മദ്യത്തിന് 150 ശതമാനം നികുതി, കാര്‍ഷികോത്പന്നങ്ങള്‍ക്ക് 100 ശതമാനം; ഇന്ത്യയെ കുറ്റപ്പെടുത്തി വൈറ്റ് ഹൗസ്

ഡൊണാള്‍ഡ് ട്രംപിന്റെ വിമര്‍ശനത്തിന് പിന്നാലെ അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് ഇന്ത്യ കനത്ത നികുതി ചുമത്തുന്നുവെന്ന് ആരോപിച്ച് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ രംഗത്ത്. ഡൊണാള്‍ഡ് ട്രംപ് യുഎസ് പ്രസിഡന്റായി ചുമതലയേറ്റതിന് പിന്നാലെ ആയിരുന്നു ഇന്ത്യ ചുമത്തുന്ന ഇറക്കുമതി തീരുവയെ വിമര്‍ശിച്ച് ട്രംപ് രംഗത്തുവന്നത്.

കാര്‍ഷികോത്പന്നങ്ങള്‍ക്കും അമേരിക്കന്‍ മദ്യത്തിനുമാണ് ഇന്ത്യ വലിയ നികുതി ചുമത്തുന്നതെന്ന് വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി കാരലൈന്‍ ലെവിറ്റ് വ്യക്തമാക്കി. വിവിധ രാജ്യങ്ങള്‍ അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് ചുമത്തുന്ന ഇറക്കുമതി തീരുവയെ കുറിച്ച് സംസാരിക്കുകയായിരുന്നു കാരലൈന്‍ ലെവിറ്റ്.

ഇന്ത്യ ഇറക്കുമതി തീരുവയായി അമേരിക്കന്‍ മദ്യത്തിന് നിശ്ചയിച്ചിരിക്കുന്നത് 150 ശതമാനം നികുതിയും കാര്‍ഷികോത്പന്നങ്ങള്‍ക്ക് 100 ശതമാനം നികുതിയുമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളതെന്നും കാരലൈന്‍ കൂട്ടിച്ചേര്‍ത്തു. ഇന്ത്യയെയും അയല്‍ രാജ്യമായ കാനഡയെയുമാണ് പ്രധാനമായും വൈറ്റ് ഹൗസ് കുറ്റപ്പെടുത്തിയത്.

അമേരിക്കന്‍ ചീസിനും ബട്ടറിനും 300 ശതമാനം നികുതി കാനഡ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം ഇന്ത്യ അമേരിക്കന്‍ ഉത്പന്നങ്ങളുടെ ഇറക്കുമതി തീരുവ കുറയ്ക്കാന്‍ തയ്യാറായിട്ടുണ്ടെന്ന് നേരത്തെ ട്രംപ് വ്യക്തമാക്കിയിരുന്നു. വൈറ്റ് ഹൗസ് ജപ്പാനെയും ഇറക്കുമതി തീരുവയുടെ കാര്യത്തില്‍ കുറ്റപ്പെടുത്തി. ജപ്പാന്‍ അരിയ്ക്ക് ചുമത്തിയിരിക്കുന്നത് 700 ശതമാനം നികുതിയാണ്.

Latest Stories

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ