ആയത്തുള്ള എലിയെപോലെ ഭൂമിക്കടിയില്‍ ഒളിച്ചു; കണ്ണില്‍പെട്ടിരുന്നെങ്കില്‍ വധിച്ചേനെ; സകലവഴിയും സൈന്യം നോക്കി; വെളിപ്പെടുത്തലുമായി ഇസ്രയേല്‍ പ്രതിരോധമന്ത്രി

ഇറാന്റെ പരമോന്നത നേതാവായ ആയത്തൊള്ള അലി ഖമീനിയെ വധിക്കാന്‍ എല്ലാവഴിയും നോക്കിയിരുന്നുവെന്ന് ഇസ്രയേല്‍ പ്രതിരോധമന്ത്രി ഇസ്രയേല്‍ കാറ്റ്സ്. വധിക്കാനുള്ള ശ്രമങ്ങള്‍ ഇസ്രയേല്‍ നേ പരമാവധി നടത്തി. എന്നാല്‍, എവിടെയാണ് അദേഹം ഒളിച്ചിരിക്കുന്നതെന്ന് കണ്ടെത്താന്‍ സാധിച്ചിട്ടില്ല.

ഖമീനി തങ്ങളുടെ കണ്ണില്‍പെട്ടിരുന്നെങ്കില്‍ വധിക്കുമായിരുന്നു. എന്നാല്‍ തങ്ങളുടെ ഭീഷണി മനസിലാക്കി ഖമീനി ഭൂമിക്കടിയില്‍ പോയി ഒളിച്ചെന്നും അതിനാല്‍ അത് നടക്കാതെ പോയെന്നും കാറ്റ്‌സ് കാന്‍ പബ്ലിക് ടെലിവിഷന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. തങ്ങളുടെ ഭീഷണി തിരിച്ചറിഞ്ഞെന്നും തുടര്‍ന്ന് ഭൂമിക്കടിയില്‍ പോയി എലിയെപോലെ ഒളിച്ചെന്നും കാറ്റ്സ് കൂട്ടിച്ചേര്‍ത്തു.

എന്നാല്‍, ഇറാന്‍ നടത്തിയ പ്രത്യാക്രമണത്തില്‍ അമേരിക്കയും ഇസ്രയേലും വിറച്ചെന്ന് ആയത്തുള്ള അലി ഖമനേയി പറഞ്ഞു. ഖത്തറിലെ വ്യോമതാവളത്തിലേക്ക് ഇറാന്‍ നടത്തിയ ആക്രമണം അമേരിക്കയുടെ മുഖത്തേറ്റ കനത്ത പ്രഹരമാണ്. ഇസ്രായേലിനെതിരേ ഇറാന്‍ വിജയം കൈവരിച്ചതായും അദേഹം അവകാശപ്പെട്ടു.

ഇസ്രയേലിന് ആക്രമണത്തില്‍ വലിയ തകര്‍ച്ചയുണ്ടായി. അമേരിക്ക ഇടപെട്ടില്ലെങ്കില്‍ സയണിസ്റ്റ് രാഷ്ട്രത്തെ തകര്‍ക്കുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ഭാവിയില്‍ ഇറാനെതിരെയുണ്ടാകുന്ന ഏത് ആക്രമണത്തിനും വലിയ വില നല്‍കേണ്ടിവരും.

ഇറാന്റെ ആണവകേന്ദ്രങ്ങളില്‍ അമേരിക്ക നടത്തിയ ബോംബാക്രമണം ഉദ്ദേശിച്ച ഫലം കണ്ടില്ലെന്നും അദ്ദേഹം പത്തുമിനിറ്റിലധികം നീണ്ട വീഡിയോയില്‍ പറഞ്ഞു. ‘രാജ്യത്തിന്റെ ആണവശേഷി പൂര്‍ണമായും തകര്‍ത്തതായ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രസ്താവന വീരവാദമാണ്. വിജയിച്ചത് ഇറാനാണ്. സയണിസ്റ്റ് രാജ്യത്തെ തോല്‍പ്പിക്കാന്‍ സഹായിച്ച എല്ലാവര്‍ക്കും അഭിനന്ദനം’- അദ്ദേഹം പറഞ്ഞു. ഇസ്രയേലുമായി 12 ദിവസംനീണ്ട സംഘര്‍ഷം അവസാനിച്ചശേഷം ആദ്യമായാണ് ഖമനേയി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്.

ഇറാന്‍-ഇസ്രയേല്‍ വെടിനിര്‍ത്തലിന് ശേഷമുള്ള ആദ്യപ്രതികരണമാണ് ഖമീനിയുടേത്. യുദ്ധത്തില്‍ നേരിട്ട് പങ്കെടുത്തില്ലെങ്കില്‍ ഇസ്രയേല്‍ പൂര്‍ണമായും നശിപ്പിക്കപ്പെടുമെന്ന് കരുതിയാണ് ആക്രമണത്തില്‍ പങ്കെടുത്തത്. എന്നാല്‍ ഈ യുദ്ധത്തില്‍ അവര്‍ക്ക് യാതൊരു തരത്തിലുള്ള നേട്ടവും ഉണ്ടാക്കാന്‍ സാധിച്ചില്ലെന്നും ഖമീനി പറഞ്ഞു.

മേഖലയിലെ പ്രധാന യുഎസ് താവളങ്ങളിലൊന്നായ അല്‍-ഉദൈദ് വ്യോമതാവളത്തില്‍ ആക്രമണം നടത്തുകയും നാശനഷ്ടങ്ങള്‍ വരുത്തുകയും ചെയ്തതായി ഖമീനി പറഞ്ഞു. ഭാവിയില്‍ വേണ്ടിവന്നാല്‍ ഇത്തരം നടപടി ആവര്‍ത്തിക്കപ്പെടുമെന്ന മുന്നറിയിപ്പും അദ്ദേഹം നല്‍കി.

Latest Stories

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ