കുല്‍ഭൂഷണ്‍ ജാധവിന് നയതന്ത്ര സഹായം നല്‍കുമെന്ന് പാകിസ്ഥാന്‍

വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് പാകിസ്ഥാനിൽ ജയിലിൽ കഴിയുന്ന ഇന്ത്യൻപൗരൻ  കുല്‍ഭൂഷണ്‍ ജാധവിന് നയതന്ത്ര സഹായം തിങ്കളാഴ്ച നല്‍കുമെന്ന് പാകിസ്ഥാന്‍. ഞായറാഴ്ചയാണ് പാകിസ്ഥാന്‍ ഇക്കാര്യം അറിയിച്ചത്. ജാധവിന് വധശിക്ഷ വിധിച്ച നടപടി പുനഃപരിശോധിക്കണമെന്നും ഇന്ത്യന്‍ സ്ഥാനപതി കാര്യാലയത്തിന്റെ സഹായം ലഭ്യമാക്കണമെന്നുമുള്ള അന്താരാഷ്ട്ര നീതിന്യായക്കോടതിയുടെ ഉത്തരവ് അനുസരിച്ചാണിത്.

ചാരപ്രവര്‍ത്തനവും ഭീകരവാദവും ആരോപിച്ചാണ് പാക് പട്ടാളക്കോടതി 2017 ഏപ്രിലില്‍ ജാധവിനു വധശിക്ഷ വിധിച്ചത്. അറസ്റ്റിലായതിനു ശേഷം ജാധവിനു നയതന്ത്ര സഹായം അനുവദിക്കാന്‍ പാകിസ്ഥാന്‍ തയ്യാറായില്ല. 1963-ലെ വിയന്ന കണ്‍വെന്‍ഷന്‍ ഉടമ്പടി പ്രകാരം വിദേശ രാജ്യങ്ങളില്‍ അറസ്റ്റിലാവുന്ന ആളുകള്‍ക്കു മാതൃരാജ്യത്തെ നയതന്ത്ര ഉദ്യോഗസ്ഥരുമായി ബന്ധപ്പെടാനും നിയമസഹായം തേടാനുമുള്ള സൗകര്യം നല്‍കണം. കുല്‍ഭൂഷണ് ഇതു നിഷേധിച്ചുവെന്നു ചൂണ്ടിക്കാട്ടി ഇന്ത്യ ഹേഗിലെ അന്താരാഷ്ട്ര നീതിന്യായക്കോടതിയില്‍ ഹര്‍ജി നല്‍കി. തുടര്‍ന്ന് കേസില്‍ പുനര്‍വിചാരണയ്ക്കും ജാധവിനു നയതന്ത്ര സഹായം നല്‍കാനും കോടതി ഉത്തരവിട്ടിരുന്നു.

Latest Stories

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്

'നിപ പ്രതിരോധത്തില്‍ ഏകോപനമില്ലായ്മ തുടരുന്നു, മുന്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ കാണാനില്ല'; ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയന്‍

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം