ്പെടുത്തി ചില മിഥ്യാധാരണകള്‍ ബിജെപി തകര്‍ക്കും'

അല്‍ക്കാ ബോണിയ്ക്ക് പണി മോഡലിംഗ് മാത്രമല്ല; പണം നല്‍കിയാല്‍ എന്തും നല്‍കും; കച്ചവടം കൊക്കെയ്ന്‍ മുതല്‍ കഞ്ചാവ് വരെ; യുവതിയും അഞ്ചംഗ സംഘവും കസ്റ്റഡിയില്‍

തെക്കേ ഇന്ത്യയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപി മാറുമെന്ന് നഡ്ഡ; 'എല്ലാവരേയും അത്ഭുതപ്പെടുത്തി ചില മിഥ്യാധാരണകള്‍ ബിജെപി തകര്‍ക്കും'