'ഇനി കുഞ്ഞുണ്ടാവാൻ ആണ് തന്നെ വേണമെന്നില്ല'; ചർമ കോശത്തിൽ നിന്ന് ഭ്രൂണ നിർമാണം നടത്തി ശാസ്ത്രജ്‌ഞർ

സാധാരണയായി പുരുഷന്റെ ബീജവും സ്ത്രീയുടെ അണ്ഡവും തമ്മിൽ ചേരുമ്പോൾ ഒരു ഭ്രൂണം നിർമ്മിക്കപ്പെടുന്നു. ഇങ്ങനെയാകുന്ന ഭ്രൂണം ഒരു സ്ത്രീയുടെ ഗർഭപാത്രത്തിൽ കിടന്ന് ഒൻപത് മാസം കൊണ്ട് ശിശുവായി മാറി പുറത്ത് വരുന്നു. ഇതാണ് സാധാരണയായി നാം അറിയുന്നതും കണ്ട് പരിചയിച്ചതുമായ പ്രത്യുത്പാദന പ്രക്രിയ. എന്നാൽ ഇപ്പോഴിതാ ഈ ആധുനിക കാലത്ത് മറ്റൊരു കണ്ടുപിടുത്തവുമായി എത്തിയിരിക്കുകയാണ് അമേരിക്കയിലെ ശാസ്ത്രജ്‌ഞർ. മനുഷ്യൻ്റെ ചർമ കോശത്തിൽ നിന്ന് ആദ്യമായി ഒരു ഭ്രൂണത്തെ നിർമിച്ചെടുത്തിരിക്കുകയാണിവർ. നേച്ചർ കമ്മ്യൂണിക്കേഷൻസ് ജേണലിൽ ഗവേഷണ ഫലം പ്രസിദ്ധീകരിച്ചിട്ടുമുണ്ട്.

പുത്തൻ സാങ്കേതിക വിദ്യയുടെ ഫലമായി ഭ്രൂണം ഉരുവാക്കപ്പെടുന്ന പ്രക്രിയയിൽ പല പുരോഗതികളും ഉണ്ടായിട്ടുണ്ടെങ്കിലും ബീജവും അണ്ഡവും പ്രത്യുത്പാദന പ്രക്രിയയിൽ നിർബന്ധമായിരുന്നു. എന്നാൽ ഇക്കാര്യത്തിലും ഒരു പൊളിച്ചെഴുത്ത് നടത്തുകയാണ് ശാസ്ത്രലോകം. മനുഷ്യൻ്റെ ചർമ കോശത്തിൽ നിന്ന് ഇതാദ്യമായി ഭ്രൂണത്തെ നിർമ്മിച്ച് പ്രത്യുത്പദാന പ്രക്രിയയിലെ അടുത്ത കുതിച്ച് ചാട്ടത്തിന് വഴിയൊരുക്കുന്ന കണ്ടുപിടുത്തമാണ് അമേരിക്കയിലെ ശാസ്ത്രജ്‌ഞർ നടത്തിയിരിക്കുന്നത്.

അമേരിക്കയിലെ ഒറിഗോൺ ഹെൽത്ത് ആൻഡ് സയൻസ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് ഇത്തരത്തിൽ ഒരു പരീക്ഷണം നടത്തിയത്. ചർമ കോശത്തിലെ ന്യൂക്ലിയസ് എടുത്താണ് പരീക്ഷണം. ഒരു ശരീരത്തെ കെട്ടിപ്പടുക്കാനുള്ള മുഴുവൻ ജനിതക കോഡിന്റെയും പകർപ്പ് ഈ ന്യൂക്ലിയസ്സിൽ അടങ്ങിയിരിക്കുന്നു. ഈ ന്യൂക്ലിയസിനെ ഒരു ദാതാവിൻ്റെ ജനിതക നിർദ്ദേശങ്ങളെല്ലാം നീക്കം ചെയ്യപ്പെട്ട അണ്ഡത്തിനുള്ളിൽ നിക്ഷേപിച്ചാണ് ഭ്രൂണത്തിന് രൂപം നൽകിയത്.

പുതിയ കണ്ടെത്തൽ ആവശ്യത്തിന് ബീജകോശങ്ങളില്ലാത്ത പുരുഷന്മാർക്കും പ്രത്യുത്പാദനക്ഷമമായ അണ്ഡകോശങ്ങളില്ലാത്ത പ്രായമായ സ്ത്രീകൾക്കും അർബുദചികിത്സയുടെ ഫലമായി വന്ധ്യത സംഭവിച്ച രോഗികൾക്കുമെല്ലാം കുഞ്ഞുങ്ങളുണ്ടാകാൻ സഹായിക്കും. ശരീരത്തിലെ ഏതൊരു കോശവും ഇനി പ്രത്യുത്പാദനത്തിന് പ്രയോജനപ്പെടുമെന്ന കണ്ടെത്തലും ഇതോടെ പ്രാവർത്തികമായിരിക്കുകയാണ്. ഈ നേട്ടം ജനിതകപരമായി ബന്ധമുള്ള ഒരു കുട്ടി വേണമെന്ന ഒരേ ലിംഗത്തിൽപ്പെട്ട പങ്കാളികളുടെ ആഗ്രഹത്തിനും സഹായകമാകും. കൂടാതെ പ്രായം മൂലവും രോഗങ്ങൾ മൂലവും കുട്ടികളുണ്ടാകാത്ത അവസ്ഥയ്ക്കും ഈ കണ്ടുപിടുത്തം പരിഹാരമാകുമെന്നത് ഉറപ്പ്.

അതേസമയം ലോകത്തിലെ ആദ്യ ക്ലോൺ ചെയ്‌ത സസ്‌തനിയായ ഡോളിയെന്ന ചെമ്മരിയാടിനെ നിർമ്മിക്കാൻ 1996ൽ ഉപയോഗപ്പെടുത്തിയ സങ്കേതത്തിന് സമാനമായിരുന്നു ഈ പരീക്ഷണവും. എന്നാൽ ഇത് പരീക്ഷണഘട്ടത്തിൽ മാത്രമാണെന്നും ക്ലിനിക്കൽ പ്രയോഗത്തിലേക്ക് വരണമെങ്കിൽ ഇനിയും വർഷങ്ങൾ നീണ്ട ഗവേഷണ നിരീക്ഷണങ്ങൾ ആവശ്യമാണെന്നും ശാസ്ത്രജ്‌ഞർ പറയുന്നു.

Latest Stories

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി

'കഴിവില്ലാത്തവർ കഴിവുള്ള കോഹ്ലിയുടെയും രോഹിതിന്റെയും വിധി എഴുതുന്നു': ഹർഭജൻ സിങ്