കേരളത്തിലേയ്ക്കുള്ള ചാര്‍ട്ടേഡ് വിമാന സര്‍വീസുകള്‍ അവസാനിപ്പിക്കുന്നു

ആളില്ലാത്തതിനാല്‍ യു.എ.ഇയില്‍ നിന്ന് കേരളത്തിലേയ്ക്കുന്ന ചാര്‍ട്ടേഡ് വിമാന സര്‍വീസുകള്‍ പലതും അവസാനിപ്പിക്കുന്നു. തുടക്കത്തിലുണ്ടായിരുന്ന തള്ളിക്കയറ്റം കുറഞ്ഞതോടെ അനുമതി ലഭിച്ച സര്‍വീസുകളില്‍ പകുതി പോലും ഉപയോഗപ്പെടുത്താതെ പലരും പിന്‍വാങ്ങുകയാണ്. യാത്രക്കാരെ നിറയ്ക്കാന്‍ പലരും നിലവില്‍ നെട്ടോട്ടമോടുന്ന അവസ്ഥയാണുള്ളത്.

വന്ദേഭാരത് വിമാന ടിക്കറ്റ് എംബസിയുടെ നിയന്ത്രണത്തില്‍ നിന്ന് ഓണ്‍ലൈനിലേക്കു മാറ്റിയതാണ് ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്ക് ആളു കുറയാനുണ്ടായ ഒരു കാരണം. ചില വ്യക്തികളും സംഘടനകളും സൗജന്യ സര്‍വീസ് നടത്തിയതും ചാര്‍ട്ടേഡ് സര്‍വീസുകള്‍ക്ക് തിരിച്ചടിയായി. ചാര്‍ട്ടേഡ് സര്‍വീസിന്റെ നിയമങ്ങളില്‍ ഇടയ്ക്കിടെ മാറ്റം വരുത്തിയതും നാടും വീട്ടുകാരും പ്രവാസികളോടുള്ള കാണിക്കുന്ന വിവേചനപരമായ നടപടിയും യാത്ര വേണ്ടന്നുവെയ്ക്കാന്‍ പ്രവാസികളെ പ്രേരിപ്പിച്ചിട്ടുണ്ട്.

നാട്ടിലെ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളായതും യു.എ.ഇ പഴയതിലും ശാന്തമായതും പ്രവാസികളുടെ മടക്കത്തെ സ്വാധീനിച്ചിട്ടുണ്ട്. നിലവില്‍ ഓണ്‍ലൈന്‍ സൗകര്യമില്ലാത്തവരും നേരത്തേ ടിക്കറ്റിനായി പണം നല്‍കിയ ആളുകളുമാണ് ഇപ്പോള്‍ ചാര്‍ട്ടേഡ് വിമാനങ്ങളെ ആശ്രയിക്കുന്നത്.

നാട്ടിലേക്കു പോകാനായി 5.2 ലക്ഷത്തിലേറെ പേരാണ് യു.എ.ഇയിലെ ഇന്ത്യന്‍ എംബസിയിലും കോണ്‍സലേറ്റിലുമായി രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ കഴിഞ്ഞ ആഴ്ചത്തെ കണക്കുപ്രകാരം വന്ദേഭാരത് വിമാനങ്ങളില്‍ ഉള്‍പ്പെടെ ഏതാണ്ട് രണ്ട് ലക്ഷത്തില്‍ താഴെ ആളുകള്‍ മാത്രമാണ് നാട്ടിലേക്കു മടങ്ങിയെത്തിയത്. 3.2 ലക്ഷം പേര്‍ വിദേശത്തു തന്നെ തുടരുകയാണ്.

Latest Stories

പൊലീസിനെ തടഞ്ഞുവച്ച് പ്രതികളെ മോചിപ്പിച്ച സംഭവം; രണ്ട് യുവാക്കളെ കസ്റ്റഡിയിലെടുത്ത് കഠിനംകുളം പൊലീസ്

ക്യാമറ റെക്കോര്‍ഡിംഗിലായിരുന്നു; മെമ്മറി കാര്‍ഡ് നശിപ്പിക്കുമെന്ന് അറിയിച്ചിരുന്നെന്ന് ഡ്രൈവര്‍ യദു

'എല്ലാം അറിഞ്ഞിട്ടും നാണംകെട്ട മൗനത്തില്‍ ഒളിച്ച മോദി'; പ്രജ്വല്‍ രേവണ്ണ അശ്ലീല വീഡിയോ വിവാദത്തില്‍ പ്രധാനമന്ത്രിയെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി

ഇനി പുതിയ യാത്രകൾ; അജിത്തിന് പിറന്നാൾ സമ്മാനവുമായി ശാലിനി

ഇൻസ്റ്റാഗ്രാമിൽ ഫോളോവെർസ് കുറവുള്ള അവനെ ഇന്ത്യൻ ടീമിൽ എടുത്തില്ല, സെലെക്ഷനിൽ നടക്കുന്നത് വമ്പൻ ചതി; അമ്പാട്ടി റായിഡു പറയുന്നത് ഇങ്ങനെ

'ഒടുവില്‍ സത്യം തെളിയും'; ആരോപണങ്ങളില്‍ പ്രതികരിച്ച് പ്രജ്വല്‍ രേവണ്ണ

കാറിനും പൊള്ളും ! കടുത്ത ചൂടിൽ നിന്ന് കാറിനെ സംരക്ഷിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ...

അടിമുടി ഭയം, വെറുപ്പ് വളര്‍ത്താന്‍ വിറളി പിടിച്ച് സ്ഥാനാര്‍ത്ഥികള്‍ക്ക് മോദിയുടെ കത്ത്

'മലയാളി ഫ്രം ഇന്ത്യ' കോപ്പിയടിയോ? ; ചർച്ചയായി സോഷ്യൽ മീഡിയ പോസ്റ്റ്

ഡ്രൈവിംഗ് ടെസ്റ്റിലെ മാറ്റങ്ങള്‍ക്കെതിരെ തൊഴിലാളി സംഘടനകള്‍; സംയുക്ത സമരം നാളെ മുതല്‍