പൊതുമാപ്പ്: കേരളത്തിലേക്ക് മൂന്ന് വിമാനങ്ങള്‍

കുവൈറ്റില്‍ പൊതുമാപ്പ് ലഭിച്ച മലയാളികളുടെ മടക്കയാത്ര അടുത്ത ആഴ്ച മുതല്‍ ഉണ്ടായേക്കും. കേരളത്തിലേക്ക് ആദ്യഘട്ടത്തില്‍ മൂന്നു വിമാനങ്ങള്‍ ഉണ്ടാകും. പൊതുമാപ്പ് ക്യാംപിലുള്ളവരുമായി കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശ് ആന്ധ്രാ പ്രദേശ് സംസ്ഥാനങ്ങളിലേക്ക് ജസീറ എയര്‍വെയ്സ് സര്‍വീസ് നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കേരളത്തിലേക്ക് മൂന്നു വിമാനങ്ങള്‍ ഏര്‍പ്പെടുത്തിയത്.

പൊതുമാപ്പ് ക്യാമ്പുകളില്‍ കഴിയുന്ന മലയാളികളുടെ മടക്കയാത്രയുമായി ബന്ധപ്പെട്ട് കേന്ദ്ര വിദേശകാര്യ മന്ത്രാലയവും സംസ്ഥാന സര്‍ക്കാരും ധാരണയായതായി നോര്‍ക്ക പ്രിന്‍സിപ്പള്‍ സെക്രട്ടറി ഡോ. ഇളങ്കോവന്‍ അറിയിച്ചു. മേയ് 25 നും ജൂണ്‍ മൂന്നിനും ഇടയിലാണ് കേരളത്തിലേക്കുള്ള വിമാന സര്‍വ്വീസ്. കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളിലേക്കാവും സര്‍വ്വീസ്.

ഒരുമാസത്തിലേറെയായി ക്യാമ്പില്‍ അനിശ്ചിതാവസ്ഥയില്‍ കഴിയുന്നവര്‍ക്ക് വിമാന സര്‍വിസ് ആരംഭിക്കുന്നത് ആശ്വാസമാണ്. അതേസമയം, കൂടുതല്‍ വിമാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന ആവശ്യവും ശക്തമാണ്.

Latest Stories

ബാംഗ്ലൂരിന്റെ ലോർഡായി താക്കൂർ, രഞ്ജി നിലവാരം പോലും ഇല്ലാത്ത താരത്തെ ട്രോളി ആരാധകർ; ചെന്നൈക്ക് വമ്പൻ പണി

കൗതുകം ലേശം കൂടുതലാണ്; കാട്ടാനയ്ക്ക് ലഡുവും പഴവും നല്‍കാന്‍ ശ്രമം; തമിഴ്‌നാട് സ്വദേശി റിമാന്റില്‍

ലൈംഗിക പീഡന പരാതി; പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ അറസ്റ്റ് വാറന്റ്

ഫണ്‍ ഫില്‍ഡ് ഫാമിലി എന്റര്‍ടെയിനറുമായി ഒമര്‍ ലുലു; ധ്യാന്‍ ശ്രീനിവാസനും റഹ്‌മാനും പ്രധാന വേഷങ്ങളില്‍

ആർസിബിക്ക് പ്ലേ ഓഫിൽ എത്താൻ അത് സംഭവിക്കണം, ആദ്യം ബാറ്റ് ചെയ്യുമ്പോൾ ഉള്ള അവസ്ഥ ഇങ്ങനെ; രസംകൊല്ലിയായി മഴയും

വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ഒഴുകുന്നത് കോടികള്‍; മുന്നില്‍ ഗുജറാത്ത്, കണക്കുകള്‍ പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ബിജെപി ആസ്ഥാനത്തെത്താം, തങ്ങളെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കൂ; ബിജെപിയെ വെല്ലുവിളിച്ച് കെജ്രിവാള്‍

'എല്ലാവരേയും അത്ഭുതപ്പെടുത്തി ചില മിഥ്യാധാരണകള്‍ ബിജെപി തകര്‍ക്കും'

അല്‍ക്കാ ബോണിയ്ക്ക് പണി മോഡലിംഗ് മാത്രമല്ല; പണം നല്‍കിയാല്‍ എന്തും നല്‍കും; കച്ചവടം കൊക്കെയ്ന്‍ മുതല്‍ കഞ്ചാവ് വരെ; യുവതിയും അഞ്ചംഗ സംഘവും കസ്റ്റഡിയില്‍

തെക്കേ ഇന്ത്യയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപി മാറുമെന്ന് നഡ്ഡ; 'എല്ലാവരേയും അത്ഭുതപ്പെടുത്തി ചില മിഥ്യാധാരണകള്‍ ബിജെപി തകര്‍ക്കും'