ഹമാസ് നഗ്നയാക്കി ട്രക്കില്‍ കൊണ്ടുപോയ യുവതി മരിച്ചതായി സ്ഥിരീകരണം; ഇസ്രായേല്‍ സൈന്യം മൃതദേഹം കണ്ടെത്തിയത് ഗാസയില്‍ നിന്ന്

ഹമാസ് നഗ്നയാക്കി ട്രക്കില്‍ കൊണ്ടുപോയ യുവതി മരിച്ചതായി സ്ഥിരീകരണം. ജര്‍മന്‍ സ്വദേശിയായ ഷാനി ലൂക്കിന്റെ മൃതദേഹം ഗാസയില്‍ നിന്ന് ഇസ്രായേല്‍ സൈന്യം കണ്ടെത്തിയതായി കുടുംബം അറിയിച്ചു. ഹമാസ് ഇസ്രായേലിലേക്ക് കടന്നുകയറി നടത്തിയ ആക്രമണത്തിലാണ് ഷാനി ലൂക്കിനെ ബന്ധിയാക്കിയത്.

യുവതിയെ നഗ്നനയാക്കി ഹമാസ് ട്രക്കില്‍ കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ നേരത്തേ പുറത്ത് വന്നിരുന്നു. സംഗീത പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെ ആയിരുന്നു ഷാനി ലൂക്ക് ഉള്‍പ്പെടെയുള്ളവര്‍ക്ക് നേരെ ഹമാസ് ആക്രമണം നടന്നത്. ഷാനിയെ കാണാതായതിന് ശേഷം ഇവരെ തിരികെ ലഭിക്കാന്‍ അമ്മ ജര്‍മന്‍, ഇസ്രായേല്‍ സര്‍ക്കാരുകളോട് നടത്തിയ അഭ്യര്‍ത്ഥന സാമൂഹ്യ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ വലിയ ചര്‍ച്ചയായിരുന്നു.

അതേ സമയം ഹമാസ്- ഇസ്രയേല്‍ യുദ്ധത്തില്‍ പ്രധാനമന്ത്രി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിലപാടിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി രംഗത്ത്. പലസ്തീന്‍ ജനതയുടെ അവകാശലംഘനം കണ്ടില്ലെന്ന് നടിച്ചാണ് പ്രധാനമന്ത്രി ഇസ്രയേലിന് പിന്തുണ നല്‍കിയത്. യുഎന്‍ പ്രമേയത്തില്‍ നിന്ന് ഇന്ത്യ വിട്ടു നിന്ന നിലപാടിനോട് കടുത്ത വിയോജിപ്പ് അറിയിക്കുന്നുവെന്നും സോണിയ ഗാന്ധി പറഞ്ഞു.

ഇസ്രായേലിലെയും, പാലസ്തീനിലെയും ജനങ്ങള്‍ക്ക് സമാധാനത്തോടെ കഴിയാന്‍ അവകാശമുണ്ടെന്ന് സോണിയാ ഗാന്ധി പറഞ്ഞു.ഇസ്രായേല്‍ ജനതയുമായുള്ള സൗഹൃദത്തിനും കോണ്‍ഗ്രസ് മൂല്യം കല്‍പിക്കുന്നു. അതിന്റെയര്‍ത്ഥം അവരുടെ മുന്‍കാല ചെയ്തികള്‍ മറന്നുവെന്നല്ലെന്നും സോണിയാ?ഗാന്ധി കൂട്ടിച്ചേര്‍ത്തു.

കേണ്ഡഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയും ഇന്ത്യയുടെ നിലപാടിനെതിരെ രംഗത്തെത്തിയിരുന്നു. ഗാസയില്‍ സമാധാനം പുലരണമെന്ന് ആവശ്യപ്പെട്ടുള്ള ഐക്യരാഷ്ട്ര സഭയുടെ പ്രമേയത്തിലെ വോട്ടെടുപ്പില്‍ നിന്ന് വിട്ടു നിന്ന ഇന്ത്യയുടെ നിലപാടിനെതിരെയായിരുന്നു പ്രിയങ്കയുടെ വിമര്‍ശനം.

Latest Stories

മലയാളത്തിൽ വീണ്ടുമൊരു പ്രണയകഥ; സുരേശനും സുമലതയും തിയേറ്ററുകളിലേക്ക്

എന്നെ സെക്സി വേഷത്തിൽ കാണുന്നത് അവർക്ക് ഇഷ്ടമാവില്ലെന്ന് എനിക്കു തോന്നി: അനാർക്കലി മരിക്കാർ

സിനിമയോ സിനിമാതാരങ്ങളോ ഈ ലോകത്തിന്‍റെ നിലനില്‍പ്പിന് ഒഴിവാക്കാന്‍ പറ്റാത്ത ഘടകങ്ങളല്ല, ഫഹദ് പറഞ്ഞതിൽ കാര്യമുണ്ട്; പ്രതികരണവുമായി പൃഥ്വിരാജ്

'ആ ആംഗിളിൽ നിന്ന് ഫോട്ടോയെടുക്കരുത്'; പാപ്പരാസികളോട് കയർത്ത് ജാൻവി കപൂർ

ഡീ ഏജിങ്ങിനായി വിജയ് യുഎസിലേക്ക്; 'ഗോട്ട്' പുത്തൻ അപ്ഡേറ്റ്

'നോട്ടയ്ക്ക് കുത്തൂ, അവരെ പാഠം പഠിപ്പിക്കൂ', കോണ്‍ഗ്രസിന്റെ സമരമുറ 'കമ്പനി' കാണാനിരിക്കുന്നു!

നോട്ടയ്ക്ക് വേണ്ടി വോട്ട് തേടി കോണ്‍ഗ്രസ്; 'നോട്ടയ്ക്ക് കുത്തൂ, അവരെ പാഠം പഠിപ്പിക്കൂ', കോണ്‍ഗ്രസിന്റെ സമരമുറ 'കമ്പനി' കാണാനിരിക്കുന്നു!

മുഖ്യമന്ത്രി ടൂറില്‍, സംസ്ഥാനത്ത് ക്രമസമാധാനം തകര്‍ന്നെന്ന് വിഡി സതീശന്‍

അകത്ത് പോയതിലും ശക്തനായി 51ാം നാളിലെ തിരിച്ചുവരവ്

സുഭാഷിന് ചെയ്തത് പ്രോസ്തെറ്റിക് മേക്കപ്പല്ല; അത് ഓറിയോ ബിസ്ക്കറ്റ്; വെളിപ്പെടുത്തി ചിദംബരം