ജിദ്ദയില്‍ കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന നാല് പേര് കൂടി മരിച്ചു. മലപ്പുറം രാമപുരം സ്വദേശി അഞ്ചരക്കണ്ടി അബ്ദുല്‍ സലാം (58), മലപ്പുറം കൊണ്ടോട്ടി മുതവല്ലൂര്‍ സ്വദേശി പറശ്ശീരി ഉമ്മര്‍ (53), മലപ്പുറം ഒതുക്കുങ്ങല്‍ സ്വദേശി അഞ്ചു കണ്ടന് മുഹമ്മദ് ഇല്ല്യാസ് (43), കൊല്ലം പുനലൂര്‍ സ്വദേശി ശംസുദ്ദീന്‍ (42) എന്നിവരാണ് മരിച്ചത്.
ആദ്യമായാണ് ഒരേ ദിവസം ഇത്രയധികം മലയാളികള്‍ സൗദിയില്‍ കോവിഡ് ബാധിച്ച് മരിക്കുന്നത്. ഇതോടെ കോവിഡ് ബാധിച്ച് സൗദിയില്‍ മരിച്ച മലയാളികളുടെ എണ്ണം 23 ആയി.
കോവിഡ് ബാധിച്ച് ഗള്‍ഫില്‍ മരിച്ച ആകെ മലയാളികളുടെ എണ്ണം 118 ആയി.