സൗദി പ്രവാസികള്‍ക്കൊരു സന്തോഷ വാര്‍ത്ത; 35 വര്‍ഷത്തിന് ശേഷം ആദ്യം എത്തുന്നത് സൂപ്പര്‍ താരത്തിന്റെ ബ്രഹ്മാണ്ഡ ചിത്രം

പുതിയ ഭരണാധികാരി മുഹമ്മദ് ബിന്‍ സല്‍മാന്‍ ഭരണത്തിലെത്തിയതോടെ സൗദി ജനതയ്ക്ക് മാറ്റത്തിന്റെ കാലമാണ്. അത്തരത്തില്‍ കൈവന്ന ഒരു സുപ്രധാന മാറ്റമാണ് മൂന്നര പതിറ്റാണ്ടിന് ശേഷം സൗദിയില്‍ വെള്ളിത്തിര വീണ്ടും തെളിയുന്നു എന്നത്. സൗദിയില്‍ തിയെറ്റര്‍ നിര്‍മ്മിക്കുന്നതിനും നടത്തിപ്പിനുമുള്ള കരാര്‍ അമേരിക്കന്‍ കമ്പനിക്ക് നല്‍കുകയും ചെയ്തു.

ഇതോടെ ഇന്ത്യന്‍ സിനിമയ്ക്കും സൗദിയിലേക്ക് എത്താനുള്ള വഴി തുറന്നിരിക്കുകയാണ്. സൗദിയില്‍ ആദ്യം പ്രദര്‍ശനത്തിനായി എത്തുന്ന ഇന്ത്യന്‍ സിനിമ സ്റ്റൈല്‍ മന്നന്‍ രജനികാന്തിന്റെ ബ്രമാണ്ഡചിത്രം 2.0 ആണെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. സിനിമാ ലോകത്ത് വമ്പന്‍ വിജയം നേടിയ എന്തിരന്റെ രണ്ടാം ഭാഗമാണ് 2.0.

1980 ലാണ് മതപണ്ഡിതന്മാരുടെ നിര്‍ദേഷ പ്രകാരം സൗദിയില്‍ സിനിമ പ്രദര്‍ശനം നിര്‍ത്തലാക്കുന്നത്. സ്ത്രീയും പുരുഷനും ഒരുമിച്ച് അഭിനയിക്കുന്ന ഇത്തരം വിനോദോപാധികള്‍ മുസ്ലീം രാജ്യമായ സൗദിക്കു ചേര്‍ന്നതല്ലെന്നായിരുന്നു വിശദീകരണം. സല്‍മാന്‍ രാജാവിന്റെ ഈ പുതിയ തീരുമാനം സിനിമ വ്യവസായത്തിന് വലിയ പ്രതീക്ഷയാണ് നല്‍കുത്. അടുത്ത വര്‍ഷം മാര്‍ച്ചോടെ സിനിമ പ്രദര്‍ശനം ആരംഭിക്കുമെന്നാണ് കരുതുന്നത്. 2030 ഓടെ 2000 സ്‌ക്രീനുകളുള്ള 300 തിയറ്ററുകള്‍ തുറക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് സൗദി ഭരണകൂടം.

Latest Stories

കണ്ണൂരില്‍ കാറും ലോറിയും കൂട്ടിയിടിച്ചു; അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത പരിപാടിയില്‍ ഖാലിസ്ഥാന്‍ മുദ്രാവാക്യങ്ങള്‍; പ്രതിഷേധം അറിയിച്ച് ഇന്ത്യ

ഊട്ടി-കൊടൈക്കനാല്‍ യാത്രകള്‍ക്ക് നിയന്ത്രണങ്ങളുമായി ഹൈക്കോടതി; മെയ് 7മുതല്‍ ഇ-പാസ് നിര്‍ബന്ധം

ഇനി മുതല്‍ ആദ്യം റോഡ് ടെസ്റ്റ്; മെയ് രണ്ട് മുതല്‍ ലൈസന്‍സ് ടെസ്റ്റില്‍ അടിമുടി മാറ്റങ്ങള്‍

ആദ്യം സ്ത്രീകളെ ബഹുമാനിക്കാന്‍ പഠിക്കൂ; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ രൂക്ഷ വിമര്‍ശനവുമായി പത്മജ വേണുഗോപാല്‍

'ഗുജറാത്ത് മോഡല്‍ ചതി': വോട്ടര്‍മാര്‍ ബെഞ്ചില്‍, സൂററ്റിന് പിന്നാലെ ഇന്‍ഡോറിലും ചതിയുടെ പുത്തന്‍ രൂപം

സംവരണ വിവാദത്തില്‍ തെലങ്കാന കോണ്‍ഗ്രസിന് തിരിച്ചടി; രേവന്ത് റെഡ്ഡിയ്‌ക്കെതിരെ കേസെടുത്ത് ഡല്‍ഹി പൊലീസ്; ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

ക്രിക്കറ്റിലെ സൂപ്പർ താരങ്ങളുടെ പരസ്ത്രീ ബന്ധവും അത് ഉണ്ടാക്കിയ പ്രശ്നങ്ങളും, ആരാധകർ ആഘോഷമാക്കിയ പ്രേമബന്ധവും വിരഹവും ഇങ്ങനെ

ഒരു മലയാളി എന്ന നിലയിൽ തിയേറ്ററിൽ നിന്ന് ഒരിക്കലും തലകുനിച്ച് ഇറങ്ങേണ്ടി വരില്ലെന്ന് ഡിജോ ജോസ് ആന്റണി; 'മലയാളി ഫ്രം ഇന്ത്യ' ടീസർ പുറത്ത്

അനൂപേട്ടനെ വിവാഹം ചെയ്തു, ആലുവയില്‍ പോയി അബോര്‍ഷന്‍ ചെയ്തു.. കേട്ട് കേട്ട് മടുത്തു..: ഭാവന