കിം ജോങ് ഉന്നിന്റെ മാനസികനില പരിശോധിക്കാന്‍ ജനങ്ങള്‍ തയ്യാറാവണമെന്ന് അമേരിക്ക

അമേരിക്കയ്‌ക്കെതിരെ ആണവയുദ്ധം നടത്തുമെന്ന് പറയുന്ന ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന്റെ മാനസികനില പരിശോധിക്കാന്‍ ജനങ്ങള്‍ തയ്യാറാവണമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സാറാ സാന്‍ഡേഴ്‌സ്. അമേരിക്കയെ തകര്‍ക്കാനുള്ള സ്വിച്ച് തന്റെ കയ്യിലുണ്ടെന്നും, തനിക്കെതിരെയോ, തന്റെ രാജ്യത്തിനെതിരെയോ അമേരിക്കയ്ക്ക് ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും കഴിഞ്ഞ ദിവസം കിം ജോങ് ഉന്‍ പ്രസ്താവനയിറക്കിയിരുന്നു. ഇതു സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു സാറാ സാന്‍ഡേഴ്‌സ്.

കഴിഞ്ഞ നാല് വര്‍ഷമായി ഒട്ടേറെ തവണ കിം ജോങ് ഉന്‍ മിസൈല്‍ പരിശീലനം നടത്തുകയും അമേരിക്കയ്‌ക്കെതിരെ ഭീഷണ മുഴക്കുകയുമാണ് .ഈ സാഹചര്യത്തില്‍ ഉത്തരകൊറിയന്‍ പ്രസിഡന്റിന്റെ മാനസികനില പരിശോധിക്കാന്‍ ജനങ്ങള്‍ തയ്യാറാവണമെന്ന് അദ്ദേഹം പറഞ്ഞു.

തന്റെ കയ്യിലും ആണവായുധ ബട്ടണ്‍ ഉണ്ട്. എന്നാല്‍ അത് ഉത്തരകൊറിയന്‍ പ്രസിഡന്റിന്റെ കയ്യിലുള്ളതിനേക്കാള്‍ വലുതും ശക്തവുമാണ്. അദ്ദേഹത്തിന്റെ ക്ഷയിച്ചതും പട്ടിണിയുമുള്ളതുമാണെന്ന് രാജ്യത്തിലെ ആരെങ്കിലും ഒന്ന് അദ്ദേത്തിന് പറഞ്ഞു കൊടുക്കൂവെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ട്വീറ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ പ്രസ് സെക്രട്ടറി സാറാ സാന്‍ഡേഴ്‌സിന്റെ പ്രതികരണവും വന്നിരിക്കുന്നത്.

എല്ലാ രാജ്യങ്ങളുമായി സമാധാനപരമായി മുന്നോട്ടുപോകാനാണ് അമേരിക്കയ്ക്ക് താത്പര്യം. ഉത്തരകൊറിയയോടും ഈ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. അവര്‍ നല്ല തീരുമാനം കൈക്കൊള്ളുമെന്നാണ് പ്രതീക്ഷ. അമേരിക്കയെയും ജനങ്ങളെയും അധിക്ഷേപിക്കുന്ന നിലപാടില്‍ നിന്ന് ഉത്തരകൊറിയ പിന്മാറണം. തുടര്‍ച്ചയായി ആണവ ഭീഷണി മുഴക്കുന്നത് രാജ്യത്തിന് ഭാവിയില്‍ ദോഷം ചെയ്യുമെന്നും സാന്‍ഡേഴ്‌സ് വ്യക്തമാക്കി.

Latest Stories

ISL FINAL: സ്വന്തം കാണികളുടെ മുന്നിൽ മോഹൻ ബഗാനെ തീർത്തുവിട്ട് മുംബൈ സിറ്റി, നടന്നത് മധുരപ്രതികാരം; കേരള ബ്ലാസ്റ്റേഴ്സിനും സന്തോഷം

ആ താരത്തോട് കോഹ്‌ലിക്ക് എന്തോ ദേഷ്യമുണ്ടെന്ന് ഇന്ന് വ്യക്തമായി, സീസണിൽ രണ്ടാം തവണയും കട്ട കലിപ്പിൽ സൂപ്പർതാരം; ഇവർക്ക് തമ്മിൽ എന്താ പ്രശ്നമെന്ന് ആരാധകർ

IPL 2024: ചെണ്ടകളെന്നൊക്കെ വിളിച്ച് കളിയാക്കിയതല്ലേ, പ്രമുഖർക്ക് സ്വപ്നം പോലും കാണാത്ത നേട്ടം സ്വന്തമാക്കി ആർസിബി; ഇന്ത്യക്ക് സന്തോഷ വാർത്തയും

'മഞ്ഞുമ്മൽ ബോയ്സ്' നിർമ്മാതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി; നിർദേശം സൗബിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ

വൈദ്യസഹായമില്ലാതെ പ്രസവിച്ചതുകൊണ്ട് അണുബാധ; യുവതി ഐസിയുവിൽ

മുകുന്ദൻ ഉണ്ണിക്ക് ശേഷം വീണ്ടും അഭിനവ് സുന്ദർ നായക്; കൂടെ നസ്‌ലെനും; 'മോളിവുഡ് ടൈംസ്' ടൈറ്റിൽ പോസ്റ്റർ പുറത്ത്

ബിജെപി കുതന്ത്രങ്ങളില്‍ കിതയ്ക്കുന്ന കോണ്‍ഗ്രസ്

കയ്യടി നേടി സിജു വിത്സന്റെ 'പഞ്ചവത്സര പദ്ധതി'; വിജയകരമായ രണ്ടാം വാരത്തിലേക്ക്

വീണിടം വിദ്യയാക്കുന്ന മോദി ബിജെപി കുടില തന്ത്രത്തില്‍ വീഴുന്ന കോണ്‍ഗ്രസ്

കരീന പിന്മാറി; പകരം നയൻതാര? ; യഷ്- ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുത്തൻ അപ്ഡേറ്റ്