ടെലികമ്മ്യൂണിക്കേഷൻ നെറ്റ്‌വർക്ക്: സ്വകാര്യവത്കരിക്കാൻ സാദ്ധ്യത തേടി കുവൈറ്റ്

പൊതു-സ്വകാര്യ പങ്കാളിത്ത പ്രോജക്ട് അതോറിറ്റി മുഖേന ടെലികമ്മ്യൂണിക്കേഷൻ നെറ്റ്‌വര്‍ക്ക് സ്വകാര്യവത്കരിക്കാൻ ഒരുങ്ങി കുവൈറ്റ്. ഇത് സംബന്ധിച്ച്  സാധ്യതാ പഠനം നടത്താന്‍  കഴിഞ്ഞ ദിവസംകൺസൾട്ടൻസി ഓഫീസുമായി കരാർ ഒപ്പിട്ടതായി വാർത്താവിനിമയ മന്ത്രാലയം അറിയിച്ചു.

ന്യൂ കുവൈറ്റ് 2035 സമഗ്ര പദ്ധതിയുടെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കുന്നത്. 2035 ആകുമ്പോഴേക്കും കുവൈത്തിന്‍റെ മുഖച്ഛായ മാറ്റുന്ന രീതിയിലുള്ള നിരവധി വികസന പദ്ധതികളാണ് ന്യൂ കുവൈത്ത് 2035ന്‍റെ ഭാഗമായി ആസൂത്രണം ചെയ്തിരിക്കുന്നത്.
പുതിയ നീക്കം ടെലികമ്മ്യൂണിക്കേഷൻ മേഖലയിലെ നിക്ഷേപം വര്‍ദ്ധിപ്പിക്കാന്‍ സഹായകരമാകും.

പദ്ധതി വേഗത്തിലാക്കാനുള്ള നടപടിക്രമങ്ങള്‍ കാലതാമസമില്ലാതെ പൂര്‍ത്തിയാക്കാന്‍ കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രി ഡോ. റാണ അൽ-ഫാരെസ് നിര്‍ദ്ദേശം നല്‍കി.

എണ്ണയിതര വരുമാനമാര്‍ഗങ്ങള്‍ കണ്ടത്തെുക, സാമ്പത്തികരംഗം സുസ്ഥിരപ്പെടുത്തുക, യുവജനങ്ങള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക. ആരോഗ്യരംഗത്തും വ്യവസായിക മേഖലയിലും വളര്‍ച്ച കൈവരിക്കുക തുടങ്ങിയവയാണ് പദ്ധതിയിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്.

Latest Stories

ഇന്ദിരയെ വീഴ്ത്തിയ റായ്ബറേലിയെ അഭയസ്ഥാനമാക്കി രക്ഷപ്പെടുമോ കോണ്‍ഗ്രസ്?

വിനോദയാത്രകൾ ഇനി സ്വകാര്യ ട്രെയിനിൽ; കേരളത്തിലെ ആദ്യ സ്വകാര്യ ട്രെയിന്‍ സർവീസ്; ആദ്യ യാത്ര ജൂൺ 4 ന്

കാമുകിയുടെ ഭര്‍ത്താവിനോട് പക; പാഴ്‌സല്‍ ബോംബ് അയച്ച് മുന്‍കാമുകന്‍; യുവാവും മകളും കൊല്ലപ്പെട്ടു

ആരാധകർ കാത്തിരുന്ന ഉത്തരമെത്തി, റൊണാൾഡോയുടെ വിരമിക്കൽ സംബന്ധിച്ചുള്ള അതിനിർണായക അപ്ഡേറ്റ് നൽകി താരത്തിന്റെ ഭാര്യ

കാമുകനുമായി വഴക്കിട്ട് അര്‍ദ്ധനഗ്നയായി ഹോട്ടലില്‍ നിന്നും ഇറങ്ങിയോടി..; ബ്രിട്‌നി സ്പിയേഴ്‌സിന്റെ ചിത്രം പുറത്ത്, പിന്നാലെ വിശദീകരണം

ആളുകളുടെ മുന്നിൽ കോൺഫിഡൻ്റ് ആയി നിൽക്കാൻ പറ്റിയത് ആ സിനിമയ്ക്ക് ശേഷം: അനശ്വര രാജൻ

കള്ളക്കടല്‍ പ്രതിഭാസം; കടലാക്രമണത്തിന് സാധ്യത; ബീച്ചിലേക്കുള്ള യാത്രകള്‍ക്കും വിനോദങ്ങള്‍ക്കും നിരോധനം

ലാലേട്ടന്‍ പോലും അത് തെറ്റായാണ് പറയുന്നത്, എനിക്കതില്‍ പ്രശ്നമുണ്ട്: രഞ്ജിനി ഹരിദാസ്

ഒന്നാം തിയ്യതി വാടക കൊടുക്കാൻ പൈസയുണ്ടാവില്ല, കിട്ടുന്ന തുകയ്ക്ക് അതനുസരിച്ചുള്ള ചിലവുണ്ട്: മാല പാർവതി

വിരാട് കോഹ്‌ലിയും ധോണിയും അല്ല, എനിക്ക് ഉറക്കമില്ലാത്ത രാത്രികൾ സമ്മാനിച്ച ബാറ്റർ അവൻ മാത്രമാണ്, അവനെതിരെ എനിക്ക് ജയിക്കാനാകില്ല: ഗൗതം ഗംഭീർ