'ഇന്ന് രാത്രി ഇറാനെ ഇല്ലാതാക്കും, ഒരിക്കലും തിരിച്ചു വരാൻ പറ്റാത്ത പോലെ നശിപ്പിക്കും'; വീണ്ടും ഭീഷണിയുമായി ഡൊണാൾഡ് ട്രംപ്

ഇറാനെതിരെയുള്ള യുദ്ധം കടുപ്പിച്ച് അമേരിക്ക. ഇറാൻ്റെ ഖാർ​ഗ് ദ്വീപിലെ എണ്ണ കേന്ദ്രത്തിന് നേരെ ആക്രമണം. ഇപ്പോഴിതാ ഇറാനെതിരെ രൂക്ഷ ഭീഷണിയുമായി അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഇന്ന് ഒറ്റ രാത്രി കൊണ്ട് ഇറാനെ ഇല്ലാതാക്കുമെന്നാണ് ട്രംപിൻ്റെ ഭീഷണി. സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിലാണ് ട്രംപ് ഭീഷണി ഉയർത്തിയത്.

‘ഇറാൻ്റെ സംസ്കാരത്തെ ഒരിക്കലും തിരിച്ചുകൊണ്ടുവരാൻ കഴിയാത്ത വിധം നശിപ്പിക്കും’ എന്നാണ് ട്രംപ് പറഞ്ഞത്. ഇന്ന് രാത്രിയോടെ എല്ലാത്തിനും തീരുമാനമാകുമെന്നും ഏറ്റവും സുപ്രധാനമായ മണിക്കൂറുകളാണ് വരാനിരിക്കുതെന്നും ട്രംപ് ട്രൂത്ത് സോഷ്യലിൽ വ്യക്തമാക്കിയിട്ടുണ്ട്.

വെടിനിർത്തൽ അവസാനിപ്പിക്കാനും ഹോർമൂസ് കടലിടുക്ക് തുറന്ന് നൽകാനുമായി ട്രംപ് ഇറാന് നൽകിയ അന്ത്യശാസനം അവസാനിക്കാനിരിക്കെയാണ് പുതിയ ഭീഷണി സന്ദേശവുമായി ട്രംപ് രം​ഗത്തെത്തിയിരിക്കുന്നത്. ഇറാൻ താത്കാലി വെടിനിർത്തൽ കരാർ നിഷേധിച്ചതിന് പിന്നാലെയാണ് ട്രംപ് അന്ത്യശാസനം നൽകിയത്. ഇന്ന് രാത്രിയോടെ അനുവദിച്ച സമയ പരിധി തീരുമെന്നും കീഴടങ്ങാൻ തയാറായില്ലെങ്കിൽ ഇറാൻ്റെ പാലങ്ങളും വൈദ്യുത സ്റ്റേഷനുകളും ബാക്കിയുണ്ടാകില്ലെന്നാണ് ട്രംപിൻ്റെ മുന്നറിയിപ്പ്.

Latest Stories

'മരണകാരണം നെഞ്ചിനും തലക്കുമേറ്റ ക്ഷതം, ശരീരത്തിൽ 91 മുറിവുകൾ, വാരിയെല്ലിന് പൊട്ടൽ'; ഒന്നരവയസ്സുകാരന്‍റെ മരണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

ഷാനിമോൾ ഉസ്മാൻ നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ

തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഐസിയുവിൽ രോഗിയുടെ മുറിവിൽ പുഴുവരിച്ച സംഭവം; അന്വേഷിക്കാൻ പ്രത്യേക സമിതിയെ നിയോഗിച്ച് ആരോഗ്യമന്ത്രി

'തോൽവിയുടെ ഉത്തരവാദിത്വം പിണറായി വിജയന് മാത്രമല്ല, പിണറായിയെ ക്രൂശിക്കുന്നത് നീതികേടാണ്'; സിപിഐഎം ആത്മ പരിശോധന നടത്തണമെന്ന് വെള്ളാപ്പള്ളി നടേശൻ

ഒരു ദിവസം എത്ര ലിറ്റർ പാൽ കുടിക്കുമെന്ന് രവി ശാസ്ത്രി? ചോദ്യത്തിന് വൈഭവിന്റെ മറുപടിയിങ്ങനെ

ലെബനനിൽ ഇസ്രയേൽ ആക്രമണം രൂക്ഷമാകുന്നു; ഇനി യുഎസുമായി ചർച്ചയ്ക്കില്ലെന്ന് ഇറാൻ

ഹാട്രിക്ക് കിരീടം നേടുകയാണ് അടുത്ത ലക്ഷ്യം, ആര്‍സിബിയെ ചരിത്രനേട്ടത്തിലേക്ക് നയിക്കാൻ തയ്യാർ: രജത് പാട്ടീദാർ

ഇത് സൂര്യവൻഷിയുടെ സീസൺ; ഐപിഎൽ ചരിത്രം തിരുത്തിയ 15-കാരൻ

കാലപ്പഴക്കം ചെന്ന സ്‌കൂളുകള്‍ പുതുക്കിപ്പണിയും; ആഴ്ചയിൽ ഒരു ദിവസം കളര്‍ വസ്ത്രം ആക്കാനും ആലോചന : എൻ. ഷംസുദ്ദീൻ

തൊഴിൽ നഷ്ടപ്പെട്ടപ്പോൾ മനുഷ്യശരീരം അവസാന സ്വത്തായ ഒരു സമൂഹത്തിന്റെ ദുഃഖഗാഥ