ഗാസയിലെ ജനങ്ങള്‍ക്ക് വേണ്ടി പോരാടും; ഡൊണാള്‍ഡ് ട്രംപിനെയും ഇലോണ്‍ മസ്‌കിനെയും കൊലപ്പെടുത്താന്‍ ആഹ്വാനം ചെയ്ത് അല്‍ ഖ്വയ്ദ നേതാവ്

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെയും ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌കിനെയും വധിക്കണമെന്ന് ആഹ്വാനം ചെയ്ത് അല്‍ ഖ്വയ്ദ നേതാവ്. അല്‍ ഖ്വയ്ദ നേതാവ് സയീദ് ബിന്‍ ആതിഫ് അല്‍ അവ്ലാകിയാണ് വീഡിയോ സന്ദേശമായി കൊലപാതക ആഹ്വാനവുമായി രംഗത്തെത്തിയിരിക്കുന്നത്. ഗാസയിലെ ജനങ്ങള്‍ക്ക് വേണ്ടി പോരാടുമെന്നും വീഡിയോയില്‍ പറയുന്നു. ശനിയാഴ്ച പുറത്തുവിട്ട വീഡിയോയാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.

2024ല്‍ അല്‍ ഖ്വയ്ദയുടെ നേതൃത്വം ഏറ്റെടുത്തതിന് ശേഷം ആദ്യമായാണ് ഇയാള്‍ പൊതുഇടത്തില്‍ പ്രത്യക്ഷപ്പെടുന്നത്. പ്രതികാര ആക്രമണങ്ങള്‍ നടത്തണമെന്നും ഗാസയിലെ ആക്രമണത്തിന്റെ പേരില്‍ ഈജിപ്ത്, ജോര്‍ദാന്‍, ഗള്‍ഫ്-അറബ് രാജ്യങ്ങളിലെ നേതാക്കളെ വധിക്കാനും വീഡിയോയില്‍ ആഹ്വാനം ചെയ്യുന്നുണ്ട്.

ട്രംപ്, മസ്‌ക്, അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ്, സ്റ്റേറ്റ് സെക്രട്ടറി മാര്‍കോ റുബിയോ, പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത് എന്നിവരുടെ ചിത്രങ്ങളും ടെസ്ലയടക്കമുള്ളവയുടെ ലോഗോകളും വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഗാസയിലെ ഞങ്ങളുടെ ജനങ്ങള്‍ക്ക് സംഭവിച്ചതിലും സംഭവിക്കുന്നതിലും ഇനിയൊരു ഒത്തുതീര്‍പ്പില്ലെന്ന് അല്‍ ഖ്വായ്ദ നേതാവ് പറഞ്ഞു. ജൂതരെ സുഖമായി കഴിയാനനുവദിക്കുന്നുവെന്നും വീഡിയോയില്‍ പറയുന്നു. ആറ് മില്യണ്‍ ഡോളറാണ് അമേരിക്ക ഇയാളുടെ തലയ്ക്ക് പ്രഖ്യാപിച്ച പാരിതോഷികും.

Latest Stories

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ