ആറ് പതിറ്റാണ്ട് പിന്നിട്ട് കുവൈറ്റ് പാസ്‌പോർട്ട്

കുവൈറ്റ് പാസ്‌പോർട്ട് ഇഷ്യൂ ചെയ്തിട്ട് ആറ് പതിറ്റാണ്ട്. അറുപത് വയസ്സ് തികഞ്ഞ പാസ്പോർട്ടിനെ മുൻ അമീർ ശൈഖ് അബ്ദുല്ല സാലിം അസ്സബാഹിന്റെ ഭരണകാലത്താണ് രൂപികരിച്ചത്. രാജ്യം സ്വാതന്ത്ര്യം നേടിയതിനെ തുടർന്ന് 1962 ജൂലൈ 10ന് ആണ് കുവൈറ്റ് പാസ്‌പോർട്ടിനെ രാജ്യത്തിന്റെ പരമാധികാര രേഖയായി അംഗീകരിച്ചത്.

സ്വന്തം പാസ്‌പോർട്ട് ഇഷ്യൂ ചെയ്തത് പരമാധികാര ചരിത്രത്തിൽ നിർണായക ഘട്ടമാണ്. 2018 ൽ ആദ്യമായി പുറത്തിറക്കിയ പുതിയ ബയോമെട്രിക് പാസ്പോർട്ട് ലോക സാങ്കേതിക, സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്ന അറബ് മേഖലയിലെ ഏറ്റവും ആധുനിക പാസ്‌പോർട്ടുകളിൽ ഒന്ന് കൂടിയാണ്.

ഹെൻലി പാസ്പോർട്ട് ഇൻഡക്‌സ് അനുസരിച്ച് ലോകത്തിലെ മൂല്യമേറിയ പാസ്പോർട്ടുകളുടെ കൂട്ടത്തിൽ കുവൈറ്റ് 57-ാം റാങ്കിലാണുള്ളത്. 95 രാജ്യങ്ങളിലേക്ക്  വിസ കുടാതെ  കുവെെറ്റ് പാസ്പോർട്ടുപയോഗിച്ച് സഞ്ചരിക്കാം.

കുവൈറ്റ് പാസ്‌പോർട്ട് ഇഷ്യൂ ചെയ്ത് ആറ് പതിറ്റാണ്ട് പിന്നിട്ടത് ഔദ്യോഗിക തലത്തിൽ ആഘോഷിക്കാൻ പദ്ധതിയുണ്ടെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് നാഷണാലിറ്റി ആൻഡ് ട്രാവൽ ഡോക്യുമെന്റ്‌സ് ഡെപ്യൂട്ടി ഡയറക്ടർ മുഹമ്മദ് അൽ ഖിദർ പറഞ്ഞു.

Latest Stories

മഞ്ഞുമ്മൽ ബോയ്‌സും, ആവേശവും, ആടുജീവിതവുമെല്ലാം ഹിറ്റായത് ഞങ്ങൾക്ക് വലിയ ബാധ്യത: ഡിജോ ജോസ് ആന്റണി

അല്ലു അർജുൻ പ്രേമലു കണ്ടിട്ട് നല്ല അഭിപ്രായം അറിയിച്ചുവെന്ന് ഫഹദിക്ക പറഞ്ഞു: നസ്‌ലെന്‍

വിമർശകരുടെ വായടപ്പിച്ച് കിംഗ് കോഹ്‌ലി; പുതിയ റെക്കോർഡുമായി വീണ്ടും താരം

കരൺ ശർമ്മയെ വിരട്ടി വിരാട് കോഹ്‌ലി, ഇതൊന്നും കണ്ടുനിൽക്കാൻ കിങ്ങിന് പറ്റില്ല; പേടിച്ച് ബോളർ, സംഭവം ഇങ്ങനെ

വോട്ടിനായി തീവ്രവാദ സംഘടനയെ കൂട്ടുപിടിച്ചു; കോണ്‍ഗ്രസിനെതിരെ ആരോപണവുമായി മോദി

'എട മോനെ.. അമ്പാനോട് പറഞ്ഞ് രംഗണ്ണന്റെ ലൈസൻസ് എടുത്തോ'; ചിത്രം പങ്കുവെച്ച് ജിതു മാധവൻ

ഈ പ്രായത്തിൽ വിശ്വസുന്ദരിയോ ! പ്രായം ഒന്നിനും തടസ്സമല്ലെന്ന് കാണിച്ചുതന്ന അറുപതുകാരി...

ഞാൻ എന്തെങ്കിലും മിണ്ടിയാൽ തീ പടരുമെന്ന് സലാ, സൂപ്പർ താരവും ആയിട്ടുള്ള പ്രശ്നത്തെക്കുറിച്ച് ക്ളോപ്പ് പറയുന്നത് ഇങ്ങനെ

ഫാമിലി എന്റർടെയ്‌നർ ഴോണറിൽ ഈ വർഷം സിനിമ വന്നിട്ടില്ല, അതിനാൽ എല്ലാതരം പ്രേക്ഷകർക്കും ഒരുപോലെ പവി കെയർ ടേക്കർ ആസ്വദിക്കാം: വിനീത് കുമാർ

പാലക്കാട് വയോധിക മരിച്ചത് സൂര്യാഘാതമേറ്റ്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്