സഹോദരിയുടെ കല്യാണത്തിന് കഞ്ചാവ് കേക്കുമായി യുവാവിന്റെ സർപ്രൈസ്

വിവാഹങ്ങള്‍ എന്നും വ്യത്യസ്തമാക്കാനും ആഘോഷമാക്കാനും ആഗ്രഹം എല്ലാവര്‍ക്കുമുണ്ട്. ലോകത്തിന്റെ പലഭാഗങ്ങളില്‍ നിന്നും വ്യത്യസ്തങ്ങളായ വിവാഹാഘോഷങ്ങളെ കുറിച്ചുള്ള വാര്‍ത്തകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ഇടംപിടിക്കാറുമുമുണ്ട്. അത്തരത്തില്‍ സഹോദരിയുടെ വിവാഹത്തന് ഒരു യുവാവ് ഒരുക്കിയ വ്യത്യസ്തമായൊരു സല്‍ക്കാരത്തെ കുറിച്ചാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്.

കഞ്ചാവ് കലര്‍ത്തി ഉണ്ടാക്കിയ ഒരു കേക്കാണ് യുവാവ് സഹോദരിയുടെ കല്ല്യാണത്തിന് സര്‍പ്രൈസായി നല്‍കിയത്. ചിലിയിലെ സാന്റിയോഗോയിലാണ് സംഭവം. സാന്റിയാഗോ സ്വദേശിയായ അല്‍വാറോ റോഡ്രഗിസ് എന്ന 29കാരനാണ് വ്യത്യസ്തമായ ഈ കേക്ക് നിര്‍മ്മിച്ചത്. ഏഴ് നിലയുള്ള കേക്കിലെ ഒരു തട്ടിലാണ് കഞ്ചാവ് കലര്‍ത്തിയത്. കേക്കുണ്ടാക്കാന്‍ അല്‍വാറോ ഇരുപത് മണിക്കൂറിലേറെ സമയമെടുത്തു.

ഈ കേക്ക് അതിഥികള്‍ക്ക് നല്‍കുകയും ചിലര്‍ ലഹരിയിലാവുകയും ചെയ്തു. മാജിക്കല്‍ കേക്ക് എന്ന് പറഞ്ഞ് നിരവധി അതിഥികള്‍ വീണ്ടും കേക്ക് എടുത്ത് കഴിക്കുകയും ചെയ്തു. ചടങ്ങില്‍ ഉണ്ടായിരുന്ന കുട്ടികള്‍ക്ക് കേക്ക് നല്‍കിയില്ലെന്നും അല്‍വാറോ അവകാശപ്പെടുന്നു.

സഹോദരിയും നവവരനും കേക്ക് മുറിക്കുന്നതും കഞ്ചാവ് കേക്ക് കഴിച്ചതിന് ശേഷമുള്ള അതിഥികളുടെ പ്രതികരണവും അല്‍വാറോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. ഇതേ തുടര്‍ന്നാണ് കേക്കില്‍ കഞ്ചാവുണ്ടായിരുന്നു എന്ന് എല്ലാവരും അറിഞ്ഞത്.

ചിലിയില്‍ 2015ല്‍ കഞ്ചാവിന്റെ ഉപയോഗം നിയമാനുസൃതമാക്കിയിട്ടുണ്ട്. പൊതു സ്ഥലത്ത് ഉപയോഗിക്കുന്നത് കുറ്റകരമാണെങ്കിലും സ്വകാര്യ ചടങ്ങുകളില്‍ ഉപയോഗിക്കാം. എന്നാല്‍ ആരെങ്കിലും സംഭവത്തില്‍ പരാതി നല്‍കുകയാണെങ്കില്‍ ശിക്ഷ ലഭിക്കാനുള്ള സാധ്യത ഉണ്ടെന്നും നിയമവിദഗ്ധര്‍ പറയുന്നു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ