ചുവന്നൊഴുകിയത് നൈൽ നദിയോ?; വൈറൽ വീഡിയോയിലെ സത്യാവസ്ഥ എന്താണെന്നറിയാം

നൈൽ നദി അറിയാത്തവർ ചുരുക്കമാണ്. ആഫ്രിക്കൻ നദിയായ നൈലിനെ പാടിയും , പറഞ്ഞും നാം ഏറെ കേട്ടിട്ടുണ്ട്. ഇപ്പോഴിതാ സമൂഹമാധ്യമമായ എക്സിൽ പ്രചരിക്കുന്ന ഒറു വീഡിയോ വീണ്ടും നൈൽ നദിയെ വാർത്തകളിൽ കൊണ്ടുവന്നിരിക്കുകയാണ്. വൈറലായ വീഡിയോയിൽ നദി ചുവന്നാണ് ഒഴുകുന്നത്. ഇതോടെ ചർച്ചകൾ ചൂടുപിടിച്ചു.

ശാസ്ത്രീയ കാരണങ്ങൾ, മതപരമായ കാര്യങ്ങൾ തുടങ്ങി ലോകാവസാനം വരെ ചർച്ചയായി. പക്ഷെ സത്യാവസ്ഥ എന്താണെന്നറിയുമോ?. ബ്രേക്കിംഗ്- നൈല്‍ നദിയുടെ ഭാഗങ്ങള്‍ ചുവപ്പായി, എന്തുകൊണ്ടാണ് നദി ചുവന്നത് എന്ന് വ്യക്തമല്ല എന്ന കുറിപ്പോടെ 2023 നവംബര്‍ 14ന് ട്രാക്കര്‍ ഡീപ് എന്ന ട്വിറ്റര്‍ ഹാന്‍ഡിലിലാണ് വീഡിയോ വന്നത്.

കുറിപ്പിൽ പറയുന്നത് പോലെ തന്നെ നദി ചുവന്നൊഴുകുന്നത് വീഡിയോയിൽ കാണാം. എന്നാൽ സത്യം അതല്ല. നൈല്‍ നദിയില്‍ നിന്നുള്ളതല്ല, ചിലിയില്‍ ലഗൂന നദിയില്‍ നിന്നുള്ള വീഡിയോയാണിത് എന്നതാണ് വസ്‌തുത.നദിയിലെ അവശിഷ്ടങ്ങളും ചില ആല്‍ഗകളുമാണ് നിറംമാറ്റത്തിന് കാരണമെന്നാണ് നിഗമനം. ചിലിയിലെ നദി ചുവന്നതിന്‍റെ കൂടുതൽ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിൽ നാളെ വിധിയെഴുത്ത്

സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

'പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചു, പിന്നീട് ഇന്ത്യയേയും'; കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

'സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്'; അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്ന് പ്രമോദ് പുഴങ്കര

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10 ന്

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ