ബലി പെരുന്നാൾ; ഒൻപത് ദിവസത്തെ അവധി കുവെെറ്റിൽ നാളെ ആരംഭിക്കും

ബലി പെരുന്നാളിനോടനുബന്ധിച്ച അവധി കുവെെറ്റിൽ നാളെ ആരംഭിക്കും. ജൂലൈ 10 മുതൽ 14 വരെയാണ് ഔദ്യോഗിക അവധി പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ വാരാന്ത്യ അവധി ദിനങ്ങൾ ഉൾപ്പെടെ തുടർച്ചയായ ഒൻപത് ദിനമാണ് രാജ്യത്ത് അവധി ലഭിച്ചിരിക്കുന്നത്. ജൂലൈ ഏഴിന് അടക്കുന്ന മന്ത്രാലയങ്ങളും സർക്കാർ ഓഫീസുകളും ജൂലൈ 17നാണ് ഇനി തുറന്ന് പ്രവർത്തിക്കുക.

ദീർഘ അവധി കണക്കിലെടുത്തു എ.ടി.എമ്മുകളിൽ ബാങ്ക് നോട്ടുകളുടെ ലഭ്യത ഉറപ്പാക്കണമെന്ന് ലോക്കൽ ബാങ്കുകൾക്ക് സെൻട്രൽ ബാങ്ക് നിർദേശം നൽകിയിട്ടുണ്ട്. ബാങ്കുകളുടെ പ്രധാനബ്രാഞ്ചുകൾ ജൂലൈ 13നും 14നും സേവനങ്ങൾ നൽകും. 360, അവന്യൂസ്, അൽ കൂത്ത് തുടങ്ങിയ പ്രധാന മാളുകളിൽ സെൻട്രൽ ബാങ്ക് പ്രത്യേക എടിഎം കിയോസ്‌കുകൾ സ്ഥാപിച്ചിട്ടുണ്ട്.

വിമാനത്താവളത്തിലും പെരുന്നാൾ അവധിയുടെ തിരക്ക് പ്രകടമായി തുടങ്ങിയിട്ടുണ്ട്. ജൂലൈ 7 മുതൽ പതിനേഴ് വരെയുള്ള അവധി ​ദിനങ്ങളിൽ അഞ്ചര ലക്ഷത്തോളം യാത്രക്കാർ ഇക്കാലയളവിൽ കുവൈറ്റിലേക്കും തിരിച്ചുമായി യാത്ര ചെയ്യുമെന്നാണ് ഡിജിസിഎയുടെ കണക്ക്.

3484 വിമാന സർവീസുകളാണ് കുവൈറ്റ് വിമാനത്താവളത്തിൽ നിന്നും ഈ ദിനങ്ങളിൽ ഓപറേറ്റ് ചെയ്യപ്പെടുന്നത്. നീണ്ട അവധിക്കു മുൻപുള്ള അവസാന പ്രവർത്തി ദിവസമായ ഇന്ന് ബാങ്കുകളിലും സർക്കാർ ഓഫീസുകളിലും വലിയ തിരക്കാണ് അനുഭവപ്പെട്ടത്.

Latest Stories

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്