സര്‍ക്കാര്‍ ആശുപത്രികളിലെ പ്രവേശനം; നിബന്ധനകള്‍ പുതുക്കി ബഹറിന്‍

ബഹറിനിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ സന്ദര്‍ശകരെ പ്രവേശിപ്പിക്കുന്നതിനുള്ള നിബന്ധനകള്‍ പുതുക്കി. ഇനി മുതല്‍ ആശുപത്രികളില്‍ വരുന്നവര്‍ പുതിയ നിബന്ധനകള്‍ പാലിക്കണം.

സര്‍ക്കാര്‍ ആശുപത്രികളില്‍ തിങ്കള്‍, ബുധന്‍, വെള്ളി എന്നീ ദിവസങ്ങളില്‍ വൈകിട്ട് അഞ്ച് മുതല്‍ ഏഴ് വരെയായിരിക്കും സന്ദര്‍ശക സമയം. ഗ്രീന്‍ ഷീല്‍ഡ് പരിശോധിക്കുകയും തെര്‍മല്‍ സ്‌കാന്‍ നടത്തുകയും ചെയ്യും. ഗ്രീന്‍ ഷീല്‍ഡ് പരിശോധിച്ചതിന് ശേഷമേ ഔട്ട് പേഷ്യന്റ് ക്ലിനിക്കുകളിലേക്ക് പ്രവേശനം അനുവദിക്കുകയുള്ളൂ.

സന്ദര്‍ശകര്‍ ക്ലിനിക്കുകളില്‍ പ്രവേശിക്കുമ്പോള്‍ പേരുകള്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ് എന്ന് ആരോഗ്യ മന്ത്രാലയം നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. കോവിഡ് നെഗറ്റീവ് ആണെന്ന് തെളിയിക്കുന്ന പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുകളും ഹാജരാക്കണം. 72 മണിക്കൂറിനുള്ളില്‍ ചെയ്ത പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുകളാണ് ഹാജരാക്കേണ്ടത്.

Latest Stories

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്

ട്രോഫിക്കായി ലോകം കാത്തിരിക്കുമ്പോൾ: ചൂടിൽ പൊള്ളുന്ന ലോകകപ്പ് തൊഴിലാളികൾ

'സിനിമയ്ക്ക് നല്കിയ എല്ലാ സമ്മാനങ്ങളും വിലപ്പെട്ടതാണ്, സർക്കാരിനും മുഖ്യമന്ത്രിക്കും സിനിമാമന്ത്രിക്കും നന്ദി'; പൃഥ്വിരാജ് സുകുമാരൻ

'ഭാവി കേരളത്തിനായുള്ള ബ്ലൂ പ്രിന്റ് ഇല്ല, സാമ്പത്തിക അപകടാവസ്ഥ രാഷ്ട്രീയ ആക്ഷേപം മാത്രം'; ബജറ്റിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കോണ്‍സ്റ്റബിളിനെ കൊണ്ട് വീട്ടുജോലികള്‍ ചെയ്യിച്ചു; ഐപിഎസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത് ഒഡിഷ സര്‍ക്കാര്‍

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസ്; മുഹമ്മദ് ഹനീഷിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

മാസപ്പടി കേസ്: വീണയുടെ ബാങ്ക് ലോക്കർ പരിശോധിച്ച് ഇഡി ഉദ്യോഗസ്ഥർ; ബാങ്കിന് മുന്നിൽ കേന്ദ്ര സേനാം​ഗങ്ങൾ ഉൾപ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥർ

'കേന്ദ്രത്തിൻ്റെ തീരുമാനം നടപടിക്രമങ്ങൾ പാലിച്ച്'; ടെലഗ്രാം നിരോധനം ശരിവെച്ച് ഡൽഹി ഹൈക്കോടതി