യുദ്ധം ഉടൻ അവസാനിക്കും, ഇറാനുമായുള്ള ചർച്ച രണ്ട് ദിവസത്തിനകം: ഡൊണാൾഡ് ട്രംപ്

യുദ്ധം അവസാനിപ്പിക്കുന്നതിലുള്ള ഇറാനുമായുള്ള രണ്ടാം ഘട്ട ചർച്ചകൾ വീണ്ടും പാകിസ്താനിൽ നടക്കുമെന്ന സൂചന നൽകി അമേരിക്കൻ പ്രസിഡൻ്റ് ഡ‍ോണൾഡ് ട്രംപ്. അടുത്ത രണ്ട് ദിവസങ്ങൾക്കുള്ളിൽ രണ്ടാം ഘട്ട ചർച്ച നടക്കുമെന്ന് ട്രംപ് സൂചന നൽകിയതായാണ് റിപ്പോർട്ട്.

ഇതിനിടെ ഇറാനുമായുള്ള യുദ്ധം ഉടൻ അവസാനിച്ചേക്കുമെന്ന് അമേരിക്കൻ പ്രസി‍ഡ‍ൻ്റ് ഡോണൾഡ് ട്രംപ് ഫോക്സ് ന്യൂസിനോട് വ്യക്തമാക്കിയിട്ടുണ്ട്. ‘അത് അവസാനിച്ചുവെന്ന് എനിക്ക് തോന്നുന്നു. തീരുന്നതിന് വളരെ അടുത്താണ് എന്നാണ് ഞാൻ അർത്ഥമാകുന്നത്’ എന്നായിരുന്നു ഫോക്സ് ന്യൂസ് പങ്കുവെച്ച അഭിമുഖത്തിലെ ഒരു ഭാ​ഗത്തിൽ ട്രംപ് പറയുന്നത്.

ചർച്ചകൾക്ക് വീണ്ടും ആതിഥേയത്വം വഹിക്കാൻ പാകിസ്താൻ സന്നദ്ധത അറിയിച്ചതായി പാകിസ്താൻ വിദേശകാര്യ മന്ത്രാലയത്തിൻ്റെ വൃത്തങ്ങളെ ഉദ്ധരിച്ച് അൽജസീറ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇറാനും-അമേരിക്കയും തമ്മിൽ കഴിഞ്ഞ ദിവസം ഇസ്ലാമാബാദിൽ നടന്ന സമാധാന ചർച്ച ധാരണയിലെത്താതെ പിരിഞ്ഞിരുന്നു. സമാധാന ചർ‌ച്ചകൾ പരാജയപ്പെട്ടതിൽ ഇരുവിഭാ​ഗവും പരസ്പരം കുറ്റപ്പെടുത്തി രം​ഗത്ത് വന്നിരുന്നു.

Latest Stories

താരസംഘടനയിലെ തർക്കം; ടിനി ടോമിനെതിരെ പരാതി നൽകി നടി അൻസിബ ഹസൻ

'മരണകാരണം നെഞ്ചിനും തലക്കുമേറ്റ ക്ഷതം, ശരീരത്തിൽ 91 മുറിവുകൾ, വാരിയെല്ലിന് പൊട്ടൽ'; ഒന്നരവയസ്സുകാരന്‍റെ മരണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

ഷാനിമോൾ ഉസ്മാൻ നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ

തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഐസിയുവിൽ രോഗിയുടെ മുറിവിൽ പുഴുവരിച്ച സംഭവം; അന്വേഷിക്കാൻ പ്രത്യേക സമിതിയെ നിയോഗിച്ച് ആരോഗ്യമന്ത്രി

'തോൽവിയുടെ ഉത്തരവാദിത്വം പിണറായി വിജയന് മാത്രമല്ല, പിണറായിയെ ക്രൂശിക്കുന്നത് നീതികേടാണ്'; സിപിഐഎം ആത്മ പരിശോധന നടത്തണമെന്ന് വെള്ളാപ്പള്ളി നടേശൻ

ഒരു ദിവസം എത്ര ലിറ്റർ പാൽ കുടിക്കുമെന്ന് രവി ശാസ്ത്രി? ചോദ്യത്തിന് വൈഭവിന്റെ മറുപടിയിങ്ങനെ

ലെബനനിൽ ഇസ്രയേൽ ആക്രമണം രൂക്ഷമാകുന്നു; ഇനി യുഎസുമായി ചർച്ചയ്ക്കില്ലെന്ന് ഇറാൻ

ഹാട്രിക്ക് കിരീടം നേടുകയാണ് അടുത്ത ലക്ഷ്യം, ആര്‍സിബിയെ ചരിത്രനേട്ടത്തിലേക്ക് നയിക്കാൻ തയ്യാർ: രജത് പാട്ടീദാർ

ഇത് സൂര്യവൻഷിയുടെ സീസൺ; ഐപിഎൽ ചരിത്രം തിരുത്തിയ 15-കാരൻ

കാലപ്പഴക്കം ചെന്ന സ്‌കൂളുകള്‍ പുതുക്കിപ്പണിയും; ആഴ്ചയിൽ ഒരു ദിവസം കളര്‍ വസ്ത്രം ആക്കാനും ആലോചന : എൻ. ഷംസുദ്ദീൻ