സര്‍ക്കാര്‍ ഉത്തരവ് പുനഃപരിശോധിക്കണം, അല്ലാത്തപക്ഷം പരിശോധന ചെലവ് നോര്‍ക്ക വഹിക്കണം: കെ.എം.സി.സി

ചാര്‍ട്ടേഡ് വിമാനങ്ങളില്‍ വരുന്നവര്‍ക്ക് ജൂണ്‍ 20 മുതല്‍ കോവിഡ് പരിശോധന നിര്‍ബന്ധമാക്കിയ ഉത്തരവ് സംസ്ഥാന സര്‍ക്കാര്‍ പുനഃപരിശോധിക്കണമെന്ന് അബുദാബി കെ.എം.സി.സി. അല്ലാത്തപക്ഷം കോവിഡ് പരിശോധന ചെലവ് നോര്‍ക്ക വഹിക്കണമെന്നും കെ.എം.സി.സി ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് അബുദാബി കെ.എം.സി.സി അധികൃതര്‍ക്ക് പരാതി നല്‍കി.

നിലവില്‍ പല എയര്‍പോര്‍ട്ടുകളിലും റാപിഡ് ടെസ്റ്റ് നിര്‍ബന്ധമാണെന്നിരിക്കെ വീണ്ടും കോവിഡ് ടെസ്റ്റിന്റെ അനിവാര്യത എന്തിനാണെന്ന് മനസ്സിലാകുന്നില്ല. ഇതിലൂടെ ഓരോ വ്യക്തിക്കും 300 ദിര്‍ഹം അധികച്ചെലവ് വരുകയാണ്. ഒരുവിധ വരുമാനത്തിനും വക ഇല്ലാതിരിക്കെ തിരിച്ച് നാട്ടില്‍ എത്തുക എന്ന ലക്ഷ്യത്തോടെ പലരുടേയും കാരുണ്യത്തോടെയാണ് ടിക്കറ്റ് പോലും ലഭിക്കുന്നത്. അതിനിടയിലാണ് കോവിഡ് പരിശോധനക്കുള്ള തുക വീണ്ടും അടക്കേണ്ടി വരുന്നത്.” കെ.എം.സി.സി അധികൃതര്‍ക്ക് നല്‍കിയ പരാതിയില്‍ പറഞ്ഞു.

സര്‍ക്കാര്‍ ഉത്തരവ് അനുസരിച്ച് ജൂണ്‍ 20 മുതല്‍ പരിശോധന ഫലം നെഗറ്റീവായവര്‍ക്ക് മാത്രമാകും യാത്രാനുമതി ലഭിക്കുക. രോഗലക്ഷണമില്ലാത്തവര്‍ക്ക് കോവിഡ് പരിശോധന പല വിദേശ രാജ്യങ്ങളിലും സൗജന്യമല്ല. അതിനാല്‍, കൂടിയ തുക നല്‍കി ചാര്‍ട്ടേഡ് വിമാനങ്ങള്‍ ബുക്ക് ചെയ്തിരിക്കുന്ന പ്രവാസികള്‍ക്ക് അതിനൊപ്പം കോവിഡ് പരിശോധനക്കുള്ള ചെലവു കൂടി വഹിക്കേണ്ടി വരുന്നത് അമിതഭാരമാകും. വന്ദേഭാരത് മിഷന്‍ വിമാനങ്ങളില്‍ വരുന്നവര്‍ക്ക് പുതിയ നിബന്ധന ബാധകമല്ല.

Latest Stories

സഞ്ജു സാംസന്റെ കാര്യത്തിൽ തീരുമാനമായി; ഓപണിംഗിൽ അഭിഷേകിനോടൊപ്പം ആ താരം

കോഹ്‌ലിയും രോഹിതും രക്ഷിച്ചത് ഗംഭീറിന്റെ ഭാവി; താരങ്ങൾ അവരുടെ പീക്ക് ഫോമിൽ

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിലെ പരസ്യ പ്രചാരണം നാളെ സമാപിക്കും

ഇൻഡിഗോ പ്രതിസന്ധിയിൽ ഇടപെട്ട് പ്രധാനമന്ത്രി; പിഴചുമത്താൻ ആലോചന

'500 കിലോമീറ്റർ വരെയുള്ള ദൂരത്തിന് 7500 രൂപവരെ ഈടാക്കാം, 1500 കിലോമീറ്ററിന് മുകളിൽ പരമാവധി 18,000'; വിമാന ടിക്കറ്റിന് പരിധി നിശ്ചയിച്ച് വ്യോമയാന മന്ത്രാലയം

'2029 ൽ താമര ചിഹ്നത്തിൽ ജയിച്ച ആൾ കേരളത്തിന്റെ മുഖ്യമന്ത്രിയാകും, മധ്യ തിരുവിതാംകൂറിൽ ഒന്നാമത്തെ പാർട്ടി ബിജെപിയാകും'; പിസി ജോർജ്

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാത ഇടിഞ്ഞുതാണ സംഭവം; കരാർ കമ്പനിക്ക് ഒരു മാസത്തേക്ക് വിലക്കേർപ്പെടുത്തി കേന്ദ്രം, കരിമ്പട്ടികയിൽ ഉൾപ്പെടുത്താനും നീക്കം

കടുവ സെന്‍സസിനിടെ കാട്ടാന ആക്രമണം; വനംവകുപ്പ് ജീവനക്കാരന്‍ കൊല്ലപ്പെട്ടു

രാഹുലിന് തിരിച്ചടി; രണ്ടാമത്തെ ബലാത്സംഗക്കേസിൽ അറസ്റ്റ് തടയാതെ തിരുവനന്തപുരം സെഷൻസ് കോടതി

'രാഹുലിനെ മനപൂർവ്വം അറസ്റ്റ് ചെയ്യുന്നില്ല എന്ന വാദം ശരിയല്ല, ഹൈക്കോടതി അറസ്റ്റ് തടഞ്ഞത് സ്വാഭാവിക നടപടി'; മുഖ്യമന്ത്രി