ഖത്തര്‍ എയര്‍വെയ്‌സ് സര്‍വീസുകള്‍ പുനരാരംഭിക്കുന്നു

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ പ്രധാന നഗരങ്ങളിലേക്ക് ഘട്ടംഘട്ടമായി സര്‍വീസുകള്‍ പുനരാരംഭിക്കുമെന്ന് ഖത്തര്‍ എയര്‍വെയ്‌സ്. കോവിഡ് 19 കാരണം രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ഇളവ് പ്രാബല്യത്തിലാകുന്നതോടെയാണ് ഈ തീരുമാനം. ജൂണ്‍ അവസാനത്തോടെ 80 ലധികം കേന്ദ്രങ്ങളിലേക്ക് സര്‍വീസുകള്‍ ആരംഭിക്കുമെന്ന് ഖത്തര്‍ എയര്‍വെയ്‌സ് നേരത്തെ അറിയിച്ചിരുന്നു.

നിലവില്‍ ഭൂരിഭാഗം ഭൂഖണ്ഡങ്ങളിലേക്കുമായി 30 പ്രതിദിന സര്‍വീസുകള്‍ ഖത്തര്‍ എയര്‍വെയ്‌സ് നടത്തുന്നുണ്ട്. ഉടനെ ലോകത്തിലെ 52 നഗരങ്ങളിലേക്കുള്ള സര്‍വീസുകള്‍ പുനരാരംഭിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. കോവിഡ് 19 വ്യാപിച്ചതിനെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയിരുന്ന ആഗോളതലത്തിലെ പ്രവേശന നിയന്ത്രണങ്ങളിലെ ഇളവും യാത്രക്കാരുടെ ആവശ്യവും പരിഗണിച്ചാണിത്.

ജൂണ്‍ അവസാനത്തോടെ അഹമദാബാദ്, അമൃത്സര്‍, ബംഗളൂരു, മുംബൈ, കൊല്‍ക്കത്ത, ഡല്‍ഹി, ഗോവ, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകളും നടത്തുമെന്ന് കമ്പനി നേരത്തേ അറിയിച്ചിരുന്നു. കേരളത്തിലെ കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നിവടങ്ങളിലേക്കുള്ള സര്‍വീസുകളും ഇതില്‍ ഉള്‍പ്പെടും.

Latest Stories

നടിയെ ആക്രമിച്ച കേസ്; സർക്കാർ ഇരക്കൊപ്പമെന്ന് മന്ത്രി സജി ചെറിയാൻ, വിധി പഠിച്ചശേഷം തുടർനടപടി

'അന്വേഷണ സംഘം ക്രിമിനലുകൾ ആണെന്ന ദിലീപിന്റെ ആരോപണം ഗുരുതരം, സർക്കാർ എപ്പോഴും അതിജീവിതക്കൊപ്പം'; എകെ ബാലൻ

'കരഞ്ഞ് കാലുപിടിച്ചിട്ടും ബലാത്സംഗം ചെയ്തു, പല പ്രാവശ്യം ഭീഷണിപ്പെടുത്തി'; രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ ബലാത്സം​ഗകേസിൽ മൊഴി നൽകി പരാതിക്കാരി

'ചങ്കുറപ്പോടെ വിധിയെഴുതിയതിന് വീണ്ടും ഒരു സല്യൂട്ട്, എത്ര വൈകിയാലും സത്യത്തെ എല്ലാ കാലത്തേക്കും മൂടിവെക്കാൻ ആർക്കുമാവില്ല'; ജഡ്ജിയെ പ്രശംസിച്ച് സംവിധായകൻ വ്യാസൻ

നടിയെ ആക്രമിച്ച കേസ്; പ്രോസിക്യൂഷന്‍ ഹൈക്കോടതിയിലേക്ക്‌

'പിന്തുണച്ചവർക്ക് നന്ദി, കള്ളക്കഥ കോടതിയിൽ തകർന്ന് വീണു'; യഥാർത്ഥ ഗൂഢാലോചന തനിക്കെതിരെയായിരുന്നുവെന്ന് ദിലീപ്

'അവൾക്കൊപ്പം'; നടിയെ ആക്രമിച്ച കേസിൽ അതിജീവിതയെ പിന്തുണച്ച് റിമ കല്ലിങ്കൽ

നടിയെ ആക്രമിച്ച കേസ്; ദിലീപിനെ വെറുതെ വിട്ടു, ഒന്ന് മുതൽ 6 വരെ പ്രതികൾ മാത്രം കുറ്റക്കാർ; വിധി പന്ത്രണ്ടിന്

നടിയെ ആക്രമിച്ച കേസ്; ബലാത്സംഗം തെളിഞ്ഞു, പൾസർ സുനി അടക്കം 6 പ്രതികൾ കുറ്റക്കാർ

പള്‍സര്‍ സുനി, ദിലീപ് ഉൾപ്പടെ പ്രതികൾ കോടതിയിൽ, നീതി പ്രതീക്ഷയിൽ അതിജീവിത; നടിയെ ആക്രമിച്ച കേസിൽ വിധി കാത്ത് കേരളം