സൗദിയില്‍ പ്രവാസികള്‍ നാട്ടിലേക്ക് പണം അയക്കുന്നത് വര്‍ദ്ധിച്ചു

സൗദിയിലെ പ്രവാസികള്‍ നാട്ടിലേക്ക് പണം അയക്കുന്ന തോത് വര്‍ധിച്ചു. 2.79 ശതമാനം വര്‍ധനവാണ് ഇക്കാര്യത്തില്‍ ഉണ്ടായിരിക്കുന്നത്. സ്വന്തം നാട്ടിലേക്കുള്ള പ്രവാസികളുടെ വ്യക്തിഗത പണമയക്കല്‍ 2021ല്‍ 153.87 ബില്യണ്‍ റിയാലിലെത്തി. 2015ന് ശേഷമുള്ള ഉയര്‍ന്ന മൂല്യമാണിത്. 2020ല്‍ ഇത് 149.69 ബില്യണ്‍ റിയാല്‍ ആയിരുന്നു.

പണമയക്കലിന്റെ മൂല്യത്തില്‍ വര്‍ധനവ് ഉണ്ടായിട്ടുണ്ട് എങ്കിലും 2020ലേതുമായി താരതമ്യം ചെയ്യുമ്പോള്‍ 2021ല്‍ ഇടിവുകളും രേഖപ്പെടുത്തിയിട്ടുണ്ട്. 2020ലെ നാലാം പാദത്തിലെ 39.45 ബില്യണ്‍ റിയാലുമായി താരതമ്യപ്പെടുത്തുമ്പോള്‍ 2021 ലെ നാലാം പാദത്തില്‍ 4.82 ശതമാനത്തിന്റെ(37.5 ബില്യണ്‍ റിയാല്‍) ഇടിവാണ് ഉണ്ടായിരിക്കുന്നത്. 2020 ഡിസംബറില്‍ 13.4 ബില്യണ്‍ ആയിരുന്ന മൂല്യം 2021 ഡിസംബറില്‍ 11.1 ബില്യണ്‍ റിയാലായും കുറഞ്ഞു.

സൗദികളുടെ വിദേശത്തേക്കുള്ള പണമയയ്ക്കലും വര്‍ധിച്ചിട്ടുണ്ട്. ഇത് 65.47 ബില്യണ്‍ റിയാലിലേക്ക് എത്തി. 34.8 ശതമാനത്തിന്റെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്.
കോവിഡിനെ തുടര്‍ന്ന് നാട്ടിലുള്ള കുടുംബത്തെ സഹായിക്കുക എന്ന പ്രവാസികളുടെ ദൃഢനിശ്ചയമാണ് നാട്ടിലേക്കുള്ള പണമയക്കലില്‍ വര്‍ധനവ് ഉണ്ടാകാന്‍ കാരണം എന്ന് ലോകബാങ്ക് പറഞ്ഞു. എണ്ണവില ഉയര്‍ന്നതും,സാമ്പത്തിക പ്രവര്‍ത്തനങ്ങളിലെ പുരോഗതിയും പണമിടപാട് വര്‍ധിച്ചതിന് ഒരു കാരണമാണ്.

2021ല്‍ ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിലേക്കുള്ള പണമയയ്ക്കല്‍ 589 ബില്യണ്‍ ഡോളറില്‍ എത്തുമെന്ന് ലോക ബാങ്ക് പുറത്തിറക്കിയ മൈഗ്രേഷന്‍ ആന്‍ഡ് ഡെവലപ്‌മെന്റ് ബ്രീഫ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ